Browsing category

Football

‘ഇത് പണത്തിന് വേണ്ടിയുള്ളതും ഫുട്ബോളിന് എതിരായ തീരുമാനമാണ്’ : സൗദി അറേബ്യയിലേക്കുള്ള കളിക്കാരുടെ ട്രാൻസ്ഫറിനെക്കുറിച്ച് റയൽ മാഡ്രിഡ് താരം ടോണി ക്രൂസ്

കഴിഞ്ഞ വർഷം അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള കരാർ അവസാനിപ്പിച്ചുകൊണ്ടാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നാസറിൽ ചേർന്നത്.38 കാരൻ അൽ-നാസറുമായി 2025 വരെ കരാർ ഒപ്പിട്ടു, ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ കരാറിലൊന്നാണിത്. അദ്ദേഹത്തിന്റെ കരാർ പ്രതിവർഷം 177 ദശലക്ഷം പൗണ്ട് ($215 ദശലക്ഷം) ആണ്. ക്രിസ്റ്യാനോയുടെ ചുവട് പിടിച്ച് നെയ്മറും കരീം ബെൻസിമയടക്കം നിരവധി താരങ്ങളാണ് സമ്മർ ട്രാൻസ്ഫറിൽ സൗദിയിലേക്ക് എത്തിയത്. എന്നാൽ ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ […]

ഇന്ത്യയുടെ അണ്ടർ 17 ക്യാപ്റ്റനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

എഎഫ്‌സി അണ്ടർ 17 ഏഷ്യൻ കപ്പിൽ ഇന്ത്യയുടെ ക്യാപ്റ്റൻ ആയിരുന്ന 16 കാരനായ കോറോ സിംഗ് തിങ്കുജത്തെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.അണ്ടർ 17 ഏഷ്യൻ കപ്പിൽ ടീമിന്റെ ക്യാപ്റ്റൻ ആയിരുന്ന കോറൂവിന്റെ അസാധാരണമായ കഴിവുകളും മൈതാനത്തെ പ്രകടനവും രാജ്യത്തുടനീളമുള്ള ഫുട്ബോൾ പ്രേമികളുടെ ശ്രദ്ധ ആകർഷിച്ചു. അണ്ടർ 17 ടീമിന്റെ വിജയത്തിന് നിർണായക സംഭാവനകളും നൽകി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ നിരയിൽ ചേർന്ന് തന്റെ ഫുട്ബോൾ യാത്രയുടെ അടുത്ത ചുവടുവെക്കാൻ തയ്യാറെടുക്കുകയാണ് മണിപ്പൂരി താരം.“കൊറോ സിംഗ് കേരള ബ്ലാസ്റ്റേഴ്സിലേക്കുള്ള തന്റെ […]

സൗദി അറേബ്യൻ ക്ലബ്ബുകൾ ചാമ്പ്യൻസ് ലീഗിൽ ഒരിക്കലും കളിക്കില്ലെന്ന് യുവേഫ പ്രസിഡന്റ്

അൽ-നാസറിനൊപ്പം ചാമ്പ്യൻസ് ലീഗിലേക്ക് മടങ്ങിവരുമെന്ന ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതീക്ഷകൾ അസ്തമിചിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ കളിക്കുമെന്ന് വാർത്തകൾ യുവേഫ തള്ളിക്കളഞ്ഞിരിക്കുകയാണ്. സൗദി ക്ലബ്ബുകൾക്ക് ചാമ്പ്യൻസ് ലീഗിൽ ചേരാനാകില്ലെന്നും ‘യൂറോപ്യൻ ടീമുകൾക്ക് മാത്രം’ അനുമതി ലഭിക്കുകയുള്ളെന്നും യുവേഫ പ്രസിഡന്റ് പറഞ്ഞു.റൊണാൾഡോയുടെ അൽ-നാസറിനോ മറ്റ് സൗദി പ്രോ ലീഗ് ടീമുകൾക്കോ ചാമ്പ്യൻസ് ലീഗിലേക്ക് വൈൽഡ്കാർഡ് എൻട്രി ലഭിക്കാൻ സാധ്യതയുണ്ടെന്ന മുൻ മാധ്യമ റിപ്പോർട്ടുകൾ നിരസിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ സൗദി അറേബ്യൻ ടീമുകൾ തങ്ങളുടെ […]

