Browsing category

Indian Football

ക്രിസ്റ്റ്യാനോ റൊണാൾഡോ ,കരീം ബെൻസിമ, നെയ്മർ .. ആരായിരിക്കും ഇന്ത്യയിൽ കളിക്കാനെത്തുക ?

2023-24 ലെ എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ മത്സരിക്കുന്ന ഏക ഇന്ത്യൻ ടീമാണ് മുംബൈ സിറ്റി എഫ്സി. കഴിഞ്ഞ സീസണിൽ ഐ‌എസ്‌എൽ ഷീൽഡ് നേടിയ മുംബൈ സിറ്റി എഫ്‌സി എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഒരു സ്ഥാനത്തിനായുള്ള പ്ലേ ഓഫ് ഗെയിമിൽ 2021-22 ഷീൽഡ് ജംഷഡ്പൂർ എഫ്‌സിയെ 3-1ന് പരാജയപ്പെടുത്തിയാണ് യോഗ്യത ഉറപ്പാക്കിയത്. 2024-25 സീസണിൽ ആരംഭിക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യൻ ക്ലബ്ബുകൾ പങ്കെടുക്കില്ലെന്ന് ഏഷ്യൻ ഫുട്‌ബോൾ കോൺഫെഡറേഷൻ (എഎഫ്‌സി) ഔദ്യോഗികമായി അറിയിച്ചു. തൽഫലമായി, ഭാവിയിൽ ഏഷ്യയിലെ പ്രീമിയർ […]

കേരള ഡെർബിയിൽ കേരള ബ്ലാസ്‌റ്റേഴ്‌സിനെ നാണംകെടുത്തി ഗോകുലം കേരള

ഡ്യൂറൻഡ് കപ്പിലെ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് കനത്ത തോൽവി. കേരള ഡെർബിയിൽ ഗോകുലം കേരളയാണ് ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തിയത്. മൂന്നിനെതിരെ നാല് ഗോളിന്റെ ജയമാണ് ഗോകുലം നേടിയത്. ആദ്യ പകുതിയിൽ ഗോകുലം 3 -1 ന് മുന്നിലായിരുന്നു. പുതിയ സൈനിംഗുകളായ പ്രീതം കോട്ടാൽ, പ്രബീർ ദാസ്, ഹുയിഡ്രോം നൗച്ച, ജസ്റ്റിൻ എന്നിവരെല്ലാം കേരള ബ്ലാസ്റ്റേഴസ് നിരയിൽ അണിനിരന്നു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ ചെറിയ പാസുകലുമായി ബ്ലാസ്റ്റേഴ്‌സ് മുന്നേറി കളിച്ചു.എന്നാൽ 17 ആം മിനുട്ടിൽ ഗോകുലം കേരള മുന്നിലെത്തി.നിലി പെർഡോമോയുടെ […]

ഫിഫ റാങ്കിംഗ്: ആദ്യ 100ൽ എത്തി ഇന്ത്യ , ഏഷ്യയിൽ 18-ാം സ്ഥാനം നിലനിർത്തി

ഫിഫ പ്രസിദ്ധീകരിച്ച ഏറ്റവും പുതിയ ഫിഫ റാങ്കിംഗ് അപ്‌ഡേറ്റിൽ ഇന്ത്യ ഒരു സ്ഥാനം മെച്ചപ്പെടുത്തി 99-ാം സ്ഥാനത്തെത്തി. 99ൽ നിന്ന് 101ലേക്ക് വീണ മൗറിറ്റാനിയയെ ലെബനനും പിന്നിലാക്കിയാണ് ഇന്ത്യ കുതിച്ചത്.ഇന്റർകോണ്ടിനെന്റൽ കപ്പിലും SAFF ചാമ്പ്യൻഷിപ്പിലും അഞ്ച് മത്സരങ്ങൾ വിജയിക്കുകയും നാല് മത്സരങ്ങൾ സമനിലയിലാവുകയും ചെയ്ത ഇഗോർ സ്റ്റിമാക്കിന്റെ ടീമിന് മികച്ചൊരു മാസമായിരുന്നു കടന്നു പോയത്. കഴിഞ്ഞ ജൂൺ മാസത്തിൽ ഫിഫ റാങ്കിംഗ് അപ്ഡേറ്റ് ചെയ്തപ്പോഴും ഇന്ത്യ നേട്ടമുണ്ടാക്കിയിരുന്നു. അന്ന് നൂറാം സ്ഥാനത്തായിരുന്നു ഇന്ത്യ ഉണ്ടായിരുന്നത്.ഇന്ത്യ ഇതുവരെ നേടിയിട്ടുള്ള […]

ഏഷ്യന്‍ ഗെയിംസിന് ടീമിനെ അയയ്ക്കണം : പ്രധാനമന്ത്രി മോദിയോട് അഭ്യർത്ഥന നടത്തി ഇഗോർ സ്റ്റിമാക്

