കഴിഞ്ഞ അഞ്ചര വർഷത്തിനിടെ ഏറ്റവും കൂടുതൽ വിജയങ്ങൾ രേഖപ്പെടുത്തിയതിന് ശേഷം ഇംഗ്ലണ്ട് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ചരിത്രം രചിച്ചു. ആദ്യ ഡബ്ല്യുടിസി ചാമ്പ്യന്മാരായ ന്യൂസിലൻഡിനെ പരാജയപ്പെടുത്തി മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം ടെസ്റ്റ് വിജയിച്ചതിന് ശേഷം ഇംഗ്ലണ്ട് ഇന്ത്യയുടെ 31 വിജയങ്ങൾ മറികടന്നു.
ഡബ്ല്യുടിസിയുടെ ചരിത്രത്തിൽ ഇംഗ്ലണ്ടിൻ്റെ 32-ാം വിജയമായിരുന്നു കിവീസിനെതിരെ നേടിയ 323 റൺസിൻ്റെ വിജയം.ഡബ്ല്യുടിസി ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം ഇംഗ്ലണ്ടാണ്. 64 മത്സരങ്ങളാണ് ഈ കാലയളവിൽ അവർ കളിച്ചത്. 53 മത്സരങ്ങൾ കളിച്ച ഇന്ത്യക്ക് 31 വിജയങ്ങളാണ് നേടാൻ സാധിച്ചത്. 48 മത്സരങ്ങളിൽ 29 ജയവുമായി ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്താണ്.ഇപ്പോൾ നടക്കുന്ന ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ മൂന്ന് ടെസ്റ്റുകൾ ശേഷിക്കുന്നതിനാൽ ഇന്ത്യയെ മറികടക്കാനുള്ള അവസരം ഓസ്‌ട്രേലിയക്ക് ഉണ്ട്.
Australia have recaptured the top spot in the #WTC25 Standings after a big win in Adelaide.
— ICC (@ICC) December 8, 2024
Read more ➡️ https://t.co/m33dD6AHN2 pic.twitter.com/sr77uCiuS5
പിങ്ക്-ബോൾ ടെസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യയെ തോൽപ്പിച്ചതിലൂടെ ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്തി. ഓസ്ട്രലിയയ്ക്ക് 60.71 PCT% ഉണ്ട്. മറുവശത്ത്, അഡ്‌ലെയ്ഡിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ തുടർച്ചയായ രണ്ടാം ഡേ-നൈറ്റ് ടെസ്റ്റിലെ തോൽവി ഇന്ത്യയെ മൂന്നാം സ്ഥാനത്തേക്ക് വീഴ്ത്തി.രോഹിത് ശർമ്മ നയിക്കുന്ന ടീമിന് 57.29 PCT% ഉണ്ട്.59.26 PCT% ഉള്ള ദക്ഷിണാഫ്രിക്ക രണ്ടാം സ്ഥാനത്താണ്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ
32 – ഇംഗ്ലണ്ട് (64 മത്സരങ്ങളിൽ)
31 – ഇന്ത്യ (53 മത്സരങ്ങളിൽ)
29 – ഓസ്‌ട്രേലിയ (48 മത്സരങ്ങളിൽ)
18 – ന്യൂസിലാൻഡ് (38 മത്സരങ്ങളിൽ)
18 – ദക്ഷിണാഫ്രിക്ക (38 മത്സരങ്ങളിൽ)