സൗദി പ്രോ ലീഗിന്റെ ആഗസ്റ്റിലെ ‘പ്ലെയർ ഓഫ് ദ മന്ത്’ ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo

ഓഗസ്റ്റ് മാസത്തെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദ മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ തിരഞ്ഞെടുക്കപ്പെട്ടു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റുകൾ നൽകുകയും ചെയ്ത പോർച്ചുഗീസ് സൂപ്പർ താരം കഴിഞ്ഞ മാസം മികച്ച ഫോമിലാണ് കളിച്ചത്. ഇഗോർ കൊറോനാഡോ (അൽ-ഇത്തിഹാദ്), റിയാദ് മഹ്‌റെസ് (അൽ-അഹ്‌ലി), മാൽകോം (അൽ-ഹിലാൽ) എന്നിവരെ മറികടന്നാണ് പുരസ്‌കാരം സ്വന്തമാക്കിയത്.അൽ-താവൂനെതിരെ സമനില വഴങ്ങിയതിന് ശേഷം, റൊണാൾഡോ അൽ-ഫത്തേയ്‌ക്കെതിരെ ഹാട്രിക് നേടുകയും അടുത്ത മത്സരത്തിൽ അൽ-ഷബാബിനെതിരെ ഇരട്ട ഗോളുകൾ […]

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എതിരാളികൾ ബയേൺ മ്യൂണിക്ക്, പിഎസ്ജി മരണഗ്രൂപ്പിൽ |UEFA Champions League draw

യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് ഇന്നലെ മൊണാക്കോയിൽ നടന്നു.നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഗ്രൂപ്പ് ജിയിൽ ആർബി ലെപ്‌സിഗ്, ക്രെവേന സ്വവേദ, യംഗ് ബോയ്‌സ് എന്നിവർക്കൊപ്പം കളിക്കും. ഗ്രൂപ്പ് എഫിൽ എസി മിലാൻ, ബൊറൂസിയ ഡോർട്ട്മുണ്ട്, ന്യൂകാസിൽ യുണൈറ്റഡ് എന്നിവർക്കൊപ്പമാണ് പാരീസ് സെന്റ് ജെർമെയ്ൻ. മാഞ്ചസ്റ്റർ യുണൈറ്റഡ് ഹാരി കെയ്‌നിന്റെ ബയേൺ മ്യൂണിക്കിനെ നേരിടും, അവർ ഗ്രൂപ്പ് എയിൽ എഫ്‌സി കോപ്പൻഹേഗനും ഗലാറ്റസറെയ്‌ക്കും ഒപ്പമാണ്.ചാമ്പ്യൻസ് ലീഗിൽ തിരിച്ചുവരവ് നടത്തുന്ന ആഴ്സണൽ ഗ്രൂപ്പ് ബിയിൽ പിഎസ് […]

‘ലയണൽ മെസ്സിയെ മറികടന്ന് ഏർലിങ് ഹാലാൻഡ്’ : യുവേഫയുടെ 2023ലെ ഏറ്റവും മികച്ച താരമായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ |Erling Haaland 

അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ കറികടന്ന് 2022/23 യുവേഫയുടെ മികച്ച പുരുഷ താരമായി മാഞ്ചസ്റ്റർ സിറ്റി സ്‌ട്രൈക്കർ എർലിംഗ് ഹാലാൻഡിനെ തിരഞ്ഞെടുത്തു. കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ സിറ്റി പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ് എന്നിവ നേടിയപ്പോൾ ഗംഭീര പ്രകടനമാണ് നോർവീജിയൻ പുറത്തെടുത്തത്. മറ്റൊരു സിറ്റി താരമായ കെവിൻ ഡിബ്രൂയിനെയും 23 കാരനോട് മത്സരിക്കാൻ ഉണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ 53 കളികളിൽ നിന്ന് 52 ഗോളുകൾ ഹാലാൻഡ് നേടിയിരുന്നു.യൂറോപ്പിൽ 12 ഉം പ്രീമിയർ […]

പ്രധാന താരങ്ങൾ പുറത്ത് ,ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു |Argentina

