വെറ്ററൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ബാറ്റർ ചേതേശ്വര്‍ പൂജാര രഞ്ജി ട്രോഫിയിൽ ഇരട്ട സെഞ്ച്വറിയുമായി ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരുന്നതിന് ശക്തമായ വാദമുയർത്തി. രാജ്കോട്ടിൽ ജാർഖണ്ഡിനെതിരായ സൗരാഷ്ട്രയുടെ രഞ്ജി ട്രോഫി മത്സരത്തിനിടെയാണ് പൂജാര ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ 17-ാം ഡബിൾ സെഞ്ച്വറി നേടിയത്.
ജാര്‍ഖണ്ഡിനെ 142 റണ്‍സിന് പുറത്താക്കി ആദ്യം ഇന്നിംഗ്സിനിറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിനം നാലു വിക്കറ്റ് നഷ്ടത്തില്‍ 578 റണ്‍സെടുത്ത് ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തപ്പോള്‍ 243 റണ്‍സുമായി പൂജാര പുറത്താകാതെ നിന്നു. സൗരാഷ്ടക്കായി പ്രേരക് മങ്കാദും(104*) സെഞ്ചുറി നേടി.17 ഫസ്റ്റ് ക്ലാസ് ഡബിൾ സെഞ്ചുറിയുമായി ഹെർബർട്ട് സട്ട്ക്ലിഫ്, മാർക്ക് രാംപ്രകാശ് എന്നിവർക്കൊപ്പമാണ് പൂജാര ഇപ്പോൾ. ഡോൺ ബ്രാഡ്മാൻ (37), വാലി ഹാമണ്ട് (36), പാറ്റ്സി ഹെൻഡ്രെൻ (22) എന്നിവരാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ഡബിൾ സെഞ്ച്വറി നേടിയത്.രഞ്ജി ട്രോഫിയിൽ പൂജാരയുടെ എട്ടാം ഇരട്ട സെഞ്ചുറിയാണിത്, പരാസ് ഡോഗ്രയുടെ ഒമ്പത് ഇരട്ട സെഞ്ചുറികൾക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം.
Only five other batters have scored as many double-hundreds as Cheteshwar Pujara in first-class cricket 💯💯 pic.twitter.com/uuTQWZLq5e
— ESPNcricinfo (@ESPNcricinfo) January 7, 2024
പൂജാരക്ക് മൂന്ന് ഫസ്റ്റ് ക്ലാസ് ട്രിപ്പിൾ സെഞ്ചുറികളും ഉണ്ട്, അതിൽ അവസാനത്തേത് 2013 ഒക്ടോബറിൽ വെസ്റ്റ് ഇൻഡീസ് എക്കെതിരെയാണ്.വിവിഎസ് ലക്ഷ്മണിനെ മറികടന്ന് ഏറ്റവും കൂടുതൽ ഫസ്റ്റ് ക്ലാസ് റൺസ് നേടിയ ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ പൂജാര നാലാമതെത്തി.സുനിൽ ഗവാസ്കർ, സച്ചിൻ ടെണ്ടുൽക്കർ, രാഹുൽ ദ്രാവിഡ് എന്നിവർക്ക് പിന്നിൽ മാത്രമാണ് അദ്ദേഹം.ജനുവരി 25 ന് ഹൈദരാബാദിൽ ആരംഭിക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ് പൂജാര.
A resounding knock by the modern wall of India. 🔥#CheteshwarPujara #RanjiTrophy #Cricket #Saurashtra #Sportskeeda pic.twitter.com/l45YbJsiWI
— Sportskeeda (@Sportskeeda) January 7, 2024
കഴിഞ്ഞ വര്‍ഷം ആദ്യം ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായ പൂജാരക്ക് പിന്നീട് വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയിലും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും ടീമില്‍ ഇടം ലഭിച്ചിരുന്നില്ല.ജൂണിൽ ഓസ്ട്രേലിയയ്ക്കെതിരെ ഓവലിൽ നടന്ന ഡബ്ല്യുടിസി ഫൈനലിലാണ് പൂജാര അവസാനമായി ഒരു ടെസ്റ്റ് കളിച്ചത്, അതിൽ 14, 27 റൺസ് നേടിയപ്പോൾ ഇന്ത്യ 209 റൺസിന് തോറ്റു.പൂജാരയുടെ ശുഭ്മാൻ ഗിൽ ആ ടെസ്റ്റുകളിലെല്ലാം മൂന്നാം നമ്പറിൽ കളിച്ചു.
𝗗𝗼𝘂𝗯𝗹𝗲 𝗗𝗲𝗹𝗶𝗴𝗵𝘁 𝗳𝗼𝗿 𝗖𝗵𝗲𝘁𝗲𝘀𝗵𝘄𝗮𝗿 𝗣𝘂𝗷𝗮𝗿𝗮! 💯💯
— BCCI Domestic (@BCCIdomestic) January 7, 2024
A spectacular 2⃣0⃣0⃣ in Rajkot from the Saurashtra batter! 👏👏
Follow the match ▶️ https://t.co/xYOBkksyYt#RanjiTrophy | #SAUvJHA | @IDFCFIRSTBank | @saucricket | @cheteshwar1 pic.twitter.com/ofLZSf2qcl
ഇന്ത്യൻ ടീമിൽ നിന്നും പുറത്ത് പോയ സമയത്ത് പൂജാര സസെക്സിനായി കൗണ്ടി ക്രിക്കറ്റ് കളിച്ചു.ഇംഗ്ലണ്ട് ടെസ്റ്റിനുള്ള ഇന്ത്യൻ സ്ക്വാഡ് പ്രഖ്യാപനത്തിന് മുമ്പ് (ജനുവരി 12 മുതൽ 15 വരെ സ്വന്തം തട്ടകത്തിൽ ഹരിയാനയ്ക്കെതിരെ ) ഒരു റൗണ്ട് രഞ്ജി ഗെയിമെങ്കിലും കളിക്കും. ജനുവരി 19 മുതൽ 22 വരെ വിദർഭയ്ക്കെതിരെയാണ് സൗരാഷ്ട്രയുടെ മൂന്നാം റൗണ്ട് മത്സരം.