കഴിഞ്ഞ കുറച്ച് പരമ്പരകളിലായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ തന്റെ ബാറ്റിംഗിൽ ഗുരുതരമായ പ്രശ്നങ്ങൾ നേരിടുന്നുണ്ട്, ഇത് എല്ലാവരിൽ നിന്നും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇതിനകം പൂർത്തിയായ വിവിധ പരമ്പരകളിൽ മോശം പ്രകടനം കാഴ്ചവയ്ക്കുന്ന രോഹിത് ശർമ്മയുടെ ഭാവി അപകടത്തിലാവുന്ന തരത്തിലാണ്.
ഇംഗ്ലണ്ടിനെതിരെയുള്ള മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ മികച്ച ഫോമിലെത്താനുള്ള ശ്രമത്തിലായിരുന്നു രോഹിത്. എന്നാൽ വിദർഭ ക്രിക്കറ്റ് അസോസിയേഷൻ (വിസിഎ) സ്റ്റേഡിയത്തിൽ ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യൻ ക്യാപ്റ്റന് ഏഴ് പന്തിൽ നിന്ന് രണ്ട് റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.ഈ മത്സരത്തിൽ രോഹിത് ശർമ്മയുടെ മോശം വ്യക്തിഗത പ്രകടനം എല്ലാവരിലും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ന്യൂസിലൻഡിനെതിരായ അടുത്തിടെ സമാപിച്ച ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ഇതിനകം 91 റൺസ് മാത്രമേ നേടിയിട്ടുള്ളൂ, കൂടാതെ മോശം ബാറ്റിംഗ് ഫോം കാണിക്കുകയും ചെയ്തു, ഓസ്ട്രേലിയൻ പരമ്പരയിൽ മൊത്തത്തിൽ 31 റൺസ് മാത്രമേ നേടിയിട്ടുള്ളൂ.
Rohit Sharma! pic.twitter.com/xb9v2hpuM1
— RVCJ Media (@RVCJ_FB) February 6, 2025
കഴിഞ്ഞ പത്ത് ഇന്നിംഗ്‌സുകളിൽ ഒരിക്കൽ പോലും 20 റൺസ് കടക്കാൻ സാധിച്ചിട്ടില്ല(0,8,18,1,3,6,10,3,9,2). വരാനിരിക്കുന്ന ചാമ്പ്യൻസ് ട്രോഫി പരമ്പരയിലും അദ്ദേഹത്തിന്റെ മോശം ബാറ്റിംഗ് ഫോം തുടർന്നാൽ അദ്ദേഹം ഇന്ത്യൻ ടീമിൽ നിന്ന് പെട്ടെന്ന് പുറത്താക്കപ്പെടാനുള്ള സാധ്യതയുണ്ട്.2023 ലോകകപ്പിന് ശേഷം സ്വന്തം നാട്ടിൽ ആദ്യമായി ഏകദിനം കളിക്കുന്ന രോഹിത് ഇംഗ്ലണ്ടിനെതിരെ നന്നായി ബുദ്ധിമുട്ടി.സാഖിബ് മഹമൂദിന്റെ പന്തിൽ ഫ്ലിക് ഷോട്ടിന് ശ്രമിക്കുകയും പന്ത് മിഡ് ഓണിൽ ലിയാം ലിവിംഗ്‌സ്റ്റോണിന്റെ കൈകളിൽ സുരക്ഷിതമായി എത്തി.അന്താരാഷ്ട്ര തലത്തിൽ വീണ്ടും ഒരു പരാജയം ഏറ്റുവാങ്ങിയതോടെ, നിരാശയോടെ ആരാധകർ ഇന്റർനെറ്റിലുടനീളം രോഷാകുലരായി, ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന് ആവശ്യപ്പെട്ടു.
Rohit Sharma's lean run continues. #INDvENG pic.twitter.com/cFh2bEQXL7
— Cricbuzz (@cricbuzz) February 6, 2025
നേരത്തെ, മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനത്തിൽ, തന്റെ സമീപകാല മോശം ഫോമിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് രോഹിത് ശെരിയായ ഉത്തരം പറഞ്ഞില്ല.2024 ടി20 ലോകകപ്പ് ഫൈനൽ അവസാനിച്ചതിനുശേഷം തന്റെ ബാറ്റിൽ നിന്ന് റൺസ് വന്നിട്ടില്ല എന്ന വസ്തുത അറിയാമായിരുന്നിട്ടും ചോദ്യകർത്താവിനെ പരിഹസിക്കാൻ ശ്രമിക്കുകയും ചെയ്തു. ന്യൂസിലൻഡിനെതിരെ സ്വന്തം നാട്ടിലും ഓസ്ട്രേലിയയിലും അദ്ദേഹം പരാജയപ്പെട്ടു. ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ നിന്ന് മോശം ഫോം ചൂണ്ടിക്കാട്ടി അദ്ദേഹം വിട്ടുനിന്നു.