ഇന്ത്യൻ പ്രീമിയർ ലീഗ് 2024 ൻ്റെ ഉദ്ഘാടന മത്സരത്തിന് ഒരു ദിവസം മുമ്പ് ചെന്നൈ സൂപ്പർ കിംഗ്സ് റുതുരാജ് ഗെയ്‌ക്‌വാദിനെ പുതിയ ക്യാപ്റ്റനായി പ്രഖ്യാപിചിരിക്കുകയാണ്. ഇതിന് മുൻപ് 2022ല്‍ ധോണി ചെന്നൈ ടീമിന്‍റെ നായക സ്ഥാനം ഒഴിഞ്ഞ് രവിന്ദ്ര ജഡേജയെ നായക സ്ഥാനം ഏല്‍പ്പിച്ചിരുന്നു. പക്ഷേ എട്ട് മത്സരങ്ങൾക്ക് ശേഷം തുടർപരാജയങ്ങൾ നേരിട്ടപ്പോൾ ജഡേജയില്‍ നിന്ന് ധോണി നായകസ്ഥാനം തിരികെ ഏറ്റെടുത്തിരുന്നു.
പുതിയ താരങ്ങള്‍ക്ക് അവസരമൊരുക്കാനാണ് 42 കാരനായ ധോണിയുടെ തീരുമാനം. സ്ഥാനമൊഴിയാനുള്ള ധോണിയുടെ തീരുമാനം ഐപിഎൽ ചരിത്രത്തിലെ ഒരു പുതിയ അധ്യായത്തിന് തുടക്കമിടുന്നു. 2008ൽ ലീഗിൻ്റെ തുടക്കം മുതൽ ധോണിയാണ് സിഎസ്‌കെയെ നയിക്കുന്നത്.കഴിഞ്ഞ 10 വർഷത്തിനിടെ ആദ്യമായി ഐപിഎല്ലിൽ ഒരു ടീമിനെ നയിക്കാൻ ധോണിയോ രോഹിത് ശർമ്മയോ വിരാട് കോഹ്‌ലിയോ ഇല്ലെന്നതിന് ആരാധകർ സാക്ഷിയാവുകയാണ്. 2013 ലാണ് ഡാനിയൽ വെട്ടോറിയിൽ നിന്ന് വിരാട് കോഹ്‌ലി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂവിന്റെ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.
2013ൽ പൊട്ടിങ്ങിനെ മാറ്റി രോഹിതിനെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനാക്കി.200-ലധികം ഐപിഎൽ ഗെയിമുകളിൽ ക്യാപ്റ്റനായ ഒരേയൊരു ക്രിക്കറ്റ് കളിക്കാരനായി ധോണി തുടരുന്നു, കൂടാതെ 100-ലധികം മത്സരങ്ങൾ വിജയിച്ച ഏക ക്യാപ്റ്റനുമാണ്.ഐപിഎൽ ചരിത്രത്തിലെ ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവും ഉയർന്ന വിജയശതമാനമായ 58.84 എന്ന നേട്ടവും 42 കാരനായ ധോണിയുടെ പേരിലുണ്ട്.
Just how fast the night changes 🥹 🎵
— Royal Challengers Bengaluru (@RCBTweets) March 21, 2024
End of an Era, but the next one’s promising too! 🙌#PlayBold @imVkohli @msdhoni @ImRo45 pic.twitter.com/uGmTn280Kz
ഐപിഎൽ 2016ൽ റൈസിംഗ് പൂനെ സൂപ്പർജയൻ്റ്സിനെ നയിച്ചതും ധോണിയാണ്.2024-ൽ ധോണിയും രോഹിതും തങ്ങളുടെ ഫ്രാഞ്ചൈസികളെ നയിക്കാത്തതിനാൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ ക്യാപ്റ്റൻ ശ്രേയസ് അയ്യർ 55 ഐപിഎൽ മത്സരങ്ങൾ നയിച്ച അനുഭവസമ്പത്തുള്ള ഏറ്റവും പരിചയസമ്പന്നനായ നായകനായി മാറി.