ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികയ്ക്കുന്ന ഇന്ത്യൻ പേസറായി ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുംറ ചരിത്രമെഴുതി. വിശാഖപട്ടണത്ത് നടന്ന ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിനിടെ ബുംറ ഈ നാഴികക്കല്ലിലെത്തി.ബെൻ സ്റ്റോക്സിൻ്റെ വിക്കറ്റ് നേടിയാണ് ബുംറ ഈ നേട്ടം സ്വന്തമാക്കിയത്. വെറും 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് ബുംറ 150 വിക്കറ്റുകൾ നേടിയത്.
മത്സരത്തിൽ 45 റൺസിന് ആറ് വിക്കറ്റ് വീഴ്ത്തിയ ബുംറയുടെ ടെസ്റ്റ് വിക്കറ്റ് നേട്ടം 152 ആയി.ഇന്ത്യയിൽ ടെസ്റ്റിലെ ബുമ്രയുടെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനമായിരുന്നു ഇത്.ഇതിഹാസ സ്പിന്നർമാരായ അനിൽ കുംബ്ലെയ്ക്കും പ്രസന്നയ്ക്കും ഒപ്പം ഏറ്റവും 150 ടെസ്റ്റ് വിക്കറ്റുകൾ തികച്ച മൂന്നാമത്തെ ഇന്ത്യക്കാരനായി ബുംറ മാറി.ഏറ്റവും വേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികയ്ക്കുന്ന ഇന്ത്യൻ താരം അശ്വിനാണ്.വെറും 29 മത്സരങ്ങളിൽ നിന്നാണ് ഈ നാഴികക്കല്ല് നേടിയത്
🚨 Milestone Alert 🚨
— BCCI (@BCCI) February 3, 2024
1️⃣5️⃣0️⃣ wickets in Test cricket and counting for vice-Captain Jasprit Bumrah! 🙌 🙌
Follow the match ▶️ https://t.co/X85JZGt0EV #TeamIndia | #INDvENG | @IDFCFIRSTBank pic.twitter.com/AHDAEpCEF0
ഏറ്റവും വേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഇന്ത്യക്കാർ :
29 മത്സരങ്ങളിൽ ആർ അശ്വിൻ
32 മത്സരങ്ങളിൽ രവീന്ദ്ര ജഡേജ
34 മത്സരങ്ങളിൽ ജസ്പ്രീത് ബുംറ
34 മത്സരങ്ങളിൽ അനിൽ കുംബ്ലെ
34 മത്സരങ്ങളിൽ എരപ്പള്ളി പ്രസന്ന
ഏഷ്യൻ പേസർമാരിൽ ഇതിഹാസ താരം വഖാർ യൂനിസ് മാത്രമാണ് ബുംറയുടെ റെക്കോർഡിന് മുന്നിലുള്ളത്, കേവലം 27 ടെസ്റ്റുകളിൽ നിന്ന് 150 വിക്കറ്റുകൾ നേടി.37 മത്സരങ്ങളിൽ നിന്നാണ് ഇമ്രാൻ ഖാനും ഷോയിബ് അക്തറും ഈ നേട്ടം സ്വന്തമാക്കിയത്.
Timber Striker Alert 🚨
— BCCI (@BCCI) February 3, 2024
A Jasprit Bumrah special 🎯 🔥
Drop an emoji in the comments below 🔽 to describe that dismissal
Follow the match ▶️ https://t.co/X85JZGt0EV#TeamIndia | #INDvENG | @Jaspritbumrah93 | @IDFCFIRSTBank pic.twitter.com/U9mpYkYp6v
ഏറ്റവും വേഗത്തിൽ 150 ടെസ്റ്റ് വിക്കറ്റുകൾ തികച്ച ഏഷ്യൻ പേസർമാർ:
വഖാർ യൂനിസ് (പാകിസ്ഥാൻ) – 27 മത്സരങ്ങൾ
ജസ്പ്രീത് ബുംറ (ഇന്ത്യ) – 34 മത്സരങ്ങൾ
ഇമ്രാൻ ഖാൻ (പാകിസ്ഥാൻ) – 37 മത്സരങ്ങൾ
ഷോയിബ് അക്തർ (പാകിസ്ഥാൻ) – 37 മത്സരങ്ങൾ
ടോം ഹാർട്ട്ലിയെ പുറത്താക്കി ബുംറ ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ പത്താം അഞ്ച് വിക്കറ്റ് നേട്ടവും പൂർത്തിയാക്കി.ബുംറയുടെ സ്ഥിരതയാർന്ന പ്രകടനവും ബാറ്റിംഗ് ലൈനപ്പുകളെ തകർക്കാനുള്ള കഴിവും അദ്ദേഹത്തെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഒരു മികച്ച ബൗളറാക്കി മാറ്റി.30 കാരനായ പേസർ ഇപ്പോൾ വെറും 34 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 10 അഞ്ച് വിക്കറ്റ് നേട്ടങ്ങളുടെ സഹായത്തോടെ 20.28 എന്ന അതിശയകരമായ ബൗളിംഗ് ശരാശരിയിൽ 152 വിക്കറ്റുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ 110 വർഷത്തിനിടയിൽ കുറഞ്ഞത് 150 വിക്കറ്റുകളോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയാണ് അദ്ദേഹം ഇപ്പോൾ സ്വന്തമാക്കിയിരിക്കുന്നത്.
