2026 ലേത് എന്റെ അവസാന ലോകകപ്പെന്ന് നെയ്മർ, ദേശീയ ടീമിൻ്റെ ഭാഗമാകാൻ കഴിയുന്നതെല്ലാം ഞാൻ ചെയ്യുമെന്നും ബ്രസീലിയൻ | Neymar
ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ മത്സരിക്കാനുള്ള തൻ്റെ അവസാന അവസരമാണ് ഫിഫ 2026 ലോകകപ്പെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പരിക്കുകൾ സൗദി അറേബ്യയിലെ അൽ-ഹിലാലിൽ താരത്തിന്റെ കളി സമയം പരിമിതപ്പെടുത്തിയെങ്കിലും, ബ്രസീലിനെ പ്രതിനിധീകരിക്കാൻ നെയ്മർ ഉറച്ചുനിൽക്കുന്നു. കൂടാതെ കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ എന്നിവ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടൂർണമെൻ്റിനുള്ള ടീമിൽ ഇടം നേടുന്നതിൽ ശുഭാപ്തിവിശ്വാസമുണ്ട്.സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീൽ നിലവിൽ അഞ്ചാം സ്ഥാനത്താണ്, ഓട്ടോമാറ്റിക് യോഗ്യതയ്ക്കുള്ള ആദ്യ ആറ് സ്ഥാനം ഉറപ്പാക്കാൻ […]