ചെപ്പോക്കിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ലെ ആദ്യ മത്സരത്തിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ എട്ട് പന്തുകൾ ശേഷിക്കെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് റുതുരാജ് ഗെയ്ക്വാദിൻ്റെ ക്യാപ്റ്റൻസിയിൽ ചെന്നൈ സൂപ്പർ കിംഗ്സ് തങ്ങളുടെ യാത്ര ആരംഭിച്ചത്. ഇതിഹാസതാരം എംഎസ് ധോണി മത്സരത്തിൻ്റെ തലേന്ന് ഗെയ്ക്വാദിന് നേതൃത്വ ബാറ്റൺ കൈമാറി.
കഴിഞ്ഞ വർഷം ഏഷ്യൻ ഗെയിംസിൽ രണ്ടാം നിര ഇന്ത്യൻ ടീമിനെ സ്വർണ്ണത്തിലേക്ക് നയിച്ച 27 കാരനായ ഓപ്പണർ ക്യാപ്ടനായതിന്റെ പരിഭ്രമമൊന്നും കാണിച്ചില്ല. ആവശ്യമുള്ളപ്പോഴെല്ലാം ഗെയ്ക്വാദ് ധോണിയുടെ സഹായം സ്വീകരിച്ചു. അഞ്ച് തവണ ചാമ്പ്യൻമാരായ ടീമിനെ നായകനായത്തിൽ തനിക്ക് സമ്മർദ്ദമൊന്നും തോന്നിയിട്ടില്ലെന്ന് മത്സരശേഷം സംസാരിക്കവെ ഗെയ്ക്വാദ് പറഞ്ഞു.”ഞാൻ എപ്പോഴും അത് ആസ്വദിച്ചിട്ടുണ്ട്. ടീമിന്റെ ഭാഗത്ത് നിന്ന് അധിക സമ്മർദ്ദം അനുഭവപ്പെട്ടിട്ടില്ല. ഒരു തവണ പോലും എനിക്ക് ഒന്നിലും സമ്മർദ്ദം തോന്നിയിട്ടില്ല. മഹി ഭായി എൻ്റെ കൂടെ ഉണ്ടായിരുന്നു,” മത്സരശേഷം അവതരണ ചടങ്ങിനിടെ റുതുരാജ് പറഞ്ഞു.
Captain Ruturaj Gaikwad starts his CSK's captaincy stint with a win over RCB in the opening match of IPL 2️⃣0️⃣2️⃣4️⃣ 🙌#RuturajGaikwad #MSDhoni #MustafizurRahman #CSKvRCB #IPL2024 #IPL #CricketTwitter pic.twitter.com/UJ2FEVWC3x
— InsideSport (@InsideSportIND) March 23, 2024
ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തിരഞ്ഞെടുത്ത ബംഗളുരുവിന് ഫാഫ് ഡു പ്ലെസിസ് മികച്ച തുടക്കം നൽകി.41/0 എന്ന നിലയിൽ നിന്ന് 42/3 എന്ന നിലയിലേക്ക് പെട്ടെന്നുതന്നെ ബെംഗളൂരു വഴുതിവീണു.12-ാം ഓവറിൽ 77/4 എന്ന നിലയിൽ ആർസിബി ബുദ്ധിമുട്ടുമ്പോൾ വിരാട് കോലി 20 പന്തിൽ 21 റൺസ് നേടി പുറത്തായി.കാമറൂൺ ഗ്രീനും അതേ ഓവറിൽ പുറത്തായി, 78 റൺസിന് സന്ദർശകർക്ക് പകുതിയും വിക്കറ്റ് നഷ്ടമായി.50 പന്തിൽ 95 റൺസ് കൂട്ടിച്ചേർത്ത ദിനേശ് കാർത്തിക്കും അനുജ് റാവത്തും ബെംഗളൂരുവിനെ 20 ഓവറിൽ 173/6 എന്ന സ്കോറിലെത്തിച്ചു.
174 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഇംപാക്റ്റ് പ്ലെയർ ശിവം ദുബെയും രവീന്ദ്ര ജഡേജയും തമ്മിലുള്ള അപരാജിത 66 റൺസ് കൂട്ടുകെട്ട് നിലവിലെ ചാമ്പ്യന്മാരെ വിജയത്തിലെത്തിച്ചു. ദുബെ 28 പന്തിൽ 4 ഫോറും ഒരു സിക്സും സഹിതം 34 റൺസെടുത്തു. പരിചയ സമ്പന്നനായ ജഡേജ 17 പന്തിൽ മൂന്ന് ബൗണ്ടറികളുടെ സഹായത്തോടെ 25 റൺസുമായി പുറത്താകാതെ നിന്നു.റാച്ചിൻ രവീന്ദ്ര (15 പന്തിൽ 37), അജിങ്ക്യ രഹാനെ (19 പന്തിൽ 27), ഡാരിൽ മിച്ചൽ (18 പന്തിൽ 22) എന്നിവർ നിർണായക സംഭാവന നൽകി.നാല് വിക്കറ്റ് വീഴ്ത്തിയ മുസ്താഫിസുർ റഹ്മാൻ പ്ലെയർ ഓഫ് ദി മാച്ച് ആയി.
Ruturaj Gaikwad didn't felt any pressure in his first game as captain 💆🏻♂️ pic.twitter.com/TXvcvQILlY
— CricketGully (@thecricketgully) March 22, 2024
ഒട്ടുമിക്ക സമയങ്ങളിലും മത്സരത്തിൻ്റെ നിയന്ത്രണം തൻ്റെ ടീമിന്റെ ഭാഗത്തായിരുന്നുവെന്നു ഗെയ്ക്വാദ് പറഞ്ഞു.ടോപ് ഓർഡർ ബാറ്റർമാർ കൂടുതൽ നേരം ബാറ്റ് ചെയ്തിരുന്നെങ്കിൽ, ചേസ് എളുപ്പമാകുമായിരുന്നുവെന്ന് അദ്ദേഹത്തിന് തോന്നി.സിഎസ്കെ നായകനെന്ന നിലയിൽ ഗെയ്ക്വാദിൻ്റെ മികച്ച അരങ്ങേറ്റമായിരുന്നു ഇത്. അദ്ദേഹത്തിൻ്റെ ബൗളിംഗ് മാറ്റങ്ങൾ മികച്ചത് ആയിരുന്നു.