തോൽവി ശീലമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് : കൊച്ചിയിൽ ഹൈദരാബാദിനെതിരെയും പരാജയം | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ തുടർച്ചയായ മൂന്നാം തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് . കൊച്ചിയിൽ നടന്ന മത്സരത്തിൽ ഹൈദരാബാദ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് മുന്നിട്ട് നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകൾ വഴങ്ങി പരാജയപ്പെട്ടത്. ലീഗിലെ ബ്ലാസ്റ്റേഴ്സിന്റെ നാലാം തോൽവിയാണിത്.ജീസസ് ജിമെനെസാണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്. ഇന്നത്തെ മത്സരത്തിലും നോഹയില്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് ആരംഭിച്ചത്. 13 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.കോറൗ സിംഗ് കൊടുത്ത പാസിൽ നിന്നും […]