ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ-നാസറിനൊപ്പം തന്റെ മിന്നുന്ന ഫോം തുടർന്ന് കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മത്സരത്തിൽ അൽ ഫത്തേക്കെതിരെ ഹാട്രിക്ക് നേടിയ ക്രിസ്റ്റ്യാനോ ഇന്നലെ അൽ ഷബാബിനെതിരെ നടന്ന മത്സരത്തിൽ ഇരട്ട ഗോളുകൾ നേടി അൽ നാസറിന് തുടർച്ചയായ രണ്ടാം ജയം നേടി.എതിരില്ലാത്ത നാല് ഗോളിന്റെ ജയമാണ് അൽ നാസർ നേടിയത്.
സീസണിലെ ആദ്യ രണ്ട് ലീഗ് മത്സരങ്ങളിലും തോൽവി വഴങ്ങിയ അൽ നാസറിനായി അവസാന രണ്ടു മത്സരങ്ങളിൽ നിന്നും ക്രിസ്റ്റ്യാനോ അഞ്ചു ഗോളുകളാണ് നേടിയത്.അഞ്ച് തവണ ബാലൺ ഡി ഓർ ജേതാവ് ഈ സീസണിൽ സൗദി പ്രോ ലീഗിൽ മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളുകൾ നേടി.അൽ-അവ്വൽ പാർക്കിൽ വൈറ്റ് ലയൺസിനെ അൽ-നാസർ തോൽപ്പിച്ചപ്പോൾ 38-കാരനായ താരത്തിന് തന്റെ കരിയറിലെ 63-ാം ലാ ലിഗ ഹാട്രിക്ക് നേടാനുള്ള അവസരമാണ് ലഭിച്ചത്.
10-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ കൈകൊണ്ട് പന്ത് തട്ടിയതിനാൽ അൽ നാസറിന്റെ ആദ്യ പെനാൽറ്റി ലഭിച്ചു. ഒരു പിഴവും കൂടാതെ ക്രിസ്റ്റ്യാനോ അത് ഗോളാക്കി മാറ്റി.35-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ റൊണാൾഡോയെ നേരിട്ട് ഫൗൾ ചെയ്തതിന്റെ ഫലമായിരുന്നു അൽ നാസറിന് ലഭിച്ച രണ്ടാമത്തെ പെനാൽറ്റി. കിക്കെടുത്ത റൊണാൾഡോ അൽ-ഷബാബ് ഗോൾകീപ്പർ കിം സിയുങ്-ഗ്യുവിന് ഒരു അവസരവും നൽകാതെ വലയിലാക്കി.40 ആം മിനുട്ടിൽ റൊണാൾഡോ ഒരുക്കിയ അവസ്ടരത്തിൽ നിന്നും സാദിയോ മാനെ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി.
63 ആം മിനുട്ടിൽ അൽ നാസറിന് അനുകൂലമായി വീണ്ടും പെനാൽറ്റി ലഭിച്ചു , ഹാട്രിക്ക് നേടാനുള്ള അവസരമുണ്ടായിട്ടും റൊണാൾഡോ സഹ താരത്തിന് പെനാൽറ്റി വിട്ടുകൊടുത്തു. എന്ന കിക്കെടുത്ത അബ്ദുൾറഹ്മാൻ അബ്ദുല്ല ഗരീബിന് ലക്‌ഷ്യം കാണാൻ കഴിഞ്ഞില്ല.സീസണിലെ തന്റെ ആദ്യ ഗോൾ രേഖപ്പെടുത്താനുള്ള അവസരമാണ് അദ്ദേഹത്തിന് നഷ്ടമായത്.റൊണാൾഡോയുടെ ആരാധകരെയെല്ലാം ഈ നീക്കം ശരിക്കും ഞെട്ടിച്ചു.
എന്നാൽ ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയ സഹതാരത്തിന് ആത്മവിശ്വാസം നൽകിയ റോണോയുടെ ഈ നീക്കം പിന്നീട് അദ്ദേഹത്തിന് കൈയ്യടികളും നേടിക്കൊടുത്തു. 80-ാം മിനിറ്റിൽ റൊണാൾഡോയുടെ ഗോളെന്നറച്ച ഹെഡ്ഡർ പോസ്റ്റിൽ തട്ടി മടങ്ങിയപ്പോൾ റീബൗണ്ടിൽ സുൽത്താൻ അൽ-ഗന്നം അൽ നാസറിന്റെ അവസാന ഗോൾ നേടി.സൗദി പ്രോ ലീഗിൽ ആറാം സ്ഥാനത്താണ് അൽ നാസർ ഇപ്പോൾ.