കാത്തിരിപ്പിന് അവസാനം , ലയണൽ മെസിയും അര്‍ജന്‍റീനയും ഒക്ടോബറിൽ കേരളത്തിലെത്തും | Lionel Messi
ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും കേരളത്തിലെത്തും. ഒക്ടോബർ 25 ന് താരം കേരളത്തിൽ എത്തുമെന്നാണ് പുറത്തുവരുന്ന വിവരം. കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ മെസ്സി ഏഴ് ദിവസം കേരളത്തിൽ ഉണ്ടാകുമെന്ന് സംസ്ഥാന കായിക മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. നേരത്തെ തീരുമാനിച്ച സൗഹൃദ മത്സരത്തിന് പുറമെ പൊതുപരിപാടിയിലും മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഇതിനായി 20 മിനിറ്റ് അനുവദിച്ചിട്ടുണ്ട്. ആരാധകർക്ക് മെസ്സിയുമായി സംവദിക്കാൻ അവസരം നൽകാമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരും അബ്ദുറഹ്മാനും സമ്മതിച്ചിട്ടുണ്ട്. […]