ഇൻഡോറിലെ ഹോൾക്കർ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ രണ്ടാം ഏകദിനത്തിലെ സൂര്യകുമാർ യാദവിന്റെ മാസ്മരിക പ്രകടനത്തെ അഭിനന്ദിച്ചിരിക്കുകയാണ് മുൻ ഓസ്‌ട്രേലിയൻ ഓൾറൗണ്ടർ മാർക്ക് വോ.ആറാം നമ്പറിൽ ബാറ്റിംഗിനിറങ്ങിയ സൂര്യകുമാർ 37 പന്തിൽ 72 റൺസ് നേടി പുറത്താകാതെ നിന്നു. ആറു ബൗണ്ടറികളും അത്രയും സിക്‌സറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്സ്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 399 റൺസെടുത്തു.സൂര്യകുമാറിന് മൈതാനത്തെ വിടവുകൾ തിരഞ്ഞെടുക്കാനുള്ള കഴിവുണ്ടെന്നും ഇന്ത്യൻ ബാറ്റർ മികച്ച ഫോമിലായിരിക്കുമ്പോൾ ഫീൽഡ് സജ്ജമാക്കുക ബുദ്ധിമുട്ടാണെന്നും വോ പറഞ്ഞു.” സൂര്യ തികച്ചും അതുല്യനാണ്. അദ്ദേഹം പന്ത് അടിക്കുന്ന സ്ഥലത്തേക്ക് വേറൊരു കളിക്കാരൻ അടിക്കുന്നത് ഞാൻ കണ്ടിട്ടില്ല.ഫീൽഡർ ഇല്ലാത്തിടത്ത് പന്ത് തട്ടുന്നതാണ് അദ്ദേഹത്തിന്റെ യഥാർത്ഥ കഴിവ്.ഇത് ലളിതമാണെന്ന് തോന്നുവെങ്കിലും അതിന് കഴിവുകൾ ആവശ്യമാണ്.അദ്ദേഹത്തിന് ഫീൽഡ് കൈകാര്യം ചെയ്യാനും വിടവുകൾ കണ്ടെത്താനും കഴിയും, ”വോ ജിയോ സിനിമയോട് പറഞ്ഞു.
ഡെത്ത് ഓവറിൽ ഫാസ്റ്റ് ബൗളർ കാമറൂൺ ഗ്രീനിനെ തുടർച്ചയായി നാല് സിക്‌സറുകൾ പറത്തുകയും ചെയ്തു.വലംകൈയ്യൻ ബാറ്റർ 24 പന്തിൽ അർധസെഞ്ചുറിയിലേക്ക് കുതിച്ചു, ബാറ്റ് ചെയ്യാൻ മികച്ച പിച്ചിൽ ഓസ്‌ട്രേലിയൻ ബൗളർമാരുടെ ജീവിതം കഠിനമാക്കി.ഓവറിലെ ആദ്യ പന്തിൽ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാക്വാർഡ് സ്ക്വയർ ലെഗ്ഗിലേക്ക് ഒരു പിക്കപ്പ് ഷോട്ട് കളിച്ചാണ് സൂര്യ ആരംഭിച്ചത്.ശേഷം തൊട്ടടുത്ത പന്തിൽ ഒരു തകർപ്പൻ സ്കൂപ്പ് ഷോട്ടിലൂടെ സൂര്യകുമാർ സിക്സർ നേടി. മൂന്നാം പന്തിൽ ഓഫ് സൈഡിലായിരുന്നു സൂര്യകുമാറിന്റെ തകർപ്പൻ സിക്സർ പിറന്നത്.
6⃣6⃣6⃣6⃣
— BCCI (@BCCI) September 24, 2023
The crowd here in Indore has been treated with Signature SKY brilliance! 💥💥#TeamIndia | #INDvAUS | @IDFCFIRSTBank | @surya_14kumar pic.twitter.com/EpjsXzYrZN
ഒരു സ്ലോ ബോൾ എറിയാൻ ക്യാമറോൺ ഗ്രീൻ ശ്രമിച്ചു. എന്നാൽ അത് നേരത്തെ മനസ്സിലാക്കിയ സൂര്യ സർവ്വശക്തിയുമെടുത്ത് എക്സ്ട്രാ കവറിനു മുകളിലൂടെ ഒരു പടുകൂറ്റൻ സിക്സർ പായിക്കുകയായിരുന്നു. അവിടെയും സൂര്യയുടെ വീര്യം അടങ്ങിയില്ല. നാലാം പന്തിൽ ഒരു തകർപ്പൻ ഫ്ലിക്ക് സിക്സ് കൂടി സ്വന്തമാക്കാൻ സൂര്യകുമാറിന് സാധിച്ചു. മിഡ്വിക്കറ്റിന് മുകളിലൂടെ ആയിരുന്നു സൂര്യയുടെ ഈ പടുകൂറ്റൻ സിക്സർ.ഇങ്ങനെ തുടർച്ചയായി 4 പന്തുകളിൽ സിക്സർ നേടിയാണ് സൂര്യകുമാർ യാദവ് ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളെ അമ്പരപ്പിച്ചത്. എന്നാൽ അഞ്ചാം പന്തിൽ സിക്സർ നേടാൻ സൂര്യകുമാറിന് സാധിച്ചില്ല. എന്നിരുന്നാലും മത്സരത്തിന്റെ 44ആം ഓവറിൽ 26 റൺസാണ് സൂരികുമാർ യാദവ് ഇന്ത്യക്കായി നേടിയത്.
The comeback we all will remember 🙌🏻#Cricket #India #SuryakumarYadav pic.twitter.com/1IfvEVZU8F
— Sportskeeda (@Sportskeeda) September 24, 2023