‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു ‘ : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരണവുമായി ലയണൽ മെസ്സി | Lionel Messi
ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്. ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.78-ാം മിനിറ്റിൽ ബ്രസീൽ ആരാധകരുടെ പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും ഇടയിൽ മെസ്സി മൈതാനം വിട്ടു ,അര്ജന്റീന ക്യാപ്റ്റൻ പൂർണ ഫിറ്റായിരുന്നില്ല. മത്സരത്തിന് ശേഷം ബ്രസീലിനെതിരെ വിജയത്തെക്കുറിച്ച് ലയണൽ മെസ്സി സംസാരിച്ചു. […]