Browsing category

Portugal

പോർച്ചുഗലിന്റെ രക്ഷകനായി ക്രിസ്റ്റ്യാനോ റൊണാൾഡോ : മോഡ്രിച്ചിന്റെ മനോഹരമായ ഗോളിൽ ക്രോയേഷ്യ : സ്പെയിന് വിജയം | Cristiano Ronaldo

യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ സ്‌കോട്ട്‌ലൻഡിനെ പരാജയപ്പെടുത്തി പോർച്ചുഗൽ. ലിസ്ബണിലെ എസ്റ്റാഡിയോ ഡോ ബെൻഫിക്കയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ നേടിയത്. മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ പകരക്കാരായി ഇറങ്ങിയ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഗോളിലാണ് പോർച്ചുഗൽ വിജയം നേടിയത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ കരിയറിലെ 901-ാം ഗോളായിരുന്നു ഇത്. ഏഴാം മിനിറ്റിൽ സ്‌കോട്ട് മക്‌ടോമിനയുടെ ബുള്ളറ്റ് ഹെഡറിലൂടെ ഞെട്ടിക്കുന്ന ലീഡ് നേടിയ സ്‌കോട്ട്‌ലൻഡിന് 1980ന് ശേഷം പോർച്ചുഗലിനെതിരെ ആദ്യ ജയം പ്രതീക്ഷ […]

ഗോളുമായി റൊണാൾഡോ , ക്രോയേഷ്യക്കെതിരെ വിജയവുമായി പോർച്ചുഗൽ : സമനിലയിൽ കുരുങ്ങി സ്പെയിൻ | Cristiano Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കരിയറിലെ 900-ാം ഗോളിൻ്റെ പിൻബലത്തിൽ നേഷൻസ് ലീഗ് മത്സരത്തിൽ ക്രൊയേഷ്യയ്‌ക്കെതിരെ വിജയവുമായി പോർച്ചുഗൽ. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.ഏഴാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത പാസിൽ നിന്നും ദലോട്ട് നേടിയ ഗോളിൽ പോർച്ചുഗൽ മുന്നിലെത്തി. പോർച്ചുഗലിൻ്റെ അഞ്ച് യൂറോ 2024 മത്സരങ്ങളിൽ ഗോൾ നേടുന്നതിൽ പരാജയപ്പെട്ട റൊണാൾഡോ 34 ആം മിനുട്ടിൽ പോർച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കി.നുനോ മെൻഡിസിൻ്റെ ഒരു പെർഫെക്റ്റ് ക്രോസി നിന്നുമാണ് റൊണാൾഡോ ഗോൾ നേടിയത്, കരിയറിലെ 900 ആം […]

പെനാൽറ്റി നഷ്ടപ്പെടുത്തി റൊണാൾഡോ , പെനാൽറ്റി തടുത്ത് ഹീറോയായി കോസ്റ്റ : സ്ലോവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ ക്വാർട്ടറിൽ | Euro 2024

പെനാൽറ്റി ഷൂട്ട് ഔട്ട് വരെ നീണ്ട പോരാട്ടത്തിനൊടുവിൽ സ്ലൊവേനിയയെ കീഴടക്കി പോർച്ചുഗൽ യൂറോ കപ്പിന്റെ ക്വാർട്ടറിൽ കടന്നിരിക്കുകയാണ്.നിശ്ചിത സമയത്തും അധികസമയത്തും ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നത്. എക്സ്ട്രാ ടൈമിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്തു. ഗോൾകീപ്പർ ഡിയോഗോ കോസ്റ്റ മൂന്ന് പെനാൽറ്റികളും രക്ഷപ്പെടുത്തി പോർച്ചുഗലിന്റെ ഹീറോ ആയി മാറി.ഷൂട്ടൗട്ടിൽ ജോസിപ് ഇലിസിച്ച്, ജൂറെ ബാൽകോവെക്, ബെഞ്ചമിൻ വെർബിക് എന്നിവരുടെ കെക്വിക്ക് ആണ് കോസ്റ്റ രക്ഷപ്പെടുത്തിയത്.ഇതോടെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ […]

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , അയർലണ്ടിനെതിരെ മിന്നുന്ന ജയവുമായി പോർച്ചുഗൽ | Euro 2024

അവസാന യൂറോ 2024 സന്നാഹത്തിൽ പോർച്ചുഗൽ 3-0 ന് അയർലണ്ടിനെ പരാജയപ്പെടുത്തി, സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 18 ആം മിനുട്ടിൽ ജോവോ ഫെലിക്‌സ് നേടിയ ഗോളിൽ പോർച്ചുഗൽ ലീഡ് നേടി. രണ്ടാം പകുതിയുടെ 50, 60 മിനിറ്റുകളിൽ ഗോൾ നേടി ക്രിസ്റ്റ്യാനോ പോർച്ചുഗലിന്റെ വിജയം പൂർത്തിയാക്കി. തൻ്റെ രാജ്യത്തിന് വേണ്ടി 207 മത്സരങ്ങളിൽ നിന്ന് 130 അന്താരാഷ്ട്ര ഗോളുകൾ ആണ് 39 കാരൻ നേടിയിട്ടുള്ളത്.895 കരിയർ ഗോളുകളോടെ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് പരാജയപെട്ട് പോർച്ചുഗൽ | Cristiano Ronaldo

