ഐ.എസ്.എൽ അടുത്ത സീസൺ നടക്കുമോ എന്നത് ആശങ്കയിൽ, അടുത്ത സീസണിന്റെ ഷെഡ്യൂളിൽ നിന്ന് ഇന്ത്യൻ സൂപ്പർ ലീഗിനെ ഒഴിവാക്കി എഐഎഫ്‌എഫ് | ISL
ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (FSDL) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (AIFF) തമ്മിലുള്ള മാസ്റ്റർ റൈറ്റ്സ് എഗ്രിമെന്റ് (MRA) പുതുക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ഇപ്പോഴും തുടരുന്നതിനാൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ISL) ഭാവി അനിശ്ചിതത്വത്തിലാണ്.ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് അനുസരിച്ച്, MRA യുടെ ഭാവിയെക്കുറിച്ച് വ്യക്തത ലഭിക്കുന്നതുവരെ 2025-26 സീസൺ ആരംഭിക്കില്ലെന്ന് ക്ലബ്ബ് ഉടമകളെ ISL സംഘാടകർ അറിയിച്ചിട്ടുണ്ട്. റിലയൻസും സ്റ്റാറും തമ്മിലുള്ള സംയുക്ത സംരംഭമായ FSDL 2010 ൽ AIFF മായി 15 വർഷത്തെ […]