ചൈനയിൽ നടക്കാനിരിക്കുന്ന ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കാൻ ഇന്ത്യൻ ടീമിനെ അയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കായിക മന്ത്രി അനുരാഗ് താക്കൂറിനോടും അഭ്യർത്ഥനയുമായി ഇന്ത്യൻ ഫുട്ബോൾ ടീം മുഖ്യ പരിശീലകൻ ഇഗോർ സ്റ്റിമാക്. കായിക മന്ത്രാലയത്തിന്റെ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ ഇന്ത്യൻ ഫുട്ബോൾ ടീം തുടർച്ചയായ രണ്ടാം പതിപ്പിലും ഏഷ്യൻ ഗെയിംസിൽ കളിക്കാൻ സാധ്യതയില്ല. എഐഎഫ്എഫ് ടൂർണമെന്റിനായി 40 കളിക്കാരെ ഷോർട്ട്‌ലിസ്റ്റ് ചെയ്തിരുന്നു, ഇത് അണ്ടർ 23 കളിക്കാർക്കായി ഉദ്ദേശിച്ചുള്ളതാണ്. കൂടാതെ സീനിയർ കോച്ച് ഇഗോർ സ്റ്റിമാക്കിനെ ടീമിന്റെ ചുമതല […]

ഇന്ത്യൻ‌ ഫുട്ബോളിനു വന്‍ തിരിച്ചടി : തുടർച്ചയായ രണ്ടാം തവണയും ഏഷ്യൻ ഗെയിംസ് നഷ്ടപ്പെടും |Indian Football

2023 ഇന്ത്യൻ ഫുട്ബോളിനെ സംബന്ധിച്ച് ഏറ്റവും മികച്ച വർഷമായിരുന്നു. തുടർച്ചയായ വിജയങ്ങൾ നേടിയ അവർ മൂന്നു കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. നീണ്ട വർഷങ്ങൾക്ക് ശേഷം ഫിഫ റാങ്കിങ്ങിൽ 100 ൽ എത്തുകയും ചെയ്തു . എന്നാൽ ഈ നേട്ടങ്ങൾക്കിടയിലും ആരാധകർക്ക് വലിയ നിരാശ നൽകുന്ന വാർത്തയാണ് പുറത്തു വരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ തുടർച്ചയായ രണ്ടാം തവണയും ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന് ഏഷ്യന്‍ ഗെയിംസ് നഷ്ടമായേക്കും. കായികമന്ത്രാലയം നിഷ്കർഷിക്കുന്ന യോഗ്യതാ മാനദണ്ഡം പാലിക്കാന്‍ കഴിയാത്തതാണ് ഫുട്ബോള്‍ ടീമിന്‍റെ […]

‘എനിക്ക് മെസ്സിയെയും റൊണാൾഡോയെയും പരാജയപ്പെടുത്താൻ സാധിക്കും….’ :ഇന്ത്യൻ നായകൻ സുനിൽ ഛേത്രി |Sunil Chhetri

സാഫ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ കരുത്തരായ കുവൈത്തിനെ കീഴടക്കിയാണ് ഇന്ത്യ ഒൻപതാം തവണയും കിരീടം സ്വന്തമാക്കിയത്.ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ ഇന്ത്യയെ നായകൻ സുനിൽ ഛേത്രിയാണ് മുന്നിൽ നിന്ന് നയിച്ചത് .ചാമ്പ്യൻഷിപ്പിൽ ഛേത്രി 5 ഗോളുകൾ നേടി സ്‌കോറിംഗ് ചാർട്ടിൽ ഒന്നാമതെത്തി. “ഈ സാഫ് ചാമ്പ്യൻഷിപ്പ് സവിശേഷമായിരുന്നു. കാരണം ഞങ്ങൾ ലെബനനെയും കുവൈത്തിനെയും പരാജയപ്പെടുത്തി”ഛേത്രി പറഞ്ഞു. ചാമ്പ്യൻഷിപ്പിലെ ടോപ് സ്കോററായ ഛേത്രി അന്താരാഷ്ട്ര ഗോളുകളുടെ എണ്ണം 92 ആയി ഉയർത്തി. അർജന്റീന ലോകകപ്പ് ജേതാവ് ലയണൽ മെസ്സി, പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ […]

‘പറഞ്ഞതിൽ ഖേദിക്കുന്നില്ല, പറഞ്ഞത് ഹൃദയത്തിൽ നിന്നുള്ളതാണ്, ആവശ്യമെങ്കിൽ അതേ രീതിയിൽ തന്നെ വീണ്ടും പറയും’: ആഷിഖ് കുരുണിയൻ

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞിരുന്നു. എന്നാൽ ഇതിനെതിരെ വലിയ വിമർശനങ്ങൾ ആഷിക്കിനെതിരെ ഉയർന്നു വന്നിരുന്നു.ഈ താരത്തെ അനുകൂലിച്ചുകൊണ്ട് പ്രതികൂലിച്ചു കൊണ്ടും ഒരുപാട് പേർ രംഗത്ത് വന്നു.ഇതിൽ ഇപ്പോൾ അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. നിലപാടിൽ മാറ്റമില്ല […]

