മനോഹരമായ ഫ്രീകിക്ക് ഗോളിലൂടെ അൽ നാസറിന് ജയം സമ്മാനിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ|Cristiano Ronaldo
സൗദി പ്രോ ലീഗിൽ ഇന്നലെ നടന്ന ആവേശകരമായ മത്സരത്തിൽ ഡമാകിനെതിരെ ഒന്നിനെതിരെ രണ്ടു ഗോളിന്റെ തകർപ്പൻ ജയം സ്വന്തമാക്കിയിരിക്കുകയാണ് അൽ നാസർ. ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമാണ് അൽ നാസർ വിജയം സ്വന്തമാക്കിയത്. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളാണ് അൽ നാസറിന് വിജയം നേടിക്കൊടുത്തത്.മത്സരത്തിന്റെ 56 ആം മിനുട്ടിൽ 25 വാരയിൽ നിന്നെടുത്ത ഫ്രീകിക്ക് അഞ്ച് പേരടങ്ങുന്ന പ്രതിരോധ ഭിത്തിയെ മറികടന്ന് ഗോൾ കീപ്പറെ കാഴ്ചക്കാരനാക്കി വലയിൽ കയറുകയായിരുന്നു.റൊണാൾഡോയുടെ ഗോൾ […]