𝘚𝘵𝘰𝘬𝘦𝘴' 𝘳𝘦𝘢𝘤𝘵𝘪𝘰𝘯 𝘴𝘢𝘺𝘴 𝘪𝘵 𝘢𝘭𝘭 😱
— JioCinema (@JioCinema) February 3, 2024
1⃣5⃣0⃣ Test wickets for the Wrecker-in-chief! 🤌#Bumrah #INDvENG #BazBowled #IDFCFirstBankTestsSeries #JioCinemaSports pic.twitter.com/cWG7HfKqir
മികച്ച ബൗളിംഗ് ശരാശരിയുള്ള കളിക്കാരുടെ പട്ടികയിൽ മാൽക്കം മാർഷൽ, ജോയൽ ഗാർണർ, കർട്ട്ലി ആംബ്രോസ് എന്നിവരടങ്ങിയ ഇതിഹാസ വെസ്റ്റ് ഇൻഡീസ് പേസ് ത്രയത്തെയാണ് ബുംറ മറികടന്നത്. 150 വിക്കറ്റ് ക്ലബ്ബിൽ, ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ ബൗളിംഗ് ശരാശരിയും കഴിഞ്ഞ 110 വർഷത്തെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരിയും ഇപ്പോൾ ബുംറയ്ക്കുണ്ട്.1901 മുതൽ 1914 വരെ 27 ടെസ്റ്റ് മത്സരങ്ങൾ കളിച്ച ഇംഗ്ലണ്ടിൻ്റെ ഇതിഹാസ പേസർ സിഡ്നി ബാൺസ് 16.43 എന്ന മികച്ച ബൗളിംഗ് ശരാശരിയുടെ റെക്കോർഡ് സ്വന്തമാക്കി. 150 ടെസ്റ്റ് വിക്കറ്റുമായി 21ൽ താഴെ ബൗളിംഗ് ശരാശരിയുള്ളത് ആറ് കളിക്കാർ മാത്രമാണ്.
Jasprit Bumrah, the quickest Indian fast bowler to the milestone of 150 Test wickets ⚡️ pic.twitter.com/D26RCiNrXg
— ESPNcricinfo (@ESPNcricinfo) February 3, 2024
150 വിക്കറ്റിന് ശേഷം ടെസ്റ്റിലെ ഏറ്റവും മികച്ച ബൗളിംഗ് ശരാശരി:
സിഡ്നി ബാൺസ് (ഇംഗ്ലണ്ട്) – 16.43
ജസ്പ്രീത് ബുംറ (ഇന്ത്യ) – 20.28
അലൻ ഡേവിഡ്സൺ (ഓസ്ട്രേലിയ) – 20.53
മാൽക്കം മാർഷൽ (വെസ്റ്റ് ഇൻഡീസ്) – 20.94
ജോയൽ ഗാർണർ (വെസ്റ്റ് ഇൻഡീസ്) – 20.97
കർട്ട്ലി ആംബ്രോസ് (വെസ്റ്റ് ഇൻഡീസ്) – 20.99
Jasprit Bumrah has the second-best average for a pacer in Tests. Only behind Sydney Barnes (1901-1914).#INDvENG pic.twitter.com/nqWmVVvnUT
— CricTracker (@Cricketracker) February 3, 2024
മത്സരത്തിൽ ബുംറയുടെ ആറ് വിക്കറ്റും സ്പിന്നർ കുൽദീപ് യാദവിൻ്റെ മൂന്ന് വിക്കറ്റുകളും ഇംഗ്ലണ്ടിൻ്റെ ഒന്നാം ഇന്നിംഗ്സ് 253ന് അവസാനിപ്പിച്ചു. ഓപ്പണർ സാക്ക് ക്രാളി 78 പന്തിൽ 76 റൺസും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് 47 റൺസും നേടി.രണ്ടാം ഇന്നിംഗ്സിൽ ഇന്ത്യ അഞ്ച് ഓവറിൽ 28 റൺസ് എടുത്ത് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ലീഡ് 171 റൺസിലേക്ക് ഉയർത്തി.