പുണെ ടെസ്റ്റിൽ ന്യൂസിലൻഡിന് അഞ്ചു വിക്കറ്റ് നഷ്ടം , അശ്വിന് മൂന്നു വിക്കറ്റ് | India | New Zealand

പുണെ ടെസ്റ്റിൽ ആദ്യ ദിനം ചായക്ക് പിരിയുമ്പോൾ ഇന്ത്യയുടെ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്. 5 വിക്കറ്റ് നഷ്ടത്തിൽ 201 റൺസ് എന്ന നിലയിലാണ് ന്യൂസീലൻഡ്. കിവീസിനായി കോൺവെ 76 റൺസും രചിൻ രവീന്ദ്ര 65 റൺസ് നേടി. ഇന്ത്യക്കായി അശ്വിൻ മൂന്നും വാഷിംഗ്‌ടൺ സുന്ദർ രണ്ടും വിക്കറ്റ് വീഴ്ത്തി.

മത്സരത്തിൽ ടോസ് നേടിയ ന്യൂസീലൻഡ് നായകൻ ടോം ലാതം ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. സ്പിൻ സൗഹൃദ പിച്ചിൽ കിവീസ് ബാറ്റർമാർക്ക് മികച്ച തുടക്കമാണ് ലഭിച്ചത്.എന്നാൽ സ്കോർ 30 ൽ ആയപ്പോൾ ആദ്യ ബൗളിംഗ് ചേഞ്ച് ആയി എത്തിയ അശ്വിൻ ടോം ലാതത്തെ പുറത്താക്കി. 15 റൺ നേടിയ കിവീസ് നായകനെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി.

രണ്ടാം വിക്കറ്റിൽ ഒത്തുചെർന്ന യങ് – കോൺവേ സഖ്യം അനായാസം റൺ സ്കോർ ചെയ്തു. സ്കോർ 76 ലെത്തിയപ്പോൾ അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 18 റൺസ് നേടിയ യങ്ങിനെ പന്ത് പിടിച്ചു പുറത്താക്കി. ലഞ്ചിന്‌ പിന്നാലെ കോൺവെ അർധസെഞ്ചുറി പൂർത്തിയാക്കുകയും കിവീസ് സ്കോർ 100 കടക്കുകയും ചെയ്തു. സ്കോർ 138 ലെത്തിയപ്പോൾ കിവീസിന് മൂന്നാം വിക്കറ്റും നഷ്ടമായി. 141 പന്തിൽ നിന്നും 76 റൺസ് നേടിയ ഓപ്പണർ കോൺവെയെ അശ്വിൻ പുറത്താക്കി ഇന്ത്യയെ കളിയിലേക്ക് തിരികെകൊണ്ടുവന്നു.

ടെസ്റ്റിലെ അശ്വിന്റെ 531 ആം വിക്കറ്റായിരുന്നു ഇത്. സ്കോർ 197 ആയപ്പോൾ അർദ്ധ സെഞ്ച്വറി നേടിയ രചിൻ രവീന്ദ്രയെ കിവീസിന് നഷ്ടമായി. 65 റൺസ് നേടിയ താരത്തെ വാഷിംഗ്‌ടൺ സുന്ദർ ക്ലീൻ ബൗൾഡ് ചെയ്തു. സ്കോർ 201 ൽ നിൽക്കെ ന്യൂസിലാൻഡിനു നാലാം വിക്കറ്റ് നഷ്ടമായി. 3 റൺസ് നേടിയ ടോം ബ്ലാണ്ടലിനെയും വാഷിങ്ടൺ ക്ലീൻ ബൗൾഡ് ചെയ്തു.

Rate this post