സെപ്തംബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കെലോണി പ്രഖ്യാപിച്ചു.ഇക്വഡോറിനും ബൊളീവിയയ്‌ക്കുമെതിരായ മത്സരങ്ങൾക്കുള്ള ടീമിനെയാണ് സ്‌കലോനി പ്രഖ്യാപിച്ചത്. 32 അംഗ ടീമിനെയാണ് തെരഞ്ഞെടുത്തത്.പൗലോ ഡിബാല, മാർക്കോസ് അക്യൂന, ജെറോനിമോ റുല്ലി എന്നിവർ പരിക്കുമൂലം ടീമിൽ ഉൾപെട്ടില്ല. പരിക്കില്ലെങ്കിലും ജിയോ ലോ സെൽസോയും ടീമിൽ ഇടം പിടിച്ചിട്ടില്ല. ഓസ്‌ട്രേലിയയ്ക്കും ഇന്തോനേഷ്യയ്ക്കുമെതിരായ അവസാന മത്സരങ്ങൾ നഷ്ടമായ ഫ്രാങ്കോ അർമാനി ടീമിൽ തിരിച്ചെത്തി.നാല് U23 കളിക്കാരെ ലയണൽ സ്കലോനി ഉൾപ്പെടുത്തിയിട്ടുണ്ട്. ഫിയോറന്റീനയിലേക്ക് പുതുതായി സൈൻ ചെയ്ത ലൂക്കാസ് […]

‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച് നിൽക്കുന്നത് ?

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ അവരുടെ തീരുമാനങ്ങൾ വളരെ ശെരിയായിരുന്നോ എന്ന് പലരും കരുതുന്നുണ്ട്. കാരണം കരിയറിന്റെ സന്ധ്യയിലാണെങ്കിലും ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രണ്ടുപേരും വ്യക്തിപരമാക്കിയ തീവ്രമായ മത്സരത്തിന് ആഗോള പ്രേക്ഷകർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റയൽ […]

പഞ്ചാബ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പഞ്ചാബ് എഫ്‌സിയിൽ നിന്നും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2026 വരെ മൂന്ന് വർഷത്തെ കരാറിൽ ഫ്രെഡി ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കും. കഴിഞ്ഞ രണ്ട് സീസണുകളിൽ 21 കാരനായ മിസോറം സ്വദേശി പഞ്ചാബ് എഫ്‌സിയ്‌ക്കൊപ്പം ഹീറോ ഐ-ലീഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കഴിഞ്ഞ സീസണിൽ അവരോടൊപ്പം കിരീടം നേടി.ഒരു ഡിഫൻസീവ് മിഡ്ഫീൽഡ ആയ ഫ്രെഡി ലല്ലാവ്മ ഒന്നിലധികം പ്ലേയിംഗ് പൊസിഷനുകളിൽ കളിക്കുന്നതിൽ സമർത്ഥനാണ്. “ഫ്രെഡി ടീമിൽ വളരെ നല്ല കൂട്ടിച്ചേർക്കലാണ്. അവൻ ചെറുപ്പമാണ്, മധ്യനിരയിൽ കളിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള […]

കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസിന് പരിക്ക് ,മൂന്നു മാസം കളിക്കില്ല |Kerala Blasters

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് ആക്രമണത്തിന് നേതൃത്വം നൽകിയ ഗ്രീക്ക് സ്‌ട്രൈക്കർ ഡിമിട്രിയോസ് ഡയമന്റകോസ് പരിക്കേറ്റ് പുറത്ത്. താരത്തിന് മൂന്നു മാസത്തോളം പുറത്തിരിക്കേണ്ടി വരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.പരിശീലനത്തിനിടയിലാണ് ദിമിക്ക് പരിക്കേൽക്കുന്നത്. ഡ്യൂറൻഡ് കപ്പിൽ ദിമി ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിരുന്നില്ല. ഇതോടെ യുഎഇയിൽ നടക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് പ്രീസീസൺ ദിമിട്രിയോസ് ഡയമന്റകോസിന് നഷ്ടമാകും.ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഓസ്‌ട്രേലിയൻ സൈനിങ്‌ ജൗഷുവ സോട്ടിരിയോയും പരിക്ക് മൂലം നഷ്ടമായിരുന്നു. ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2022-ൽ 24 മത്സരങ്ങളിൽ നിന്ന് നേടിയ […]