ഐപിഎൽ പതിനേഴാം സീസണിലെ തന്നെ ഏറ്റവും മോശം അമ്പയർ തീരുമാനത്തിൽ കൂടി പുറത്തായിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ.മത്സരത്തിൽ 222 റൺസ് വിജയലക്ഷ്യം തേടി ബാറ്റ് വീശിയ രാജസ്ഥാന് വേണ്ടി ആദ്യ ഓവറിലെ രണ്ടാം പന്തിൽ തന്നെ യശസ്വി ജയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായതോടെയാണ് സഞ്ജു ക്രീസിലെത്തിയത്.
46 പന്തിൽ നിന്ന് ആറ് സിക്സും 8 ഫോറുകളും സഹിതമാണ് സഞ്ജു 86 റൺസെടുത്ത സഞ്ജു രാജസ്ഥനെ വിജയത്തിലെത്തിക്കും എന്ന് തോന്നിയ സമയത്തായിരുന്നു അമ്പയറുടെ വിവാദ തീരുമാനം ഉണ്ടാവുന്നത്.പതിനാറാം ഓവറില്‍ മുകേഷ് കുമാര്‍ എറിഞ്ഞ പന്തില്‍ സഞ്ജു ലോംഗ് ഓണിലേക്ക് പായിച്ച സിക്സ് പന്ത് ബൗണ്ടറിക്ക് അൽപ്പം അരികില്‍ ആയി ഹോപ്പ് ക്യാച്ചാക്കി മാറ്റി. പക്ഷെ ടിവി റിപ്ലൈകളിൽ അത് ഔട്ട് അല്ലെന്നും ഹോപ്പ് കാലുകൾ ബൗണ്ടറി ലൈനിൽ തട്ടുന്നുണ്ടെന്നും വ്യക്തമാണ്. പക്ഷെ മൂന്നാം അമ്പയർ ഔട്ട് വിധിച്ചു.ഈ ക്യാച്ചിനെ ചൊല്ലി വലിയ വിവാദവും ഉടലെടുത്തു.
ഷായ് ഹോപ്പിന്റെ കാൽ ബൌണ്ടറി ലൈനിൽ തട്ടിയോ എന്ന സംശയം രാജസ്ഥാൻ ക്യാമ്പിലുണ്ടായിരുന്നു. തേർഡ് അമ്പയർ ഇക്കാര്യം പരിശോധിച്ച് ഔട്ട് വിധിക്കുകയും ചെയ്തു. എന്നാൽ ഇതിന് ശേഷം റിവ്യൂ വേണമെന്ന് സഞ്ജു ആവശ്യപ്പെട്ടത്.തേർഡ് അമ്പയർ ഔട്ട് നൽകിയെങ്കിലും സഞ്ജു സാംസൺ വിടാൻ തയ്യാറായില്ല. ഡൽഹി ഉടമ ‘ഔട്ട്’ എന്ന് വിളിച്ചു പറയുമ്പോഴും അദ്ദേഹം ഓൺ ഫീൽഡ് അമ്പയർമാരോട് സംസാരിച്ചുകൊണ്ടിരുന്നു. മനസ്സില്ലാമനസ്സോടെ, സാംസൺ തിരികെ നടക്കുമ്പോൾ, ആ തീരുമാനം പരിശോധിക്കണമെന്ന് റോയൽസ് ഡഗൗട്ട് നിർദ്ദേശിചെങ്കിലും അതിന് കഴിയില്ലെന്ന് ഫീല്‍ഡ് അമ്പയര്‍ വ്യക്തമാക്കി.
തെറ്റായ തീരുമാനം പ്രകാരം പുറത്താക്കിയതില്‍ സഞ്ജു പ്രതിഷേധിച്ചപ്പോള്‍ വിവിഐപി റൂമിലിരുന്ന് ഗ്രൗണ്ടിൽ നിന്നും വേഗം ഇറങ്ങിപ്പോകാന്‍ സഞ്ജുവിനോട് ആക്രോശിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ് ഉടമ പാര്‍ത്ത് ജിന്‍ഡാല്‍. പാർത്ത് ജിൻഡാലിൻ്റെ നേതൃത്വത്തിലുള്ള ഡൽഹി ഉടമസ്ഥാവകാശ ഗ്രൂപ്പ് സ്റ്റാൻഡിൽ നിന്നുകൊണ്ട് ഔട്ട് എന്ന് വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആദ്ദേഹത്തിന്റെ ഈ പ്രവർത്തിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.16-ാം ഓവറിൽ 162 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഇതോടെ രാജസ്ഥാന്റെ ബാറ്റിങ്ങിന്റെ താളം തെറ്റുകയും അവരുടെ അടുത്ത 5 വിക്കറ്റുകൾ വെറും 32 റൺസിന് നഷ്ടമാവുകയും മത്സരം പരാജയപ്പെടുകയും ചെയ്തു.