Browsing category

Players Article

അർജന്റീന ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ ഒരു പ്രതിഭ : യുവാൻ റോമൻ റിക്വൽമി |Juan Roman Riquelme

നിരവധി മികച്ച താരങ്ങളെ സൃഷ്ടിച്ച അർജന്റീന ടീമിൽ, ഒരു ടീമിനെ തന്റെ ശൈലിയിലേക്ക് മാറ്റിയ കളിക്കാരനാണ് യുവാൻ റോമൻ റിക്വൽമി. കരുത്തിനുപകരം, മികച്ച സ്പർശനത്തിലൂടെ തന്നിലേക്ക് വരുന്ന പന്തിനെ മെരുക്കിയ ശേഷം നൽകുന്ന പാസിൽ യുവാൻ റോമൻ റിക്വൽമെ തന്റെ പ്രതിഭയുടെ ആഴം വെളിപ്പെടുത്തുന്നു. അർജന്റീന, വില്ലറയൽ ടീമുകളെ ചുരുങ്ങിയ സമയത്തേക്കെങ്കിലും നയിക്കാൻ റിക്വൽമിക്ക് കഴിഞ്ഞു. 90 മിനിറ്റോളം പിച്ചിന് ചുറ്റും അശ്രാന്തമായി ഓടി, കായികക്ഷമതയ്ക്ക് ഊന്നൽ നൽകി എതിർ നീക്കങ്ങളെ തടയാനുള്ള എഞ്ചിനുകളായി മിഡ്ഫീൽഡർമാർ മാറുന്ന […]

ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസ് 35 ആം വയസ്സിൽ കളി മതിയാക്കുമ്പോൾ |Ramires| Brazil

ചെൽസി ഫുട്ബോൾ ക്ലബിന്റെ ദൈർഘ്യമേറിയതും മഹത്തായതുമായ ചരിത്രത്തിൽ ബ്രസീലിയൻ മിഡ്ഫീൽഡർ റമിറസിന് വലിയ സ്ഥാനമൊന്നും ഉണ്ടാവില്ല. എന്നാൽ റമിറസ് നേടിയതിനേക്കാൾ വലിയ ഗോൾ ഇതുവരെയും ഒരു ചെൽസി താരവും നേടിയിട്ടില്ല എന്ന് പറയേണ്ടി വരും. പത്ത് വർഷം മുമ്പ് ബാഴ്‌സലോണയിലെ ചരിത്ര രാത്രിയിൽ നേടിയ ഗോൾ മാത്രം മതിയാവും റാമിറസ് ആരാണെന്നു മനസ്സിലാക്കാൻ. ആ ഗോളിനും , ആ ആഘോഷത്തിനും , ആ രാത്രിക്കും തത്സമയം സാക്ഷ്യം വഹിക്കാൻ കഴിയാത്ത ചെൽസി ആരാധകരുടെ വളർന്നുവരുന്ന ഒരു തലമുറക്ക് […]

മൂക്കിന്റെ പാലം തകർന്നാലും ഗോൾ വഴങ്ങരുതെന്ന് നിർബന്ധമുള്ള ഡിഫൻഡർ | Nemanja Vidic

തന്റെ തലമുറയിലെ ഏറ്റവും മികച്ച ഡിഫൻഡർമാരിൽ ഒരാളായി അറിയപ്പെടുന്ന താരമാണ് സെർബിയൻ സെന്റർ ബാക്ക് നെമഞ്ജ വിഡിക്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുമ്പോഴാണ് നെമാഞ്ച വിഡിച് ലോക ഫുട്ബോളിൽ ശ്രദ്ധേയനായത്. എന്ത് വേദന വന്നാലും ആരും തന്നെ മറികടന്ന് പന്ത് കാണരുതെന്ന് ശഠിക്കുന്ന അപൂർവ ഡിഫൻഡർമാരിൽ ഒരാളാണ് നെമഞ്ജ വിഡിക്. പ്രീമിയർ ലീഗ് പ്ലെയർ ഓഫ് സീസൺ അവാർഡ് രണ്ട് തവണ നേടിയ നാല് കളിക്കാരിൽ ഒരാളാണ് നെമഞ്ജ വിഡിക്. സെർബിയൻ […]

ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനദീൻ സിദാൻ|Zinedine Zidane

രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സിനദീൻ സിദാൻ. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൽ തുടക്കത്തിലും ലോക ഫുട്ബോൾ സിദാന്റെ കാൽചുവട്ടിലായിരുന്നു. 1989-ൽ ഫ്രഞ്ച് ക്ലബ്ബായ കാനിൽ നിന്നാണ് സിദാൻ തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഫ്രാൻസ് അണ്ടർ 21 ദേശീയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 1992-ൽ […]

മുടി മുറിക്കാൻ വിസമ്മതിച്ചതിന് തുടർന്ന് ലോകകപ്പ് ടീമിൽ നിന്നും പുറത്തായ അർജന്റീനിയൻ മിഡ്ഫീൽഡ് മാസ്റ്റർ | Fernando Redondo

അർജന്റീനയുടെ ഏറ്റവും പ്രശസ്തമായ നമ്പർ ‘5’ ആരെന്ന ചോദ്യം ഉയരുമ്പോൾ ഒരു മുഖം മാത്രമാണ് ഫുട്ബോൾ ആരാധകരുടെ മനസ്സിൽ കടന്നു വരുന്നത്. നീളൻ മുടിയുമായി പച്ച പുൽ മൈതാനത്ത് ഒഴുകി നടന്ന ഇതിഹാസതാരം ഫെർണാണ്ടോ കാർലോസ് റെഡോണ്ടോ. ആധുനിക ഫുട്ബോളിൽ ഇപ്പോൾ വളരെയധികം അംഗീകാരവും പ്രാധാന്യവും നേടിയ ഒരു സ്ഥാനത്തിന്റെ തുടക്കം അർജന്റീനിയൻ താരത്തിലൂടെയായിരുന്നു. തൊണ്ണൂറുകളിൽ റയൽ മാഡ്രിഡ് മധ്യനിരയുടെ നട്ടെല്ലായിരുന്നു റെഡോണ്ടോ. അക്കാലങ്ങളിൽ അവരുടെ ലാലിഗ വിജയങ്ങളിലും, ചാമ്പ്യൻസ് ലീഗ് വിജയങ്ങളിലും നിർണായകമായിരുന്നു. എന്നാൽ ഫുട്ബോൾ […]

ശക്തിയില്ലെന്ന് പറഞ്ഞവരെ കൊണ്ട് തന്നെ പവർ ഷോട്ടുകളുടെ കൊലകൊമ്പൻ എന്ന് വിളിപ്പിച്ച ബ്രസീലിയൻ ഇതിഹാസം | Rivaldo | Brazil

ബ്രസീലിലെ വളരെ പ്രാധാന്യമുള്ള ഒരു നഗരമാണ് റെസിഫെ.ബ്രസീലിലെ ഏറ്റവും വലിയ നാലാമത്തെ നഗരമായ റെസിഫെയിൽ വലിയ വ്യാപാര കേന്ദ്രങ്ങളും ഐ ടി കമ്പനികളും ലോകോത്തര കമ്പനികളുടെ ഓഫീസും ഒക്കെയുണ്ട് ,അതിനാൽ തന്നെ രാജ്യത്തിൻറെ വരുമാനമാർഗത്തിന്റെ നല്ല ഒരു ശതമാനം വരുന്നത് ഇവിടെ നിന്നാണെന്ന് പറയാം.വലിയ നഗരങ്ങളുടെ മറുവശ കാഴ്ചകളിൽ പറഞ്ഞു കേട്ടിട്ടുള്ളത് പോലെയാണ് റെസിഫെയിലും .ദാരിദ്ര്യവും പട്ടിണിയുമായി ഒരു നേരമെങ്കിലും ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്ന കുറെ മുഖങ്ങളുടെ ദയനീയ ഭാവങ്ങൾ അവിടെ കാണാം . അവിടെ 1972 […]

അർജന്റീന മിഡ്ഫീൽഡിലെ കഠിനാധ്വാനി : യുവാൻ സെബാസ്റ്റ്യൻ വെറോൺ | Juan Sebastián Verón

