സഞ്ജു സാംസൺ രാജസ്ഥാൻ ക്യാപ്റ്റൻ :അൺക്യാപ്ഡായി ധോനിയെ നിലനിർത്തി ചെന്നൈ :വിരാട് കോലിക്ക് ആര്‍സിബി 21 കോടി മുടക്കും :രോഹിത് ശര്‍മയെ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ് | IPL2025

ഐപിഎൽ ഉദ്ഘാടന സീസണിലെ ജേതാക്കളായ രാജസ്ഥാൻ റോയൽസ് 2008 ന് ശേഷം ആദ്യമായി ഫൈനലിൽ എത്തിയത് 2022ലാണ്.2023-ൽ, അവർ അഞ്ചാം സ്ഥാനത്തെത്തി, പ്ലേഓഫുകൾക്ക് യോഗ്യത നേടിയില്ല, എന്നാൽ ഈ വർഷം ആദ്യം ആദ്യ നാല് സ്ഥാനങ്ങൾ ഉറപ്പാക്കി. സഞ്ജു സാംസണിൻ്റെ ക്യാപ്റ്റൻസിക്ക് കീഴിൽ, RR കാര്യമായ പുരോഗതി കാണിച്ചു, അടുത്ത വർഷം അവരുടെ ടൈറ്റിൽ വരൾച്ച അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.അടുത്ത സീസണിലേക്ക് ഇതിഹാസ താരം രാഹുൽ ദ്രാവിഡിനെ മുഖ്യ പരിശീലകനാക്കി.

സഞ്ജു സാംസൺ ഉൾപ്പടെ ആറ് താരങ്ങളെയാണ് രാജസ്ഥാൻ റോയൽസ് നിലനിർത്തിയിരിക്കുന്നത്. യശസ്വി ജയ്സ്വാൾ, ധ്രൂവ് ജുറേൽ, ഷിമ്രോൺ‌ ഹെറ്റ്മയർ, സന്ദീപ് ശർമ എന്നിവർ രാജസ്ഥാൻ റോയൽസിൽ തുടരും. ജോസ് ബട്ലർ, യൂസ്വേന്ദ്ര ചാഹൽ, ട്രെന്റ് ബോൾട്ട്, രവിചന്ദ്രൻ അശ്വിൻ എന്നിവരെ രാജസ്ഥാൻ നിലനിർത്തിയില്ല .മെഗാ ലേലത്തിന് മുമ്പ് ആറ് കളിക്കാരെ നിലനിർത്തുന്നതിന് റോയൽസ് 79 കോടി രൂപ ചിലവഴിച്ചു.

ലേലത്തിൽ അവർക്ക് റൈറ്റ് ടു മാച്ച് ഓപ്ഷനൊന്നും ഉണ്ടാകില്ല.ക്യാപ്റ്റൻ സഞ്ജു സാംസണും ഓപ്പണിംഗ് ബാറ്റർ യശസ്വി ജയ്‌സ്വാളും 18 കോടി രൂപയ്ക്ക് നിലനിർത്തി. രാജസ്ഥാൻ റോയൽസ്.രാജസ്ഥാൻ നിലനിർത്തിയ താരങ്ങൾ : സഞ്ജു സാംസൺ (18 കോടി), യശസ്വി ജയ്‌സ്വാൾ (18 കോടി), റിയാൻ പരാഗ് (14 കോടി), ധ്രുവ് ജുറെൽ (14 കോടി), ഷിമ്രോൺ ഹെറ്റ്മെയർ (11 കോടി), സന്ദീപ് ശർമ (4 കോടി രൂപ). ).

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അഞ്ച് താരങ്ങളെ നിലനിര്‍ത്തി . നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍.

രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും.

ക്യാപ്റ്റൻ വിരാട് കോലിക്ക് ആര്‍സിബി 21 കോടി രൂപ നൽകും. വിവിധ ടീമുകൾ താരങ്ങൾക്കായി മുടക്കിയതിൽ രണ്ടാമത്തെ വലിയ തുകയാണിത്. ഇന്ത്യൻ താരങ്ങളായ രജത് പാട്ടീദാർ (11 കോടി), പേസർ യാഷ് ദയാൽ (അഞ്ചു കോടി) എന്നിവരെയും ആർസിബി നിലനിർത്തിയിട്ടുണ്ട്. അതേസമയം പേസർ മുഹമ്മദ് സിറാജ് ടീമിനു പുറത്തായി.

ലക്നൗ സൂപ്പർ ജയന്റ്സ് വെസ്റ്റിൻഡീസ് താരം നിക്കോളാസ് പുരാനെ 21 കോടി രൂപ നൽകി നിലനിർത്തി. ലക്നൗ നിലനിർത്തിയ ഏക വിദേശ താരമാണ് പുരാന്‍. സ്പിന്നർ രവി ബിഷ്ണോയി, പേസർ മയങ്ക് യാദവ് എന്നിവർക്ക് 11 കോടി രൂപ വീതം നൽകും. മൊഹ്സിൻ ഖാൻ (നാലു കോടി), ആയുഷ് ബദോനി (നാലു കോടി) എന്നിവരും ലക്നൗ നിലനിര്‍ത്തിയ താരങ്ങളിൽ പെടും.

അക്ഷര്‍ പട്ടേൽ അടുത്ത സീസണിൽ ഡൽഹി ക്യാപിറ്റല്‍സിന്റെ ക്യാപ്റ്റനാകുമെന്ന് ഏറക്കുറെ ഉറപ്പായി. 16.50 കോടി നൽകിയാണ് ഡൽഹി അക്ഷറിനെ ടീമിനൊപ്പം നിർത്തിയത്. സ്പിന്നർ കുൽദീപ് യാദവിന് 13.25 കോടി ലഭിക്കും. ട്രിസ്റ്റൻ സ്റ്റബ്സ് (10 കോടി), അഭിഷേക് പൊറേൽ (നാലു കോടി) എന്നിവരാണ് ഡൽഹി നിലനിർത്തിയ മറ്റു താരങ്ങൾ.

Rate this post