ലുബ്ലിയാനയിൽ നടന്ന യൂറോ 2024 സൗഹൃദ മത്സരത്തിൽ സ്ലൊവേനിയയോട് 2-0 ന് അപ്രതീക്ഷിത തോൽവി വഴങ്ങി പോർച്ചുഗൽ.സ്പാനിഷ് പരിശീലകൻ റോബർട്ടോ മാർട്ടിനെസിൻ്റെ വരവിനു ശേഷമുള്ള ആദ്യ തോൽവി കൂടിയായിരുന്നു ഇത് . സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും പോർച്ചുഗലിന് വിജയം നേടാൻ സാധിച്ചില്ല. വ്യാഴാഴ്ച ഗ്വിമാരേസിൽ സ്വീഡനെതിരായ 5-2 വിജയത്തിന് ശേഷം പോർച്ചുഗൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ അതിൻ്റെ ലൈനപ്പിലേക്ക് തിരികെ കൊണ്ടുവന്നെങ്കിലും പ്ലേമേക്കർമാരായ ബ്രൂണോ ഫെർണാണ്ടസിൻ്റെയും ബെർണാഡോ സിൽവയുടെയും അഭാവം തിരിച്ചടിയായി മാറി.യൂറോയ്ക്ക് യോഗ്യത നേടിയ […]

ഇരട്ട ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ, വിജയം തുടർന്ന് പോർച്ചുഗൽ : എംബാപ്പയുടെ ഇരട്ട ഗോളിൽ നെതർലൻഡ്‌സിനെ വീഴ്ത്തി ഫ്രാൻസ്

സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളിൽ സ്വന്തം തട്ടകത്തിൽ സ്ലൊവാക്യയെ കീഴടക്കി തുടർച്ചയായ എട്ടാം യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി പോർച്ചുഗൽ. രണ്ടിനെതിരെ മൂന്നു ഗോളിന്റെ വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയത്.പോർട്ടോയിൽ നടന്ന മത്സരത്തിൽ ഗോൺകാലോ റാമോസിന്റെ ഓപ്പണിംഗ് ഗോളിന് പിന്നാലെ റൊണാൾഡോയുടെ ഇരട്ട ഗോളുകളും പിറന്നതോടെ ഗ്രൂപ്പ് ജെയിലെ എല്ലാ മത്സരങ്ങളും പോർച്ചുഗൽ വിജയിച്ചു. എട്ടാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ ക്രോസിൽ നിന്നും നെയ്ദ്യ ഗോളിൽ റാമോസ് പോർച്ചുഗലിന്റെ മുന്നിലെത്തിച്ചു.ഈ ഗോൾ വെറും ഒമ്പത് മത്സരങ്ങളിൽ […]

ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കാതിരുന്നിട്ടും 9 ഗോൾ വിജയവുമായി പോർച്ചുഗൽ |Portugal

പോർച്ചുഗലിന് ഒരു കോംപാറ്റിറ്റീവ്‌ ഗെയിമിലെ എക്കാലത്തെയും വലിയ വിജയം നേടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആവശ്യമില്ല.യൂറോപ്യൻ ചാമ്പ്യൻഷിപ്പ് യോഗ്യതാ മത്സരത്തിൽ ക്രിസ്റ്റ്രിയാണോ റൊണാൾഡോ ഇല്ലാതെയാണ് പോർച്ചുഗൽ ലക്സംബർഗിനെ 9-0 ന് പരാജയപ്പെടുത്തിയത്. മുൻ ഗെയിമുകളിൽ മഞ്ഞക്കാർഡ് കണ്ടതിനെത്തുടർന്ന് 38 കാരനെ ഇന്നത്തെ മത്സരത്തിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു.പോർച്ചുഗലിന്റെ മുൻ റെക്കോർഡ് 8-0 ആയിരുന്നു, അത് അവർ മൂന്ന് തവണ നേടി — രണ്ട് തവണ ലിച്ചെൻസ്റ്റീനെതിരെ (1994, 1999), ഒരു തവണ കുവൈറ്റിനെതിരെ (2003). പോർചുഗലിനായി ഗോങ്കലോ റാമോസ്, […]

ക്രിസ്റ്റ്യാനോ റൊണാൾഡോയടക്കം മൂന്ന് സൗദി പ്രോ ലീഗ് താരങ്ങൾ യൂറോ യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ

മിന്നുന്ന ഫോമിലുള്ള അൽ നാസർ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ യൂറോ 2024 യോഗ്യതാ മത്സരങ്ങൾക്കുള്ള പോർച്ചുഗൽ ടീമിൽ ഉൾപ്പെടുത്തി.സ്ലൊവാക്യയ്ക്കും ലക്സംബർഗിനുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് ഇന്നലെ പ്രഖ്യാപിച്ചത്. യോഗ്യത മത്സരങ്ങളിൽ ഗ്രൂപ്പ് ജെയിൽ ഒന്നാമതാണ് മുൻ ചാമ്പ്യന്മാരായ പോർച്ചുഗൽ.അടുത്ത വെള്ളിയാഴ്ച ബ്രാറ്റിസ്ലാവയിൽ സ്ലൊവാക്യയെ നേരിടുന്ന പോർച്ചുഗൽ മൂന്ന് ദിവസത്തിന് ശേഷം ലക്സംബർഗിനെ നേരിടും.ഇതുവരെ നാല് യോഗ്യതാ മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നാസറിനായി മികച്ച ഫോമിലാണ്. കഴിഞ്ഞ രണ്ടു മത്സരന്ഗറ്റലിൽ നിന്നും ഒരു […]