Browsing category

C. Ronaldo

’40 ആം വയസിലും ചരിത്രം തിരുത്തിയെഴുതുന്നു’ : ലോകകപ്പ് യോഗ്യതാ മത്സരത്തിൽ എക്കാലത്തെയും ഗോൾ റെക്കോർഡിന് ഒപ്പമെത്തി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

നാല്പതാം വയസ്സിലും ക്രിസ്റ്റ്യാനോ റൊണാൾഡോ വേഗത കുറയ്ക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണിക്കുന്നില്ല. ഹംഗറിക്കെതിരെ പോർച്ചുഗലിനായി തന്റെ ഏറ്റവും പുതിയ ഗോൾ സ്കോറിംഗ് നേട്ടത്തോടെ റൊണാൾഡോ ഫുട്ബോൾ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാണെന്ന് തെളിയിച്ചു. ക്ലബ്ബിനോടായാലും രാജ്യത്തിനോടായാലും റൊണാൾഡോ ഗോളടിക്കുന്നത് ശീലമാക്കിയ താരമാണ് റൊണാൾഡോ.ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ കളിക്കാരനെന്ന ബഹുമതി പോർച്ചുഗൽ ക്യാപ്റ്റന് സ്വന്തമായി.ചൊവ്വാഴ്ച ഹംഗറിക്കെതിരായ ഫിഫ ലോകകപ്പ് 2026 യോഗ്യതാ റൗണ്ടിൽ പെനാൽറ്റി സ്‌പോട്ടിൽ നിന്ന് 40 കാരനായ ഫോർവേഡ് […]

ലയണൽ മെസ്സിയുടെ റെക്കോർഡ് തകർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരം… | Cristiano Ronaldo

ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ തന്റെ എതിരാളിയായ ലയണൽ മെസ്സിയുടെ 36 ഗോളുകൾ എന്ന റെക്കോർഡ് തകർത്തുകൊണ്ട് ഇതിഹാസ പോർച്ചുഗൽ ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ റെക്കോർഡ് പുസ്തകങ്ങളിൽ ഇടം നേടി. സൗദി പ്രോ ലീഗിൽ അൽ നാസറിനായി കളിക്കുന്ന 40 കാരനായ താരം, ശനിയാഴ്ച യെരേവാനിൽ നടന്ന ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർമേനിയയ്‌ക്കെതിരെ പോർച്ചുഗലിനായി രണ്ട് ഗോളുകൾ നേടി.പോർച്ചുഗലിന്റെ 5-0 വിജയത്തിൽ അർമേനിയയ്‌ക്കെതിരായ ഇരട്ട ഗോളുകൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ റൊണാൾഡോയുടെ ഗോളുകളുടെ എണ്ണം 38 […]

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ഗോളുകളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കൊപ്പമെത്തി ലയണൽ മെസ്സി  | Lionel Messi | Cristiano Ronaldo

കരിയറിന്റെ അവസാന ഘട്ടത്തിലും ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഫുട്ബോൾ റെക്കോർഡുകൾക്കായുള്ള പോരാട്ടം തുടരുന്നു. വ്യാഴാഴ്ച, ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നേടിയ ഗോളുകളുടെ എണ്ണത്തിൽ അർജന്റീനിയൻ താരം പോർച്ചുഗീസ് സൂപ്പർ താരത്തിനൊപ്പമെത്തി. വെനിസ്വേലയ്‌ക്കെതിരായ ലാ ആൽബിസെലെസ്റ്റെയുടെ 3-0 വിജയത്തിൽ ഇരട്ട ഗോളുകൾ നേടിയതോടെ, മെസ്സി ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ 36 ഗോളുകൾ നേടി, റൊണാൾഡോയുടെ കൈവശമുള്ള ഗോളുകളുടെ എണ്ണത്തിന് ഒപ്പമെത്തി. അർജന്റീനയിൽ തന്റെ അവസാന ലോകകപ്പ് യോഗ്യതാ മത്സരമാണ് മെസ്സി കളിച്ചത്.114 ഗോളുകളുമായി മെസ്സി തന്റെ […]

അൽ നാസറിനൊപ്പം മറ്റൊരു ട്രോഫി കൂടി ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നഷ്ടമായി | Cristiano Ronaldo

