മുൻ ഇന്ത്യൻ ക്യാപ്റ്റനും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡൻ്റുമായ സൗരവ് ഗാംഗുലി തൻ്റെ വിമർശകർക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്.രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനാക്കിയതിന് തന്നെ വിമർശിചവർക്കെതിരെ ബംഗാളി ദിനപത്രമായ ‘ആജ്കാൽ’ സംസാരിക്കവെ ഗാംഗുലി തിരിച്ചടിച്ചു.
2021 ലെ ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷം കളിയുടെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരാട് കോഹ്ലി പിന്മാറാൻ നിർബന്ധിതനായതിനെ തുടർന്ന് ഗാംഗുലി രോഹിത് ശർമ്മയെ നായകനായി നിയമിച്ചു.രോഹിത് ശർമയെ ഇന്ത്യൻ ക്യാപ്റ്റനാക്കിയപ്പോൾ എല്ലാവരും എന്നെ വിമർശിച്ചു. ഇപ്പോൾ രോഹിത് ശർമ്മയ്ക്ക് കീഴിൽ ഇന്ത്യ ട്വന്റി 20 ലോകകപ്പ് നേടിയിരിക്കുന്നു. ഇപ്പോൾ ആരും തന്നെ പരിഹസിക്കുന്നില്ല. കാരണം താനാണ് ഇന്ത്യൻ നായകനായി രോഹിത് ശർമ്മയെ നിയമിച്ചതെന്ന കാര്യം എല്ലാവരും മറന്നു പോയെന്നും ഗാംഗുലി പറഞ്ഞു.
“ഞാൻ രോഹിത് ശർമ്മയെ ഇന്ത്യൻ ടീമിൻ്റെ നായകസ്ഥാനം ഏൽപ്പിച്ചപ്പോൾ എല്ലാവരും എന്നെ വിമർശിച്ചു, ഇപ്പോൾ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിനാൽ, എല്ലാവരും എന്നെ അധിക്ഷേപിക്കുന്നത് നിർത്തി. വാസ്തവത്തിൽ, എല്ലാവരും അത് മറന്നുവെന്ന് ഞാൻ കരുതുന്നു. ഞാനാണ് അദ്ദേഹത്തെ ഇന്ത്യൻ ടീമിൻ്റെ ക്യാപ്റ്റനായി നിയമിച്ചത്,” സൗരവ് ഗാംഗുലി അജ്കാലിനോട് പറഞ്ഞു.
റിക്കി പോണ്ടിങ്ങുമായി വേർപിരിയുകയാണെന്ന് ഫ്രാഞ്ചൈസി പ്രഖ്യാപിച്ചതിന് ശേഷം അടുത്ത ഹെഡ് കോച്ചാകാൻ താൻ ആഗ്രഹിക്കുന്നുവെന്ന് നിലവിൽ ഡിസിയിലെ ക്രിക്കറ്റ് ഡയറക്ടറായ മുൻ ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.