90 മിനുട്ടുകൾ നീളുന്ന കാൽപന്ത് കളിയിൽ ഒരു നിമിഷം എടുക്കുന്ന തീരുമാനത്തിന്റെ വില നൽകേണ്ടി വരുക തൊട്ടടുത്ത നിമിഷമായിരിക്കും.വലിയ പ്രതീക്ഷയോടെ നാളെയുടെ നക്ഷത്രങ്ങൾ ആകുമെന്ന് പറഞ്ഞു ഫുട്ബോൾ ലോകം വിധിയെഴുതിയ പല താരങ്ങളും ഒരു നിമിഷം എടുത്ത മോശം തീരുമാനത്തിന്റെ പേരിൽ പിന്നീട് ദുഖിക്കുന്നുണ്ടാകും . ഉയരങ്ങളിൽ എത്തുമായിരുന്ന ഒരു കരിയർ ചെറിയ രീതിയിൽ നിന്ന് പോയതിൽ ജുവാൻ സെബാസ്റ്റ്യൻ വെറോൺ എന്ന ലോകം കണ്ട മികച്ച മിഡ്‌ഫീൽഡറിൽ ഒരാൾ ആ സമയത്തെ പഴിക്കുന്നുണ്ടാകും,അവസാന ചിരി തന്റേതാക്കാൻ […]

സ്കാന്ഡിനേവിയൻ മഞ്ഞപ്പടയുടെ ഇതിഹാസ താരം: ഹെൻറിക് ലാർസൺ | Henrik Larsson

സ്ലാട്ടൻ ഇബ്രാഹിമോവിച് ഉദയം ചെയ്യുന്നതിന് മുൻപ് സ്വീഡിഷ് ഫുട്ബോൾ എന്നാൽ ഹെൻറിക് ലാർസണായിരുന്നു. തൊണ്ണൂറുകളുടെ മധ്യത്തിൽ ലോക ഫുട്ബോളിൽ ലോക ഫുട്ബോളിലെ ഏറ്റവും വിനാശം വിതച്ച സ്‌ട്രൈക്കർമാരിൽ ഒരാളായിരുന്നു ലാർസൺ. എക്കാലത്തെയും മികച്ച സ്വീഡിഷ് കളിക്കാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന ലാർസൺ സ്വീഡനു വേണ്ടി മൂന്ന് ലോകകപ്പുകളിലും മൂന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പുകളിലും കളിച്ചു, 1994 ലോകകപ്പിൽ മൂന്നാം സ്ഥാനത്തെത്തി. ഒരു സ്‌ട്രൈക്കറിന് വേണ്ട പ്രത്യേകിച്ച് ഉയരമില്ലെങ്കിലും, അദ്ദേഹത്തിന് കാര്യമായ ശാരീരിക ശക്തി ഉണ്ടായിരുന്നു, എയറിൽ ഏറെ മികവ് പുലർത്തിയിരുന്ന […]

വിങ്ങുകളിൽ ചിറകു വിരിച്ചു പറക്കുന്ന ഡച്ച് ഇതിഹാസം : ആര്യൻ റോബൻ |Arjen Robben

ആധുനിക ഫുട്ബോളിലെ ഏറ്റവും മികച്ച വിങ്ങർമാരിൽ ഒരാളായിരുന്നു ആര്യൻ റോബൻ. ചെൽസി, റയൽ മാഡ്രിഡ്, ബയേൺ മ്യൂണിച്ച് എന്നിവിടങ്ങളിൽ വിജയകരമായ കരിയർ പടുത്തുയർത്തിയ റോബൻ ഡച്ച് ഇതിഹാസ താരങ്ങളുടെ ഗണത്തിലാണ് പെടുന്നത്.2018/19 സീസണിനുശേഷം ഫുട്ബോളിൽനോട് വിട പറഞ്ഞെങ്കിലും കോവിഡ് -19 നഷ്ടങ്ങളിൽ നിന്ന് കരകയറാൻ സഹായിക്കുന്നതിനായി സീസണിന്റെ തുടക്കത്തിൽ ബോയ്ഹുഡ് ക്ലബ് എഫ്.സി ഗ്രോനിൻ‌ഗെനിൽ ചേർന്നിരുന്നു. എന്നാൽ രണ്ടാം വരവിനു ശേഷം റോബൻ പെട്ടെന്ന് തന്നെ കളി മതിയാക്കിയി. മൊട്ടയടിച്ച കഷണ്ടിത്തലയും മിന്നൽ പോലെ കുതിക്കുന്ന വേഗതയും. […]