റാഞ്ചിയിൽ ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിൽ ആറാം വിക്കറ്റിൽ ശുഭ്മാൻ ഗില്ലുമായുള്ള ധ്രുവ് ജുറലിൻ്റെ 72 റൺസിൻ്റെ കൂട്ടുകെട്ട് ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു .മത്സരത്തിൽ വിക്കറ്റ് കീപ്പർ ബാറ്റർ 39 റൺസ് നേടി പുറത്താവാതെ നിന്നു.192 എന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ ഒരു ഘട്ടത്തിൽ 120 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടപ്പോൾ പ്രതിസന്ധിയിലായി.
തൻ്റെ രണ്ടാം ടെസ്റ്റ് കളിക്കുന്ന ധ്രുവ് ജുറൽ ബാറ്റിംഗിന് ഇറങ്ങിയപ്പോൾ ഇന്ത്യക്ക് വിജയിക്കാൻ 72 റൺസ് വേണ്ടിയിരുന്നു. ക്രീസിന്റെ മറുവശത്ത് ശുഭ്മാൻ ഗിൽ ആയിരുന്നു ഉണ്ടായിരുന്നത്.ആദ്യ ഇന്നിംഗ്സിൽ 90 റൺസ് നേടിയ ജൂറൽ രണ്ടാം ഇന്നിംഗ്സിലും മികച്ച കാരക്ടറും ബാറ്റിംഗ് വൈദഗ്ധ്യവും പ്രകടിപ്പിക്കുകയും സിംഗിൾസും ഡബിൾസും നേടുകയും പക്വമായി കളിക്കുകയും ചെയ്തു.രാജസ്ഥാൻ റോയൽസിൻ്റെ വിക്കറ്റ് കീപ്പർ-ബാറ്ററായ ജുറെൽ 72 പന്തിൽ രണ്ട് ബൗണ്ടറികളോടെ 39 റൺസും ഗിൽ 124 പന്തിൽ 52 റൺസും നേടി ഇന്ത്യയെ വിജയത്തിലെത്തിക്കുകയും പരമ്പര നേടികൊടുക്കുകയും ചെയ്തു.
തന്റെ രണ്ടാം ടെസ്റ്റില്‍ തന്നെ കളിയിലെ താരമായതോടെ 22 വര്‍ഷങ്ങള്‍ക്കിടെ അരങ്ങേറ്റ പരമ്പരയില്‍ തന്നെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന നേട്ടവും ജുറെല്‍ സ്വന്തമാക്കി.90 ടെസ്റ്റുകള്‍ കളിച്ചിട്ടുള്ള എം എസ് ധോണി ഇതുവരെ രണ്ടേ രണ്ടു തവണ മാത്രമാണ് കളിയിലെ താരമായത്.. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സിൽ 353 റൺസെടുത്തു. മോശം തുടക്കത്തിലായിരുന്നു ഇന്ത്യ ഒരു ഘട്ടത്തിൽ 177 റൺസിന് 7 വിക്കറ്റ് നഷ്ടത്തിൽ ആയിരുന്നു.
പിന്നീട് തൻ്റെ കന്നി അർദ്ധ സെഞ്ച്വറി നേടിയ ജൂറൽ ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് 46 റൺസിൽ ഒതുക്കി. ജ്യൂറൽ 90 റൺസ് നേടിയപ്പോൾ കുൽദീപ് യാദവ് നിർണായകമായ 28 റൺസ് സംഭാവന ചെയ്തു. ഇന്ത്യ 307ന് ഓൾഔട്ടായി. മറുപടിയായി ഇംഗ്ലണ്ട് വെറും 145 റൺസിന് പുറത്തായതോടെ ഇന്ത്യയുടെ വിജയ ലക്ഷ്യം 192 ആയി. ഇന്ത്യ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.