ഏഷ്യന്‍ കപ്പിനുള്ള 26 അംഗ ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു : രാഹുലും സഹലും ടീമിൽ | AFC Asian Cup 2023
2023ൽ ഖത്തറിൽ നടക്കുന്ന എഎഫ്‌സി ഏഷ്യൻ കപ്പിനുള്ള 26 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ച് മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. ഏഷ്യൻ കപ്പിൽ ഗ്രൂപ്പ് ബിയിൽ സ്ഥാനം പിടിച്ച ഇന്ത്യയുടെ എതിരാളികൾ ഓസ്‌ട്രേലിയ, ഉസ്‌ബെക്കിസ്ഥാൻ, സിറിയ എന്നിവരാണ്.സുനിൽ ഛേത്രി, സന്ദേശ് ജിംഗാൻ, ഗുർപ്രീത് സിംഗ് സന്ധു എന്നിവർ 26 അംഗ ടീമിൽ ഇടം നേടി. കണങ്കാലിനേറ്റ പരുക്കിനെ തുടർന്ന് സെൻട്രൽ ഡിഫൻഡർ അൻവർ അലിക്ക് അന്തിമ ടീമിൽ ഇടം ലഭിച്ചില്ല. 2024 ജനുവരി 13ന് നടക്കുന്ന ഇന്ത്യയുടെ […]