ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിൽ ലയണൽ മെസ്സിയുണ്ടാകുമോ ? |Lionel Messi
ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ദേശീയ ടീം ലിസ്റ്റ് ഈ ആഴ്ച പ്രഖ്യാപിക്കും. അർജന്റീനയുടെ ആദ്യ മത്സരം ഒക്ടോബർ 12-ന് പരാഗ്വേയ്‌ക്കെതിരെ നടക്കും. ഒക്ടോബർ 17ന് പെറുവിനെതിരെയാണ് ടീം രണ്ടാം മത്സരം കളിക്കുക. സൂപ്പർ താരം ലയണൽ മെസ്സിയുടെ ഫിറ്റ്‌നസ് ആശങ്കാജനകമായി തുടരുകയാണ്.ഇന്റർ മിയാമിയും ന്യൂയോർക്ക് സിറ്റി എഫ്‌സിയും തമ്മിലുള്ള അവസാന മത്സരവും പരിക്ക് മൂലം മെസ്സിക്ക് നഷ്ടമായിരുന്നു. ചിക്കാഗോ ഫയറിനെതിരെയുള്ള അടുത്ത മത്സരത്തിലും മെസ്സിയുടെ സേവനം ഇന്റർ മയാമിക്ക് ലഭ്യമാവില്ല. മെസ്സിക്ക് എന്ന് […]