2023ലെ ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ വിജയത്തിന് ശേഷം സംസാരിച്ച പാകിസ്ഥാൻ ഓപ്പണർ ഫഖർ സമാൻ ഇന്ത്യയുമായുള്ള തോൽവി പാക്കിസ്ഥാന്റെ മനോവീര്യം തകർത്തെന്ന് അഭിപ്രായപ്പെട്ടു.2023 ഒക്ടോബർ 14 ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ കൈകളിൽ നിന്നും പാകിസ്ഥാൻ ദയനീയ പരാജയം ഏറ്റുവാങ്ങി.
ബംഗ്ലാദേശിനെതിരായ കൊൽക്കത്തയിൽ നടന്ന മത്സരത്തിൽ ഫഖർ സംഭാവന പാകിസ്താനെതിരെ വിജയത്തിൽ നിർണായകമായി മാറി,താരം 74 പന്തില്‍ 81 റണ്‍സ് നേടി.മത്സരത്തിന് ശേഷമുള്ള വാർത്താ സമ്മേളനത്തിൽ സംസാരിച്ച ഓപ്പണർ, ഇന്ത്യയുടെ തോൽവി ടീമിനെ ബാധിച്ചുവെന്നും അങ്ങനെയല്ലെന്ന് പറഞ്ഞാൽ താൻ കള്ളം പറയുമെന്നും സമ്മതിച്ചു. ബാറ്റിലും പന്തിലും പാകിസ്ഥാൻ തിരിച്ചുവരവ് ആരംഭിച്ചിട്ടുണ്ടെന്നും അടുത്ത കളിയിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഫഖർ പറഞ്ഞു.
“തീർച്ചയായും, ഒരു ഇന്ത്യ-പാകിസ്ഥാൻ മത്സരം വളരെ വലിയ കാര്യമാണ്. അത് ഒരു മാറ്റവും ഉണ്ടാക്കുന്നില്ലെന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റായിരിക്കും.ബാറ്റിങ്ങിലും ബൗളിംഗിലും ഞങ്ങൾ തിരിച്ചുവരവ് നടത്തിയെന്ന് തോന്നുന്നു.കഴിഞ്ഞ 8 വർഷമായി ഞാൻ ഈ ഡ്രസ്സിംഗ് റൂമിന്റെ ഭാഗമാണ്, അതിനാൽ ഞങ്ങൾ കൂടുതൽ കളിക്കുംതോറും ഞങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് എനിക്ക് തോന്നുന്നു,” ഫഖർ പറഞ്ഞു.
പിച്ചിലും പുറത്തും പ്രശ്നങ്ങളാൽ വലയപ്പെട്ട പാകിസ്ഥാൻ 2023 ഐസിസി ലോകകപ്പിൽ ഈഡൻ ഗാർഡൻസിൽ വിജയവഴിയിലേക്ക് മടങ്ങി, ബംഗ്ലാദേശിനെതിരെ 105 പന്തുകൾ ശേഷിക്കെ ഏഴ് വിക്കറ്റിന് വിജയിച്ചു.ബംഗ്ലാദേശ് ഉയര്‍ത്തിയ 205 റണ്‍സ് വിജയലക്ഷ്യം 32.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പാകിസ്ഥാന് മറികടന്നു. ഓപ്പണര്‍മാരായ അബ്ദുല്ല ഷഫീഫ്, ഫഖര്‍ സമന് എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് വിജയം അനായാസമാക്കിയത്.
അബ്ദുല്ല ഷഫീഖ് 69 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ഫഖര്‍ സമാന് 74 പന്തില്‍ 81 റണ്‍സ് നേടി ടോപ്പ് സ്കോറര്‍ ആയി.ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാദേശിനെ 45.1 ഓവറില്‍ 204 റണ്‍സിന് പുറത്താക്കി.ലിട്ടണ്‍ ദാസ് 64 പന്തുകള്‍ നേരിട്ട് 45 റണ്‍സെടുത്തു.ഷാക്കിബ് 64 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു. 30 പന്തില്‍ നിന്ന് 25 റണ്‍സെടുത്ത മെഹിദി ഹസന് മിറാസും ഭേദപ്പെട്ട പ്രകടനം നടത്തി.