ഹോങ്കോങ് സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പ് ഫൈനലിൽ പെനാൽറ്റി ഷൂട്ടൗട്ടിൽ അൽ നാസറിനെ 5-3ന് പരാജയപ്പെടുത്തി അൽ അഹ്‌ലി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകൾ നേടി സമനിലയിൽ ആയതോടെയാണ് മത്സരം പെനാൽറ്റി ഷൂട്ട് ഔട്ടിലേക്ക് കടന്നത്. പെനാൽറ്റി സ്‌പോട്ടിൽ നിന്നുള്ള ഗോൾ നേടിയെങ്കിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് 2025 സൗദി സൂപ്പർ കപ്പ് ട്രോഫി നേടാൻ അൽ നാസറിനെ സഹായിക്കാനായില്ല.സൗദി അറേബ്യയിൽ തന്റെ ആദ്യ ട്രോഫിക്കായി റൊണാൾഡോ കാത്തിരിക്കുകയായിരുന്നു. 2022 ഡിസംബറിൽ […]

’40 ആം വയസ്സിലും നിലക്കാത്ത ഗോൾ പ്രവാഹം’ : സൗദി പ്രോ ലീഗിൽ മിന്നുന്ന ജയവുമായി അൽ നാസർ | Cristiano Ronaldo 

സൗദി പ്രോ ലീഗിൽ അൽ-ഫീഹയ്‌ക്കെതിരെ അൽ-നാസർ 3-0 ത്തിന് വിജയിച്ച മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ വെല്ലുവിളിച്ച് ഗോൾ നേടുന്നത് തുടരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.രണ്ട് ദിവസം മുമ്പ് 40 വയസ്സ് തികഞ്ഞ പോർച്ചുഗീസ് താരം തന്റെ ആദ്യ ഗോൾ നേടിയതിന് ശേഷം ആഘോഷിച്ചു. എന്നിരുന്നാലും, മത്സരത്തിൽ രണ്ട് ഗോളുകൾ നേടി ശ്രദ്ധ പിടിച്ചുപറ്റിയത് പുതിയ കളിക്കാരനായ ജോൺ ഡുറാനാണ്.മത്സരത്തിന്റെ ചിത്രങ്ങൾക്കൊപ്പം X (മുമ്പ് ട്വിറ്റർ) ൽ പോസ്റ്റ് ചെയ്ത റൊണാൾഡോ സോഷ്യൽ മീഡിയയിൽ തന്റെ സന്തോഷം […]

ഇരട്ട ഗോളുകളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ ,എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Cristiano Ronaldo

എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ക്രിസ്ത്യനോ റൊണാൾഡോയുടെ ഇരട്ട ഗോളുകളുടെ മികവിൽ യുഎഇയിലെ അൽ-വാസലിനെതിരെ മിന്നുന്ന ജയവുമായി അൽ നാസർ. എതിരില്ലാത്ത നാല് ഗോളുകളുടെ വിജയമാണ് സൗദി ക്ലബ് സ്വന്തമാക്കിയത്. മത്സരത്തിന്റെ തുടക്കം മുതൽ തന്നെ അൽ-നാസർ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചു, അതേസമയം ആസ്റ്റൺ വില്ലയിൽ നിന്നുള്ള കൊളംബിയൻ ഇന്റർനാഷണലിനെ സൗദി പ്രോ ലീഗിലേക്ക് സൈൻ ചെയ്തതിന് ശേഷം ജോൺ ഡുറാന് ആദ്യമായി കളിക്കാനിറങ്ങി.25-ാം മിനിറ്റിൽ 25 യാർഡ് അകലെ നിന്ന് അലി അൽഹസ്സൻ ഒരു ശക്തമായ ലോംഗ് […]

തുടർച്ചയായി 24 വർഷങ്ങളിൽ ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ കളിക്കാരനായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

സൗദി പ്രോ ലീഗിൽ അൽ-ഒഖ്ദൂദിനെ 3-1 ന് പരാജയപ്പെടുത്തി 2025 മികച്ച രീതിയിൽ ആരംഭിച്ചിരിക്കുകയാണ് അൽ നാസർ.42-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു പ്രധാന പെനാൽറ്റി നേടി, സാഡിയോ മാനെ ഇരട്ട ഗോളുകൾ നേടി.അൽ-ഒഖ്ദൂദിനെതിരായ ഗോളോടെ, റൊണാൾഡോയുടെ ഗോൾ നേട്ടം 917 ഗോളുകളായി ഉയർന്നു. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സീസണിലെ തന്റെ 11-ാം ഗോൾ നേടി. ഇന്നലെ നേടിയ ഗോളോടെ ലയണൽ മെസ്സി പോലും നേടാത്ത ഒരു ചരിത്ര നാഴികക്കല്ല് നേടിയിരിക്കുകയാണ് റൊണാൾഡോ.തന്റെ പ്രൊഫഷണൽ കരിയറിൽ തുടർച്ചയായി […]

