വിശാഖപട്ടണത്ത് നടക്കുന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീം മാനേജ്മെൻ്റിന് പാർഥിവ് പട്ടേൽ .മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഒരു അധിക ബാറ്ററെ കൊണ്ടുവരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആദ്യ ടെസ്റ്റിൽ സിറാജിനെ ക്യാപ്റ്റൻ രോഹിത് ശർമ്മ അതികം ഉപയോഗിച്ചിരുന്നില്ല.മുഹമ്മദ് സിറാജിനെ ഒഴിവാക്കി ഒരു അധിക ബാറ്ററെ കൊണ്ടുവരണമെന്ന് പറഞ്ഞു.
ആകെ 11 ഓവറുകൾ എറിഞ്ഞ സിറാജ് 50 റൺസ് വഴങ്ങി ഒരു വിക്കറ്റ് പോലും നേടുകയും ചെയ്തില്ല. പരിക്ക് മൂലം രവീന്ദ്ര ജഡേജയും കെ എൽ രാഹുലും രണ്ടാം ടെസ്റ്റിൽ നിന്ന് പുറത്തായതോടെ വിശാഖപട്ടണത്തിൽ നടക്കുന്ന മത്സരത്തിൽ ഇന്ത്യൻ ടീമിൽ വലിയ അഴിച്ചു പണിയുണ്ടാവും.പാർഥിവ് ഇപ്പോൾ ഇന്ത്യൻ ടീം മാനേജ്മെൻ്റിന് ഒരു നിർദേശം നൽകിയിരിക്കുകയാണ്.സിറാജിനെ വേണ്ട രീതിയിൽ ഉപയോഗിച്ചില്ലെങ്കിൽ ഒരു ബാറ്ററെ ടീമിൽ ഉൾപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു.
“മൂന്ന് സ്പിന്നർമാർ മതി എന്നതിൽ സംശയമില്ല, പക്ഷേ എനിക്ക് മറ്റൊരു കാഴ്ചപ്പാടുണ്ട്. ടെസ്റ്റിലുടനീളം ആറോ ഏഴോ ഓവറുകൾ മാത്രമേ ഉപയോഗിച്ചിട്ടുള്ളൂ. രോഹിത് ശർമ്മ സൂചിപ്പിച്ചതുപോലെ കുൽദീപ് യാദവിനേക്കാൾ മികച്ച ബാറ്റിംഗ് ബാറ്റിംഗ് കഴിവുള്ള അക്സർ പട്ടേൽ അദ്ദേഹത്തിനേക്കാൾ മുന്നിലാണ് കളിച്ചത്.സിറാജിനെ അധികം ഉപയോഗിക്കുന്നില്ലെങ്കിൽ, എന്തുകൊണ്ട് അധിക ബാറ്ററെ കളിപ്പിച്ചുകൂടാ,” പാർഥിവ് പറഞ്ഞു.തൻ്റെ ഉപദേശം ശ്രദ്ധിച്ചാൽ ഇന്ത്യ തങ്ങളുടെ ബാറ്റിംഗിൽ കൂടുതൽ ആഴം കൂട്ടുമെന്ന് പാർഥിവ് കരുതുന്നു, കൂടാതെ സിറാജ് ധാരാളം ഓവർ ബൗൾ ചെയ്യുന്നില്ലെങ്കിൽ ലൈനപ്പിൽ സിറാജിനെ ഉൾപ്പെടുത്തുന്നതിൽ അർത്ഥമില്ലെന്ന് കരുതുന്നു.
Parthiv Patel Drops Bombshell Advice on New Team Combination! 😱 Is Mohammed Siraj Being Under-Bowled a Major Issue?#ParthivPatel #Cricket #SKy11 #MohammedSiraj https://t.co/8TpmkXprE2
— Sky11 (@sky11official) January 29, 2024
ഏഴ് ഓവർ മാത്രം നൽകുകയാണെങ്കിൽ ഒരു ബൗളറെ കളിപ്പി ക്കുന്നതിൽ അർത്ഥമില്ല എന്നും പാർഥിവ് പറഞ്ഞു.രാഹുലിനും ജഡേജയ്ക്കും പരിക്കേറ്റതിനെ തുടർന്ന് സർഫറാസ് ഖാൻ, വാഷിംഗ്ടൺ സുന്ദർ, സൗരഭ് കുമാർ എന്നിവരെ ഇന്ത്യ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.