‘നല്ല ദിവസങ്ങൾ വരുന്നു’ : മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരോട് പരസ്യമായി ക്ഷമ ചോദിച്ച് പരിശീലകൻ റൂബൻ അമോറിം | Manchester United
ഈ സീസണിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മോശം പ്രകടനമാണ് പുറത്തെടുത്തത്. ഞായറാഴ്ച ആസ്റ്റൺ വില്ലയ്‌ക്കെതിരായ 2-0 വിജയത്തിന് ശേഷം മാനേജർ റൂബൻ അമോറിം മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് പരസ്യമായി ക്ഷമാപണം നടത്തി “നല്ല ദിവസങ്ങൾ വരുമെന്ന്” വാഗ്ദാനം ചെയ്തു. പ്രീമിയർ ലീഗ് സീസൺ 15-ാം സ്ഥാനത്ത് അവസാനിപ്പിച്ച യുണൈറ്റഡ്, 1974-ൽ തരംതാഴ്ത്തപ്പെട്ടതിനു ശേഷമുള്ള ഏറ്റവും മോശം ഫിനിഷിംഗാണിത്. ബുധനാഴ്ച യൂറോപ്പ ലീഗ് ഫൈനലിൽ ടോട്ടൻഹാമിനോട് തോറ്റതോടെ 35 വർഷത്തിനിടെ രണ്ടാം തവണയാണ് യുണൈറ്റഡിന് അടുത്ത സീസണിൽ […]