ചൊവ്വാഴ്ച സൗദി അറേബ്യയിലെ റിയാദിലെ കിംഗ് ഫഹദ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന കിംഗ് സൽമാൻ ക്ലബ് കപ്പ് മത്സരത്തിൽ യുഎസ് മൊണാസ്റ്റിറിനെതിരെ അൽ നാസറിന് വേണ്ടി രണ്ടാം ഗോൾ നേടിയതോടെ ഫുട്ബോൾ ചരിത്രത്തിൽ പുതിയ റെക്കോർഡ് എഴുതി ചേർത്തിരിക്കുകയാണ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ.
ഏറ്റവും കൂടുതൽ ഹെഡ്ഡർ ഗോളുകൾ നേടിയ താരമായി മാറിയിരിക്കുകയാണ് അൽ നാസർ ഫോർവേഡ്.74-ാം മിനിറ്റിൽ സുൽത്താൻ അൽ ഘാനത്തിന്റെ ക്രോസ് ഹെഡറിലൂടെ വലയിലാക്കിയാണ് ക്രിസ്റ്റ്യാനോ പുതിയ റെക്കോർഡ് കുറിച്ചത്.റൊണാൾഡോയിട്ട് 145 ആം ഹെഡ്ഡർ ഗോളായിരുന്നു ഇന്നലെ പിറന്നത്.144 ഗോളുകൾ നേടിയ ഗെർഡ് മുള്ളറുടെ റെക്കോർഡാണ് അദ്ദേഹം തകർത്തത്. റൊണാൾഡോയുടെ കരിയറിലെ 839-ാം ഗോളായിരുന്നു ഇത്.38 കാരനായ റൊണാൾഡോ തുടർച്ചയായ 22-ാം സീസണിലും ഗോൾ കണ്ടെത്തി എന്ന പ്രത്യേകതയും ഇന്നലത്തെ ഗോളിൽ ഉണ്ടായിരുന്നു.
ഈ സീസണിൽ ഇതുവരെ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരങ്ങളിൽ ഗോൾ കണ്ടെത്തുന്നതിൽ റൊണാൾഡോ പരാജയപ്പെട്ടിരുന്നു. ഇന്നലത്തെ ഗോൾ റൊണാൾഡോക്കും അൽ നാസറിനും വലിയ ആശ്വാസമാണ് നൽകുന്നത്. ഇന്നലെ നടന്ന മത്സരത്തിൽ യുഎസ് മൊണാസ്റ്റിറിനെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്. ആൻഡേഴ്സൺ ടാലിസ്ക, റൊണാൾഡോ ,പകരക്കാരനായ അബ്ദുൽ അസീസ് അൽ അലിവയും അബ്ദുല്ല അൽ അമ്രിയും ഓരോ ഗോൾ വീതം നേടി.
1⃣4⃣5⃣ Headed goals for Ronaldo – The most in football historypic.twitter.com/nHHeOR51fh
— Sportstar (@sportstarweb) July 31, 2023
ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഹെഡ്ഡറുകൾ നേടിയവർ:
1 .ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ) – 145
2 .ഗെർഡ് മുള്ളർ (ജർമ്മനി) – 144
3 .കാർലോസ് സാന്റില്ലാന (സ്പെയിൻ) – 125
4 .പെലെ (ബ്രസീൽ) – 124
MOST OFFICIAL HEADED GOALS IN FOOTBALL HISTORY
— RW 🇸🇪 (@ronaldowarrior) July 31, 2023
1. Cristiano Ronaldo 145 🇵🇹
2. Gerd Muller 144 🇩🇪
3. Carlos Santillana 125 🇪🇸
4. Pele 124 🇧🇷 pic.twitter.com/7mPn4JQcqR
പ്രീമിയർ ലീഗ് ടീമായ മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള ബന്ധം വിച്ഛേദിച്ചതിന് ശേഷം 2023 ജനുവരിയിൽ റൊണാൾഡോ അൽ നാസറിൽ ചേരുകയും സൗദി പ്രോ ലീഗ് ടീമിനായി 15 ഗോളുകൾ നേടുകയും ചെയ്തു.തന്റെ പ്രൊഫഷണൽ കരിയറിലെ അഞ്ചാമത്തെ ക്ലബ്ബാണ് ആൻ നാസർ.അഞ്ച് തവണ ബാലൺ ഡി ഓർ നേടിയ താരം 2002-ൽ പോർച്ചുഗലിന്റെ സ്‌പോർട്ടിംഗ് സിപിയിലൂടെ ക്ലബ്ബ് കരിയർ ആരംഭിക്കുന്നത്.
2002-ൽ അരങ്ങേറിയ ശേഷം 900-ലധികം ക്ലബ് മത്സരങ്ങളിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ 700-ലധികം ഗോളുകൾ നേടിയിട്ടുണ്ട്. രാജ്യാന്തര ഗോൾ വേട്ടക്കാരിൽ ഒന്നാമൻ കൂടിയാണ് അദ്ദേഹം.അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗുകൾ, മൂന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗുകൾ, രണ്ട് ലാ ലിഗകൾ, കൂടാതെ നിരവധി സീരി ആസ് ഉൾപ്പെടെ നിരവധി അഭിമാനകരമായ ചാമ്പ്യൻഷിപ്പുകൾ പോർച്ചുഗീസ് എയ്‌സ് തന്റെ കരിയറിൽ ഉടനീളം നേടിയിട്ടുണ്ട്.