തകർപ്പൻ സെഞ്ചുറിയുമായി ഡാനിഷ് മാലെവാർ. രഞ്ജി ഫൈനലിൽ വിദർഭ മികച്ച നിലയിൽ | Ranji Trophy final

രഞ്ജി ട്രോഫി ഫൈനലിൽ തകർപ്പൻ തിരിച്ചുവരവുമായി വിദർഭ . മൂന്നു വിക്കറ്റ് നഷ്ടത്തിൽ 24 എന്ന നിലയിൽ തകർന്ന് വിദര്ഭയെ ഡാനിഷ് മാലേവാർ നേടിയ സെഞ്ചുറിയാണ് കരകയറ്റിയത്.ആദ്യ ദിനം ചായയ്ക്കു പിരിയുമ്പോൾ 58 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 170 റൺസെന്ന നിലയിലാണ് വിദർഭ. 104 റൺസുമായി ഡാനിഷ് മാലേവാറും 47 റുസ്‌നുമായി കരുൺ നായരുമാണ് ക്രീസിൽ .

രണ്ടാം പന്തില്‍ വിദര്‍ഭ ഓപ്പണര്‍ പാര്‍ഥ് രേഖാഡെയെ (0) കേരളത്തിന്റെ എം ഡി നീധീഷ് പുറത്താക്കി.പാര്‍ഥിനെ നിധീഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. അമ്പയര്‍ നോട്ടൗട്ട് വിളിച്ചെങ്കിലും കേരളം റിവ്യൂ ആവശ്യപ്പെട്ടു. ഡിആര്‍എസിലൂടെയാണ് കേരളം വിക്കറ്റ് സ്വന്തമാക്കിയത്. വിദര്‍ഭ സ്‌കോര്‍ 11 ലെത്തിയപ്പോള്‍ ഒരു റണ്‍സെടുത്ത ദര്‍ശന്‍ നല്‍കണ്ഡെയും പുറത്തായി. നിധീഷിന്റെ പന്തില്‍ ബേസില്‍ തമ്പി പിടിച്ചാണ് ദര്‍ശന്‍ പുറത്തായത്.

സ്കോർ 24 ആയപ്പോൾ വിദർഭക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി.ധ്രുവ് ഷോറെയെ യുവ പേസ് ബോളർ ഏദൻ ആപ്പിൾ ടോം പുറത്താക്കി.13–ാം ഓവറിലെ അഞ്ചാം പന്തിൽ വിക്കറ്റ് കീപ്പർ മുഹമ്മദ് അസ്ഹറുദ്ദീന്റെ ഉജ്വല ക്യാച്ചിൽ പുറത്താകുമ്പോൾ, 35 പന്തിൽ മൂന്നു ഫോറുകളോടെ 16 റൺസായിരുന്നു ധ്രുവ് ഷോറെയു നേടിയത. നാലാം വിക്കറ്റിൽ ചേർന്ന ഡാനിഷ് മാലേവാർ കരുൺ നായർ എന്നിവർ വിദര്ഭയെ വലിയ തകർച്ചയിൽ നിന്നും രക്ഷെപ്പടുകയും ആദ്യ സെഷനിൽ കൂടുതൽ വിക്കറ്റ് പോവാതെ സംരക്ഷിക്കുകയും ചെയ്തു.ലഞ്ചിന്‌ കയറുമ്പോൾ ആ വിദർഭ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 83 എന്ന നിലയിലായിരുന്നു .

Ads

38 റൺസുമായി ഡാനിഷ് മാലേവാർ 24 റൺസുമായി കരുൺ നായർ എന്നിവരാണ് ക്രീസിൽ ഉണ്ടായിരുന്നത്. ലഞ്ചിന്‌ ശേഷം ഇരുതാരങ്ങളും മികച്ച രീതിയിൽ ബാറ്റ് ചെയ്തു. വിദർഭ സ്കോർ 100 കടക്കുകയും ഡാനിഷ് മാലേവാർ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. മിക്ചഖ രീതിയിൽ ബാറ്റ് ചെയ്ത ഡാനിഷ് മാലേവാർ മൂന്നക്കത്തിലെത്തുകയും വിദര്ഭയെ മികച്ച നിലയിൽ എത്തിക്കുകയും ചെയ്തു.168 പന്തിൽ 12 ഫോറും രണ്ടു സിക്സും സഹിതമാണ് ഡാനിഷ് സെഞ്ചറി പൂർത്തിയാക്കിയത്. പിരിയാത്ത നാലാം വിക്കറ്റിൽ കരുൺ നായർക്കൊപ്പം സെഞ്ചറി കൂട്ടുകെട്ടു തീർക്കാനും ഡാനിഷിനായി. ഇതുവരെ 272 പന്തുകൾ നേരിട്ട ഡാനിഷ് – കരുൺ സഖ്യം 146 റൺസാണ് കൂട്ടിച്ചേർത്തത്. 121 പന്തിൽ നിന്നും 47 റൺസുമായി കരുൺ മികച്ച പിന്തുണ നൽകി