വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ഏകദിനത്തിലെ ഫിഫ്‌റ്റി മലയാളി ബാറ്റർ സഞ്ജു സാംസണിനെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട ഇന്നിംഗ്സ് ആയിരുന്നു.തന്റെ ഏകദിന കരിയറിൽ ആദ്യമായി നാലാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു സാംസൺ വെറും 41 പന്തിൽ 51 റൺസെടുത്ത് ഇന്ത്യയുടെ 200 റൺസ് വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്തു.
മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ സബാ കരിം സഞ്ജു സാംസന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.രണ്ടാം ഏകദിനത്തിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത സഞ്ജു സാംസണ് 9 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. എന്നാൽ മൂന്നാം ഏകദിനത്തിൽ ലെഗ് സ്പിന്നർ യാനിക് കറിയയെ ഇന്നിംഗ്സിന്റെ തുടക്കത്തിൽ രണ്ട് സിക്‌സറുകൾ പറത്തി.”സഞ്ജു സാംസൺ വളരെ നന്നായി ബാറ്റ് ചെയ്യുന്നു. അദ്ദേഹം ഒരു പ്രതിഭാധനനായ കളിക്കാരനാണ്. ഇന്ന് അദ്ദേഹത്തിന്റെ ഇന്നിംഗ്സ് ശുദ്ധവായു പോലെയായിരുന്നു. ആ സമയത്ത് വളരെ മികച്ചതായി കാണപ്പെട്ടിരുന്ന ലെഗ് സ്പിന്നറെ അദ്ദേഹം കൈകാര്യം ചെയ്ത രീതി കാണാൻ വളരെ നല്ലതായിരുന്നു.ഇതാണ് സഞ്ജു സാംസണിന്റെ കഴിവ്,” ഇന്ത്യ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയതിന് ശേഷം സബ കരിം ജിയോസിനിമയോട് പറഞ്ഞു.
“സഞ്ജു സാംസണിന് തുടർച്ചയായി അവസരങ്ങൾ ലഭിച്ചിട്ടില്ല. സ്ഥിരം കളിക്കാർക്ക് വിശ്രമം ലഭിച്ചപ്പോൾ മാത്രമാണ് ആദ്ദേഹത്തിനു അവസരം ലഭിച്ചത്.അദ്ദേഹത്തിന്റെ ഇതുവരെയുള്ള യാത്ര എളുപ്പമായിരുന്നില്ല, എന്നാൽ സഞ്ജു ഇപ്പോഴും മുന്നോട്ട് പോവാനാണ് ശ്രമിക്കുന്നത് എന്നതാണ് വസ്തുത” സാബ കരീം പറഞ്ഞു. “സഞ്ജുവിനെ നമ്പർ 3 ലേക്ക് അയയ്ക്കുന്നു,അവൻ കൂടുതൽ സന്തോഷവാനാണ്.നമ്പർ 4 ലേക്ക് അയച്ചപ്പോൾ ഒരു ഫിഫ്റ്റി സ്കോർ ചെയ്യുന്നു.ഒരു പെർഫെക്റ്റ് ടീം മാൻ ആയത്കൊണ്ട് എവിടെയും കളിക്കാൻ സാധിക്കും.ഏകദിന ടീമിൽ ഇടം നേടാനുള്ള സാംസണിന്റെ സ്ഥിരോത്സാഹത്തിനുള്ള ന്യായമായ പ്രതിഫലമാണിത്, ”അദ്ദേഹം കൂട്ടിച്ചേർത്തു.
He's is an enigma for me , a perfect team man , intent machine
— Chinmay Shah (@chinmayshah28) August 2, 2023
Saba Karim on Sanju Samson ( Jio Cinema ) pic.twitter.com/hRq9nRBmkW
മികച്ച പ്രകടനം പുറത്തെടുത്തിട്ടും സാംസണിന് ഏകദിനത്തിൽ അവസരങ്ങൾ പരിമിതമാണ്. 2021ൽ ശ്രീലങ്കയിൽ അരങ്ങേറ്റം കുറിച്ച ശേഷം 13 ഏകദിനങ്ങൾ മാത്രമാണ് അദ്ദേഹം കളിച്ചത്. സ്ഥിരതയാർന്ന അവസരങ്ങളുടെ അഭാവം ക്രിക്കറ്റ് പ്രേമികൾക്കിടയിൽ ചർച്ചാ വിഷയമാണ്.