ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ നിലവിലെ സീസണിലെ പ്രകടനത്തിൻ്റെ പേരിൽ മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണി വാർത്തകളിൽ ഇടം നേടുന്നത് തുടരുകയാണ്. വെറ്ററൻ താരം ഈ സീസണിൽ ബി അറ്റ് കൊണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തു കൊണ്ടിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെതിരായ സിഎസ്കെയുടെ മത്സരത്തിൽ അവസാന ഓവറിൽ ഹർദിക് പാണ്ഡ്യക്കെതിരെ അവസാനഓവറിൽ മൂന്നു സിക്സറുകൾ നേടിയ ധോണി സ്കോർ 200 കടത്തുകയും ചെയ്തു.
മുംബൈക്കെതിരെയുള്ള സിക്സറുകൾക്ക് ശേഷം മുൻ ഓസ്ട്രേലിയ ലോകകപ്പ് നായകൻ മൈക്കൽ ക്ലാർക്ക്, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഫിനിഷർ എന്ന് ധോണിയെ വിശേഷിപ്പിച്ചു.“ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച ഫിനിഷർ എംഎസ് ആണെന്ന് ഞാൻ കരുതുന്നു. ഇത്രയും കാലം അദ്ദേഹം അത് ചെയ്തു. അവൻ ഗെയിം നന്നായി വായിക്കുന്നു. 20 വർഷമായി അദ്ദേഹം അത് ചെയ്തു, നിലവിലെ കളിയിൽ ഇപ്പോഴും ഏതൊരു ബാറ്റ്സ്മാനെയും പോലെ അവൻ പന്ത് അടിക്കുന്നുണ്ട്,”, Espncricinfo-യിൽ ക്ലാർക്ക് പറഞ്ഞു.
“എംഎസ് ധോണിയിൽ ഞാൻ ഒരിക്കലും അത്ഭുതപ്പെട്ടതായി തോന്നുന്നില്ല. നിങ്ങൾ അവനെ നോക്കൂ ഇതുവരെ ഞാൻ ഞാൻ കണ്ടിട്ടില്ലാത്തത്ര ആരോഗ്യവാനാണ്. സമ്മർദത്തിൻകീഴിൽ അവൻ വളരെ ശാന്തനാണ്, ഗെയിമിൽ നിന്ന് അദ്ദേഹത്തിന് ഒരു നീണ്ട ഇടവേള ഉണ്ടായിരുന്നു. ഐപിഎൽ ഒഴികെ അദ്ദേഹം മറ്റൊരു ക്രിക്കറ്റും കളിച്ചിട്ടില്ല” മൈക്കൽ ക്ലാർക്ക് കൂട്ടിച്ചേർത്തു.
ഐപിഎൽ 2024 ലെ ആറ് മത്സരങ്ങളിൽ ധോണി കളിച്ചിട്ടുണ്ട്, അവിടെ 236 സ്ട്രൈക്ക് റേറ്റോടെ 59 റൺസ് നേടി. ഐപിഎൽ 2024 ൻ്റെ ഓപ്പണറിന് മുമ്പ്, അഞ്ച് തവണ ചാമ്പ്യൻമാരായ സിഎസ്കെ പിൻഗാമിയായായി റുതുരാജ് ഗെയ്ക്വാദിനെ തെരഞ്ഞെടുത്തിരുന്നു.