ലയണൽ മെസ്സി ഇന്റർ മിയാമിയെ മാറ്റിമറിച്ചതിനെക്കുറിച്ച് പരിശീലകൻ |Lionel Messi

ലയണൽ മെസ്സിയുടെ മേജർ ലീഗ് സോക്കറിലേക്കുള്ള വരവ് പ്രതീക്ഷിച്ചതിലും വലിയ ഇമ്പാക്ട് ആണ് ഉണ്ടാക്കിയിട്ടുള്ളത്. മെസ്സിയുടെ വരവോടെ ഇന്റർ മിയാമിയെ ലോകമെമ്പാടുമുള്ള ആരാധകർ ശ്രദ്ധിക്കാൻ തുടങ്ങുകയും ചെയ്തു.കൂടാതെ MLSൽ ഏറ്റവും മോശം പ്രകടനം പുറത്തെടുത്ത ക്ലബ്ബുകൾ ഒന്നായിരുന്നു ഇന്റർ മിയാമി.

തുടർച്ചയായ മത്സരങ്ങളിൽ വിജയിക്കാത്ത ടീമുകളിൽ ഒന്നുകൂടിയായിരുന്നു മിയാമി.എന്നാൽ മെസ്സി എല്ലാം മാറ്റിമറിച്ചു. മെസ്സി ഇന്റർ ടീമിന്റെ ഡ്രസ്സിംഗ് റൂമിനെ നല്ല രീതിയിൽ സ്വാധീനിക്കുകയും ചെയ്തു.ഇന്റർ മിയാമി മാനേജരും ഡ്രസ്സിംഗ് റൂമിൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്ന് പറയുകയും ചെയ്തു.സൗദി അറേബ്യൻ ക്ലബായ അൽ-ഹിലാലിൽ നിന്നുള്ള വമ്പൻ ഓഫർ വേണ്ടെന്നു വെച്ചാണ് ലയണൽ മെസ്സി ഇന്റർ മിയാമിയിൽ എത്തിയത്.

.ഇന്റർ മിയാമി മാനേജർ ജെറാർഡോ മാർട്ടിനോ ലോക്കർ റൂമിൽ മെസ്സിയുടെ സ്വാധീനത്തെക്കുറിച്ച് തുറന്നുപറയുന്നു.’ഇത്രയും ചരിത്രമുള്ള, നിരവധി കിരീടങ്ങളുള്ള, മികച്ച കഴിവുള്ള, ലോക ഫുട്‌ബോളിൽ ഇത്രയും പാരമ്പര്യമുള്ള കളിക്കാരെ സ്വീകരിക്കുക എന്നത് കളിക്കാർക്ക് എളുപ്പമല്ല, ആ അർത്ഥത്തിൽ, ഞങ്ങൾ ശരിയായ പാതയിലാണെന്ന് ഞാൻ കരുതുന്നു. ,’ മാർട്ടിനോ പറഞ്ഞു.ലയണൽ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ തുടങ്ങിയ താരങ്ങൾ ഉള്ളത് ഇന്റർ മിയാമി ടീമിൽ നല്ല സ്വാധീനം ചെലുത്തുന്നുണ്ടെന്നും മറ്റ് കളിക്കാർ ഓരോ ദിവസം കഴിയുന്തോറും പഠിക്കുകയും വളരുകയും ചെയ്യുന്നതായി മുൻ ബാഴ്‌സലോണ മാനേജർ പറയുന്നു.

ലയണൽ മെസ്സിയുടെയും സെർജിയോ ബുസ്‌ക്വെറ്റ്‌സിന്റെയും വരവിനുശേഷം ഇന്റർ മിയാമിയിൽ ചേരുന്ന മൂന്നാമത്തെ മുൻ ബാഴ്‌സലോണ താരമായി ജോർഡി ആൽബ.ലിയോ മെസ്സി ഇന്റർ മിയാമിക്ക് വേണ്ടി കളിച്ച രണ്ടു മത്സരങ്ങളിൽ ഗോൾ നേടുകയും ടീം വിജയിക്കുകയു ചെയ്തു.ചൊവ്വാഴ്‌ച ഒർലാൻഡോ സിറ്റിയ്‌ക്കെതിരായ ലീഗ് കപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിലാണ് മെസ്സി ഇറങ്ങുക.

Rate this post
lionel messi