നാഗ്പൂർ ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 248 റൺസിന് പുറത്ത്. 52 റൺസ് നേടിയ ജോസ് ബട്ട്ലറും 51 റൺസ് നേടിയ ജേക്കബ് ബെത്തേലുമാണ് ഇംഗ്ലണ്ടിനായി മികച്ച പ്രകടനം പുറത്തെടുത്തത്.26 പന്തിൽ നിന്നും 43 റൺസ് നേടിയ സാൾട്ട് ഇംഗ്ലണ്ടിന് മികച്ച തുടക്കമാണ് നൽകിയത് . ഇന്ത്യക്ക് വേണ്ടി അരങ്ങേറ്റകക്രൻ റാണ മൂന്നു വിക്കറ്റുകൾ വീഴ്ത്തി. ജഡേജ 3 വിക്കറ്റുകൾ വീഴ്ത്തി.
നാഗ്പൂരിൽ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇംഗ്ലണ്ടിന് ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. പവർ പ്ലേയിൽ ഇംഗ്ലീഷ് ബാറ്റർമാർ അനായാസം റൺസ് വാരിക്കൂട്ടി. ഹർഷിത റാണയുടെ ഒരോവറിൽ 26 അടിച്ചെടുത്ത് ആറാം ഓവറിൽ ഇംഗ്ലീഷ് സ്കോർ 50 കടന്നു. ഇതോടെ അരങ്ങേറ്റ മത്സരത്തില്‍ ഒരോവറില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ ബൗളറെന്ന നാണക്കേട് ഹര്‍ഷിതിന്‍രെ തലയിലായി. ഫിൽ സാൾട്ടാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്.
എന്നാൽ ഒൻപതാം ഓവറിൽ സ്കോർ 75 ആയപ്പോൾ ഇംഗ്ലണ്ടിന് ആദ്യ വിക്കറ്റ് നഷ്ടമായി. 26 പന്തിൽ നിന്നും 43 റൺസ് നേടിയ സാൾട്ടിനെ ശ്രേയസ് അയ്യർ റൺ ഔട്ടാക്കി. അടുത്ത ഓവറിൽ സ്കോർ 77 ആയപ്പോൾ ഇംഗ്ലണ്ടിന് രണ്ടു വിക്കറ്റുകൾ നഷ്ടമായി. 32 റൺസ് നേടിയ ഡക്കറ്റിനെ ഹർഷിത് റാണയുടെ പന്തിൽ ജയ്സ്വാൾ മികച്ചൊരു ക്യാച്ചിലൂടെ പുറത്താക്കി. എ ഓവറിലെ അവസാന പന്തിൽ ഹാരി ബ്രൂക്കിനെ പൂജ്യത്തിനു റാണ മടക്കി അയച്ചു. 16 ആം ഓവറിൽ ഇംഗ്ലണ്ടിന്റെ സ്കോർ 100 കടന്നു. സ്കോർ 111 ആയപ്പോൾ ഇംഗ്ലണ്ടിന് നാലാം വിക്കറ്റു നഷ്ടമായി 19 റൺസ് നേടിയ റൂട്ടിനെ ജഡേജ വിക്ക്ടിനു മുന്നിൽ കുടുക്കി.
What a terrific turnaround from Harshit Rana 🇮🇳🔥
— Sportskeeda (@Sportskeeda) February 6, 2025
He concedes 26 runs in an over, and in the very next over, he picks up two wickets 👏#HarshitRana #ODIs #INDvENG #Sportskeeda pic.twitter.com/t0zUyy6KPo
അഞ്ചാം വിക്കറ്റിൽ ജോസ് ബട്ട്ലറും ബെത്തേലും ചേർന്ന് മികച്ച കൂട്ടുകെട്ട് പടുത്തുയർത്തി. 32 ആം ഓവറിൽ സ്കോർ 170 ആയപ്പോൾ 52 റൺസ് നേടിയ ജോസ് ബട്ട്ലറെ അക്സർ പട്ടേൽ പുറത്താക്കി. സ്കോർ 183 ആയപ്പോൾ 5 റൺസ് നേടിയ ലിവിങ്സ്റ്റോണിനെ റാണ പുറത്താക്കി. ഇംഗ്ലണ്ട് സ്കോർ 200 കടന്നതിനു പിന്നാലെ ഏഴാം വിക്കറ്റും പോയി. 10 റൺസ് നേടിയ കാർസിനെ ഷമി പുറത്താക്കി . സ്കോർ 220 ആയപ്പോൾ 51 റൺസുമായി പൊരുതിയ ജേക്കബ് ബെത്തേലിനെ ജഡേജ പുറത്താക്കി. സ്കോർ 241 എത്തിയപ്പോൾ 8 ആദിൽ റാഷിദിനെ ജഡേജ പുറത്താക്കി.