അർജന്റീനയുടെ രണ്ടു കോപ്പ അമേരിക്ക വേൾഡ് കപ്പ് വിജയങ്ങളിൽ നിർണായക പങ്കുവഹിച്ച താരമാണ് റോഡ്രിഗോ പോൾ. മിഡ്ഫീൽഡിലെ എൻജിൻ എന്നാണ് താരത്തെ അര്ജന്റീന ആരാധകരെ വിശേഷിപ്പിക്കുന്നത്. 2021 ൽ ബ്രസീലിനെതിരെയുള്ള കോപ്പ അമേരിക്ക ഫൈനലിൽ നെയ്മറെന്ന പ്രതിഭാസത്തെ തടഞ്ഞു നിർത്തി ബ്രസീൽ മുന്നേറ്റങ്ങളുടെ മുനയൊടിക്കുകയും ചെയ്ത മിഡ്ഫീൽഡർ റോഡ്രിഗോ ഡി പോൾ ആയിരുന്നു.
പ്രതിരോധത്തിലിറങ്ങി പന്ത് പിടിച്ചെടുക്കാനും മിഡ്‌ഫീൽഡിൽ നിന്ന് മുന്നേറ്റ നിരക്ക് പന്തെത്തിച്ചി കൊടുക്കുന്നതിൽ മിടുക്ക് കാണിച്ച മിഡിഫൻഡർ മെസ്സിയുമായി മികച്ച ധാരണ പുലർത്തുകയും ചെയ്യുന്നുണ്ട്.മുന്നിൽ നിന്നും ഗോളവസരങ്ങൾ ഒരുക്കാനും, നിർണ്ണായക സംഭാവനകൾ നൽകാനും ആവശ്യമുള്ളപ്പോൾ പ്രതിരോധിക്കാൻ തിരികെയെത്താനും കഴിയുന്ന ഒരു മികച്ച ക്ലാസ് മിഡ്ഫീൽഡറെ ഡി പോളിൽ നമുക്ക കാണാനാവും. ഡി പോൾ കളിക്കളത്തിലും പുറത്തും ലയണൽ മെസ്സിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിട്ടുണ്ട്.പരിശീലന വേളയിലും സോഷ്യൽ മീഡിയ ക്ലിപ്പുകളിലും ഇരുവരെയും പതിവായി ഒരുമിച്ച് കാണാറുണ്ട്.
ഇപ്പോഴിതാ റോഡ്രിഗോ ഡി പോളിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചിരിക്കുകയാണ് മുൻ ചിലിയൻ താരം പട്രീസിയോ മർഡോൺസ്.ദേശീയ ടീമിലേക്കുള്ള ഡി പോളിന്റെ തുടർച്ചയായ തിരഞ്ഞെടുപ്പ് കളിക്കളത്തിലെ തൻ്റെ കഴിവിനേക്കാൾ ലയണൽ മെസ്സിയുമായുള്ള സൗഹൃദം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു.ഡി പോൾ 90 മിനിറ്റും കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിലിയെ 3-0ന് അർജൻ്റീന പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് മർഡോൺസിൻ്റെ വിമർശനം.
അർജൻ്റീന ദേശീയ ടീമിനൊപ്പം ഡി പോൾ കിരീടങ്ങൾ നേടിയിട്ടും ചിലിയൻ താരം വിശ്വസിക്കുന്നത് അദ്ദേഹം വൻതോതിൽ ഓവർറേറ്റ് ചെയ്യപ്പെടുന്നു എന്നാണ്.”ഒരു മോശം കളിക്കാരനുണ്ട്, റോഡ്രിഗോ ഡി പോൾ,” മാർഡോൺസ് ഗോളിലൂടെ പറഞ്ഞു.”അർജൻ്റീനയും ചിലിയും തമ്മിലുള്ള മത്സരം കാണുമ്പോൾ, ഞാൻ അവനോട് പിച്ചിൽ പറയും, ‘കൊള്ളാം, നിങ്ങൾ മോശമാണ്.അയാൾ കഠിനാധ്വാനം ചെയ്യുന്ന ഒരു പരിമിത കളിക്കാരനാണ്. ആ പരിമിതി നികത്തുന്ന വളരെ നല്ല ടീമംഗങ്ങൾ അവനുണ്ട്.ഞാൻ അവനോട് പറയുമായിരുന്നു, ‘നീ മോശമാണ്, നീ മെസ്സിയുടെ സുഹൃത്തായതിനാൽ കളിക്കുന്നു” ചിലിയൻ പറഞ്ഞു.
ഡി പോൾ അർജൻ്റീനയ്ക്കായി 70 മത്സരങ്ങൾ കളിച്ചിട്ടുണ്ട്, കോപ്പ അമേരിക്ക 2021, ലോകകപ്പ്, 2022 ലെ ഫൈനൽസിമ, 2024 കോപ്പ അമേരിക്ക എന്നിവ നേടിയ ടീമിലെ പ്രധാന അംഗമായിരുന്നു.