ഐപിഎൽ ഏഴാം മൽസരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെതിരെ 63 റൺസിന്റെ തകർപ്പൻ ജയമാണ് ചെന്നൈ സൂപ്പർ കിങ്സ് സ്വന്തമാക്കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിങ്ങില്‍ ഗുജറാത്തിന് 8 വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു.
37 റണ്‍സെടുത്ത സായ് സുദര്‍ശനാണ് ടൈറ്റന്‍സിന്റെ ടോപ് സ്കോറര്‍. ചെന്നൈക്കായി ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മുസ്തഫിസുര്‍ റഹ്മാന് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.ശിവം ദുബെ (51), റുതുരാജ് ഗെയ്കവാദ് (46), രചിന് രവീന്ദ്ര (46) എന്നിവരുടെ ഇന്നിങ്സാണ് ചെന്നൈയെ കൂറ്റന്‍ സ്കോറിലേക്ക് നയിച്ചത്. ഗുജറാത്ത് ടൈറ്റൻസിൻ്റെ വിജയ് ശങ്കറിനെ പുറത്താക്കാൻ സ്റ്റമ്പിന് പിന്നിൽ നിന്ന് മികച്ച ക്യാച്ച് എടുത്ത ധോണി പ്രായം വെറും നമ്പര്‍ മാത്രമെന്ന് തെളിയിചിരിക്കുകയാണ്.
Still got it! 💪🏻🔥#ThalaThalaDhaan
— Chennai Super Kings (@ChennaiIPL) March 26, 2024
pic.twitter.com/U1QZs6DmW1
ഡാരിൽ മിച്ചലിന്റെ പന്തിൽ വലത് വലത് വശത്തേക്ക് മുഴുനീള ഡൈവ് ചെയ്താണ് ധോണി ക്യാച്ച് എടുത്തത്.ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് പന്ത ധോനി കൈകളിലൊതുക്കി. നിലവില്‍ ഐപിഎല്ലിലെ പ്രായം കൂടിയ താരമാണ് 42 കാരനായ ധോണി.
𝗩𝗶𝗻𝘁𝗮𝗴𝗲 𝗠𝗦𝗗 😎
— IndianPremierLeague (@IPL) March 26, 2024
An excellent diving grab behind the stumps and the home crowd erupts in joy💛
Head to @JioCinema and @StarSportsIndia to watch the match LIVE#TATAIPL | #CSKvGT pic.twitter.com/n5AlXAw9Zg
ഒരു കളിക്കാരനെന്ന നിലയിൽ ഫ്രാഞ്ചൈസിക്കൊപ്പമുള്ള ധോണിയുടെ സമയം അവസാന ഘട്ടത്തിലേക്ക് വരാൻ സാധ്യതയുണ്ട്, കാരണം സീസൺ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് അദ്ദേഹം ക്യാപ്റ്റൻസിയുടെ റോൾ ഗെയ്ക്വാദിന് കൈമാറി.