2022 ജനുവരിയിൽ എത്തിയതു മുതൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യൻ ഫുട്ബോളിനെ മറ്റൊരു തലത്തിലേക്ക് എത്തിച്ചിരിക്കുകയാണ്. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ യൂറോപ്പിൽ നിന്നുള്ള വമ്പൻ താരങ്ങൾ സൗദി പ്രോ ലീഗ് ക്ലബ്ബുകളിൽ ചേരാൻ റൊണാൾഡോ പാത പിന്തുടർന്നപ്പോൾ അദ്ദേഹം സൗദി ഫുട്ബോളിന്റെ മുഖം മാറ്റി.38-ാം വയസ്സിലും പോർച്ചുഗീസ് താരം കളിക്കളത്തിൽ ആരാധകരെ വിസ്മയിപ്പിക്കുന്നത് തുടരുകയാണ്.
മിക്കവാറും എല്ലാ കളികളിലും സ്‌കോർ ചെയ്യുന്ന റൊണാൾഡോ ടീമിന്റെ വിജയത്തിലും നിർണായക പങ്കുവഹിക്കുന്നുണ്ട്. ഇന്നലെ ഹായിലിലെ പ്രിൻസ് അബ്ദുൾ അസീസ് ബിൻ മുസാഇദ് സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗ് മത്സരത്തിൽ അൽ തായെക്കെതിരെ നേടിയ വിജയഗോളോടെ ലീഗിലെ 38 കാര്ണറെ ഗോളുകളുടെ എണ്ണം 10 ആയി ഉയർന്നു.ഈ സീസണിൽ തുടർച്ചയായ ആറ് ലീഗ് മത്സരങ്ങളിൽ റൊണാൾഡോ നേടുന്ന പത്താം ഗോളായിരുന്നു ഇത്.ലീഗിൽ ഏഴു മത്സരങ്ങൾ കളിച്ച റൊണാൾഡോ 10 ഗോളുകളുമായി സ്കോറിങ് ചാർട്ടുകളിൽ മുന്നിലാണ്.
രണ്ടാം സ്ഥാനത്തുള്ള അൽ ഹിലാൽ താരങ്ങളായ സലേം അൽദവ്‌സാരി, മാൽകോം,കഴിഞ്ഞ സീസണിലെ ടോപ് സ്‌കോറർ അബ്ദുറസാഖ് ഹംദല്ല,അൽ ഹിലാൽ താരം അലക്‌സാണ്ടർ മിട്രോവിച്ച് ,റൊണാൾഡോയുടെ സഹ താരം സാദിയോ മാനെ ,മൂസ ടെമ്പല എന്നിവർ ആറു ഗോളുകൾ നേടി പിറകെയുണ്ട്.കഴിഞ്ഞ സീസണിൽ 16 മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ റൊണാൾഡോ നേടിയിരുന്നു.കഴിഞ്ഞ തവണ കൈവിട്ട കിരീടം ഈ സീസണിൽ തിരിച്ചുപിടിക്കുക എന്ന ലക്ഷ്യമാണ് റൊണാൾഡോക്ക് മുന്നിലുള്ളത്.
Cristiano Ronaldo reaches double figures in the league for the 18th consecutive season 🐐 pic.twitter.com/ftPp044bCm
— GOAL (@goal) September 29, 2023
ലീഗിൽ ആദ്യ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട അൽ നാസർ പിന്നീടുള്ള തുടർച്ചയായ 6 മത്സരങ്ങളിൽ വിജയം നേടി.ഈ സീസണിൽ ലീഗിൽ പത്താം ഗോൾ നേടിയതോടെ 2023ൽ റൊണാൾഡോയ്ക്ക് ഇപ്പോൾ 35 ഗോളുകൾ ഉണ്ട്.യൂറോപ്പിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരായ എർലിംഗ് ഹാലൻഡ്, കൈലിയൻ എംബാപ്പെ എന്നിവരുമായാണ് റൊണാൾഡോ മത്സരിക്കുന്നത്. 37 ഗോളുകൾ നേടിയ ഹാലാൻഡ് മാത്രമാണ് റൊണാൾഡോക്ക് മുന്നിലുളത്. 33 ഗോളുകൾ നേടി എംബപ്പേ മൂന്നാം സ്ഥാനത്താണ്.
🚨 That's 𝟑𝟎 𝐆𝐎𝐀𝐋𝐒 𝐒𝐂𝐎𝐑𝐄𝐃 for Cristiano Ronaldo since joining Al Nassr. 🇸🇦 pic.twitter.com/N19SK79sQl
— TCR. (@TeamCRonaldo) September 29, 2023
മത്സരത്തിന്റെ 87-ാം മിനിറ്റിൽ പെനാൽറ്റി ഗോളാക്കി തന്റെ ടീമിന് സുപ്രധാന വിജയം നേടിക്കൊടുത്തുകൊണ്ട് റൊണാൾഡോ അൽ-നാസറിന് വേണ്ടി അദ്ദേഹം ഇപ്പോൾ 30 ഗോളുകൾ നേടി. ഇതിൽ 24 ഗോളുകൾ എസ്പിഎല്ലിലും ആറ് ഗോളുകൾ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിലുമാണ്. ഈ ആറ് ഗോളുകൾ അദ്ദേഹത്തിന് അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിന്റെ ഗോൾഡൻ ബൂട്ടും ക്ലബ്ബിനായുള്ള ആദ്യ ട്രോഫിയും നേടിക്കൊടുത്തു. 38 കാരനായ റൊണാൾഡോ എസ്‌പിഎല്ലിൽ അൽ-നാസറിന് വേണ്ടി 28 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.
It's 2023 and Cristiano Ronaldo is still competing against this generation's best players. 🤯 pic.twitter.com/OLP7ADwPEG
— TCR. (@TeamCRonaldo) September 29, 2023
കൂടാതെ 2023/24 സീസണിൽ ഇതിനകം 10 ഗോളുകൾ നേടിയിട്ടുണ്ട് ഏഴ് അസിസ്റ്റുകളും അദ്ദേഹം നൽകിയിട്ടുണ്ട്.പോർച്ചുഗലിനായി അദ്ദേഹം അഞ്ച് ഗോളുകളും നേടിയിട്ടുണ്ട്,ട്രാൻസ്ഫർമാർക്ക് പ്രകാരം 2023 ൽ മാത്രം 35 ഗോളുകൾ റൊണാൾഡോ നേടി. റൊണാൾഡോയ്ക്കും അൽ-നാസറിനും കഴിഞ്ഞ സീസണിൽ 2022/23 എസ്പിഎൽ കിരീടം നഷ്‌ടമായിയിരുന്നു. ഇന്നത്തെ അൽ-തായ്‌ക്കെതിരെ മത്സരത്തിൽ റൊണാൾഡോ സ്‌കോർ ചെയ്യുകയും ഒരു അസിസ്റ്റ് നൽകുകയും ചെയ്‌തപ്പോൾ അൽ-നാസർ 2-1 ന്റെ വിജയം നേടി.
Cristiano Ronaldo vs Al Tai | Highlights. 🔥
— CristianoXtra (@CristianoXtra_) September 29, 2023
pic.twitter.com/aLHSu3KAWG