‘നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ’: ആഷിഖ് കുരുണിയനെ പിന്തുണച്ച് ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക്

അർജന്റീനയെ ഇന്ത്യയിൽ കളിക്കാൻ ക്ഷണിച്ചതിനെതിരെ വിമർശനവുമായി മലയാളി താരം ആഷിഖ് കുരുണിയൻ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. കേരളത്തിൽ ദേശീയ ടീമിൽ കളിക്കുന്ന താരങ്ങൾക്ക് പോലും പരിശീലന നടത്താനുള്ള അടിസ്ഥാന സൗകര്യമില്ലെന്ന് പറഞ്ഞ ആഷിക്ക് ഫുട്ബോളിന്റെ വികസനത്തിനായി അർജന്റീനയെ കൊണ്ടുവരുന്നതല്ല പകരം അടിസ്ഥാന സൗകര്യമൊരുക്കുകയാണ് സർക്കാർ ചെയ്യേണ്ടതെന്നും പറഞ്ഞു. ഇപ്പോഴിതാ ആഷിക്കിന്റെ അഭിപ്രായത്തെ പിന്തുണച്ച് എത്തിയിരിക്കികയാണ് ഇനിടാൻ പരിശീലകൻ ഇഗോർ സ്ടിമാക്ക്.’നന്നായി മകനേ ഇങ്ങനെ വേണം ഇന്ത്യൻ ഫുട്‌ബോളിന്റെ വളർച്ചയെ സഹായിക്കാൻ. അല്ലാതെ വലിയ ഫുട്‌ബോൾ രാജ്യങ്ങൾക്ക് ഇവിടെവന്ന് […]

2026 ഫിഫ ലോകകപ്പിന് യോഗ്യത നേടുന്നതിൽ നിന്ന് ടീം ഇന്ത്യ എത്ര ദൂരെയാണ്? |India

സാഫ് ചാമ്പ്യൻഷിപ്പ് 2023 ഫൈനലിൽ കുവൈത്തിനെ പെനാൽറ്റി ഷൂട്ട് ഔട്ടിൽ കീഴടക്കി ഇന്ത്യ തങ്ങളുടെ അപരാജിത പരമ്പര 11 മത്സരങ്ങളിലേക്ക് നീട്ടി.ഹീറോ ട്രൈ-നേഷൻ കപ്പ്, ഇന്റർകോണ്ടിനെന്റൽ കപ്പ്, SAFF ചാമ്പ്യൻഷിപ്പ് എന്നിവ ഉൾപ്പെടെ ശ്രദ്ധേയമായ മൂന്ന് കിരീടങ്ങൾ നേടി. കൂടാതെ ഫിഫ റാങ്കിംഗിലെ ആദ്യ 100 പട്ടികയിൽ ഇന്ത്യ ഇടം നേടുകയും ചെയ്തു. എന്നാൽ എത്ര നേട്ടങ്ങൾ സ്വന്തമാക്കിയാലും ഇന്ത്യ എന്ന് ഫിഫ ലോകകപ്പ് കളിക്കും എന്ന ചോദ്യമാണ് ഉയർന്നു വരുന്നത്.ഇതുവരെ നടന്ന 22 എഡിഷനുകളിൽ ഒന്നിലും […]

‘കളിക്കാൻ ആദ്യം ഗ്രൗണ്ടുകളുണ്ടാക്കൂ… അർജന്റീനയെയും മെസ്സിയെയും കൊണ്ടുവരലല്ല വേണ്ടത്’ :ആഷിഖ് കുരുണിയൻ

ലോകചാംപ്യൻമാരായ അർജന്റീന ടീമുമായി സൗഹൃദ ഫുട്ബോൾ മത്സരത്തിനുള്ള ക്ഷണം ഇന്ത്യ നിരസിച്ചെന്ന വാർത്തകൾ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു.ക്ഷിണ ഏഷ്യയിലെ ഏതെങ്കിലും രാജ്യവുമായി സൗഹൃദ മത്സരം കളിക്കണമെന്ന് അർജന്റിന താല്പര്യപ്പെട്ടിരുന്നു. എന്നാൽ അർജന്റീനയെ ഇന്ത്യയിൽ കൊണ്ട് വരാൻ 40 കോടിയോളം ചെലവ് വരും എന്ന കാരണത്താൽ ഇന്ത്യ ആ അവസരം വേണ്ടെന്നു വെച്ചിരുന്നു.ഇതിന് പിന്നാലെ ഇന്ത്യൻ ഫുട്ബോൾ ആരാധകരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ അങ്ങനെയൊരു മത്സരം നടത്താൻ കേരളം തയ്യാറാണെന്ന് കായിക മന്ത്രി വി അബ്ദു റഹ്മാൻ […]