നേഷൻസ് ലീഗിലെ വിജയത്തോടെ ‘ഗോട്ട്’ സംവാദത്തിൽ ലയണൽ മെസ്സിയെ പിന്നിലാക്കുന്ന റെക്കോർഡുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

യുവേഫ നേഷൻസ് ലീഗിൽ പോളണ്ടിനെതിരെ 5-1 ന് പോർച്ചുഗലിൻ്റെ തകർപ്പൻ ജയത്തിൽ അവിശ്വസനീയമായ ബൈസിക്കിൾ കിക്ക് ഗോൾ നേടിയ 39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ പ്രായത്തെ മറികടന്നുള്ള പ്രകടനമാണ് പുറത്തെടുക്കുന്നത് .യുവേഫ നേഷൻസ് ലീഗിൻ്റെ ക്വാർട്ടർ ഫൈനലിൽ പോർച്ചുഗൽ യോഗ്യത ഉറപ്പാക്കിയ മത്സരത്തിൽ റൊണാൾഡോ ഇരട്ടഗോളുകൾ നേടി. ഇന്നലത്തെ മത്സരത്തോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ അവിശ്വസനീയമായ ഒരു റെക്കോർഡ് തകർത്തു. പോർട്ടോയിൽ നടന്ന നേഷൻസ് ലീഗ് ഗ്രൂപ്പ് ഘട്ട ഏറ്റുമുട്ടലിൽ പോർച്ചുഗൽ പോളണ്ടിനെ പരാജയപ്പെടുത്തി ക്വാർട്ടർ ഫൈനലിലേക്ക് കടന്നു. […]

‘യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്, പോർച്ചുഗലിനൊപ്പം രണ്ട് ട്രോഫികൾ ഞാൻ ഇതിനകം നേടിയിട്ടുണ്ട്’ : ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരമായാണ് 39 കാരനായ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ കണക്കാക്കുന്നത്.യുവേഫ നേഷൻസ് ലീഗിൽ ക്രൊയേഷ്യയ്‌ക്കെതിരെ പോർച്ചുഗലിൻ്റെ 2-1 വിജയത്തിൽ, തൻ്റെ കരിയറിലെ 900-ാം ഗോൾ നേടിയ ശേഷം റൊണാൾഡോ വലിയൊരു നേട്ടം സ്വന്തം പേരിൽ ചേർത്തിരിക്കുകയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ഇതുവരെ ഫിഫ ലോകകപ്പ് നേടിയിട്ടില്ലെങ്കിലും, പോർച്ചുഗലിനൊപ്പം യുവേഫ യൂറോ നേടുന്നത് കപ്പ് ലോക്കപ്പിനു തുല്യമാണെന്ന് റൊണാൾഡോ പറഞ്ഞു.”പോർച്ചുഗൽ യൂറോ നേടുന്നത് ലോകകപ്പ് നേടുന്നതിന് തുല്യമാണ്,” കരിയറിലെ 900-ാം ഗോളുമായി ക്രൊയേഷ്യയെ […]

‘ഞാൻ വളരെക്കാലമായി എത്താൻ ആഗ്രഹിച്ച ഒരു നാഴികക്കല്ലായിരുന്നു ഇത് ‘: 900 കരിയർ ഗോളുകൾ നേടുന്ന ആദ്യ താരമായി ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

‘ഞാൻ റെക്കോർഡുകളെ പിന്തുടരുന്നില്ല, റെക്കോർഡുകൾ എന്നെ പിന്തുടരുന്നു.ഔദ്യോഗിക മത്സരങ്ങളിൽ 900 ഗോളുകൾ നേടുന്ന ഫുട്ബോൾ ചരിത്രത്തിലെ ആദ്യ പുരുഷ കളിക്കാരനായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മാറിയിരിക്കുകയാണ്.ക്രൊയേഷ്യക്കെതിരായ യുവേഫ നേഷൻസ് ലീഗ് ഏറ്റുമുട്ടലിൽ പോർച്ചുഗൽ ജേഴ്സിയിൽ തൻ്റെ 131-ാം ഗോൾ നേടി റൊണാൾഡോ ഈ നാഴികക്കല്ലിൽ എത്തി, മത്സരത്തിൽ പോർച്ചുഗൽ 2-1 ന് വിജയിച്ചു. പോർച്ചുഗലിനായി അവസാന അഞ്ച് ഔട്ടിംഗുകളിൽ സ്കോർ ചെയ്യുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, 39 കാരനായ നൂനോ മെൻഡസിൻ്റെ ഒരു ക്രോസ് വിലയിലെത്തിച്ച് […]