ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ യുവ താരം യശസ്വി ജയ്സ്വാൾ മികച്ച ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുന്നത്.ഇതുവരെ കളിച്ച നാല് ടെസ്റ്റുകളിൽ നിന്ന് 93.57 റൺസ് ശരാശരിയിൽ 655 റൺസാണ് ഇടങ്കയ്യൻ താരം നേടിയത്. പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരം കൂടിയാണ് 22 കാരൻ.
നാട്ടിൽ തൻ്റെ ആദ്യ ടെസ്റ്റ് പരമ്പരയിൽ കളിക്കുന്ന 22 കാരനായ ക്രിക്കറ്റ് താരം ഇതുവരെ കളിച്ച നാല് ടെസ്റ്റുകളിൽ ഒന്നിലധികം റെക്കോർഡുകൾ ഇതിനകം തകർത്തിട്ടുണ്ട്.മാർച്ച് 7 നു ധർമ്മശാലയിൽ ആരംഭിക്കുന്ന അഞ്ചാം ടെസ്റ്റിൽ മറ്റ് നിരവധി നേട്ടങ്ങൾ കൈവരിക്കാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.ഇപ്പോൾ നടക്കുന്ന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും ടെസ്റ്റിൽ 29 റൺസ് നേടാനായാൽ ടെസ്റ്റിൽ 1000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഇന്ത്യൻ ബാറ്ററായി ജയ്സ്വാളിന് മാറാം.
നിലവിൽ 11 ടെസ്റ്റുകൾ വേണ്ടിയിരുന്ന ചേതേശ്വർ പൂജാരയുടെ പേരിലാണ് ഈ നാഴികക്കല്ല്. ഇന്നിംഗ്സിൻ്റെ കാര്യത്തിൽ വിനോദ് കാംബ്ലിയുടെ പേരിലാണ് റെക്കോർഡ്. 12 മത്സരങ്ങളിൽ നിന്ന് 14 ഇന്നിംഗ്സുകളിൽ നിന്നാണ് മുൻ ഇടംകൈയ്യൻ ബാറ്റർ ടെസ്റ്റിൽ 1000 റൺസ് തികച്ചത്.എട്ട് ടെസ്റ്റുകളിൽ നിന്ന് 15 ഇന്നിംഗ്സുകളിൽ നിന്ന് 971 റൺസാണ് ജയ്സ്വാളിൻ്റെ പേരിലുള്ളത്. ഇതിഹാസ താരം സർ ഡൊണാൾഡ് ബ്രാഡ്മാൻ ഏഴ് മത്സരങ്ങളിൽ നിന്ന് 1000 ടെസ്റ്റ് റൺസ് തികച്ചു.ഇംഗ്ലണ്ടിൻ്റെ ഹെർബർട്ട് സട്ട്ക്ലിഫ്, എവർട്ടൺ വീക്കസ്, ജോർജ്ജ് ഹെഡ്ലി എന്നിവർ ഒമ്പത് ടെസ്റ്റുകളിൽ നിന്നും 1000 റൺസ് തികച്ചു.അഞ്ചാം ടെസ്റ്റിൽ 1000 റൺസ് തികയ്ക്കാൻ ജയ്സ്വാളിന് കഴിഞ്ഞാൽ, ടെസ്റ്റിൽ 1000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ ബാറ്ററായി അദ്ദേഹം മാറും.
Most runs ✅
— Wisden India (@WisdenIndia) February 28, 2024
Highest batting average✅
Highest individual score✅
Most centuries✅
Yashasvi Jaiswal – A shinning 🌟#YashasviJaiswal #India #INDvsENG #Cricket #Tests pic.twitter.com/oI1Kh1DnFr
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒരു ടെസ്റ്റ് പരമ്പരയിൽ 700-ഓ അതിലധികമോ റൺസ് നേടുന്ന ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ ബാറ്ററായും മൊത്തത്തിൽ മൂന്നാമനായും ജയ്സ്വാൾ മാറും. നിലവിൽ, ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡ് 1990-ൽ ഇംഗ്ലണ്ടിൽ കളിച്ച പരമ്പരയിൽ ആകെ 752 റൺസ് നേടിയ ഗ്രഹാം ഗൂച്ചിൻ്റെ പേരിലാണ്. ജയ്സ്വാളിന് റെക്കോർഡ് മറികടക്കാൻ 98 റൺസ് വേണം.