ഇന്ത്യൻ ഓപ്പണർ ശുഭ്മാൻ ഗില്ലിന് പകരം പാകിസ്ഥാൻ മുൻ ക്യാപ്റ്റൻ ബാബർ അസം ഐസിസി ബാറ്റ്സ്മാൻമാരുടെ ഏറ്റവും പുതിയ ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിൽ ഗില്ലിന്റെ അസാന്നിധ്യത്തെ തുടർന്നാണ് റാങ്കിംഗിൽ മാറ്റം സംഭവിച്ചത്.824 റേറ്റിംഗ് പോയിന്റുമായി ബാബർ നിലവിൽ ഒന്നാം സ്ഥാനത്താണ്, ഗിൽ 810 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
ഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടപ്പോൾ, സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയും ഏറ്റവും പുതിയ ഐസിസി റാങ്കിംഗിൽ മൂന്നും നാലും സ്ഥാനങ്ങളിൽ തുടർന്നു.
- ബാബർ അസം (പാക്കിസ്ഥാൻ) – 824 റേറ്റിംഗ് പോയിന്റുകൾ
- ശുഭ്മാൻ ഗിൽ (ഇന്ത്യ) – 810 റേറ്റിംഗ് പോയിന്റുകൾ
- വിരാട് കോലി (ഇന്ത്യ) – 775 റേറ്റിംഗ് പോയിന്റുകൾ
- രോഹിത് ശർമ്മ (ഇന്ത്യ) – 754 റേറ്റിംഗ് പോയിന്റുകൾ
- ഡേവിഡ് വാർണർ (ഓസ്ട്രേലിയ) – 745 റേറ്റിംഗ് പോയിന്റുകൾ
- ഡാരിൽ മിച്ചൽ (ന്യൂസിലാൻഡ്) – 743 റേറ്റിംഗ് പോയിന്റുകൾ
- ഹാരി ടെക്ടർ (അയർലൻഡ്) – 723 റേറ്റിംഗ് പോയിന്റുകൾ
- റാസി വാൻ ഡെർ ഡസ്സെൻ (ദക്ഷിണാഫ്രിക്ക) – 717 റേറ്റിംഗ് പോയിന്റുകൾ
- ഡേവിഡ് മലാൻ (ഇംഗ്ലണ്ട്) – 707 റേറ്റിംഗ് പോയിന്റുകൾ
- ഹെൻറിച്ച് ക്ലാസൻ (ദക്ഷിണാഫ്രിക്ക) – 705 റേറ്റിംഗ് പോയിന്റുകൾ
🚨 RANKINGS 🚨
— Sportskeeda (@Sportskeeda) December 20, 2023
Babar Azam dethroned Shubman Gill to become the no. 1 ODI batter in the latest ICC rankings. 🇵🇰#BabarAzam #ShubmanGill #Cricket #Pakistan #India #Sportskeeda pic.twitter.com/9CPrDeGK4d
864 റേറ്റിംഗ് പോയിന്റുമായി കെയ്ൻ വില്യംസൺ ടെസ്റ്റ് ബാറ്റ്സ്മാൻ റാങ്കിംഗിൽ ഒന്നാം സ്ഥാനം നിലനിർത്തി.ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ പാകിസ്ഥാൻ 360 റൺസിന് പരാജയപ്പെട്ടപ്പോൾ മോശം പ്രകടനം പുത്രത്തെടുത്ത ബാബർ (801 റേറ്റിംഗ് പോയിന്റ്) നാലാം സ്ഥാനത്ത് നിന്ന് അഞ്ചാം സ്ഥാനത്തേക്ക് വീണു. സൂര്യകുമാർ യാദവ് ടി20യിൽ ഒന്നാം നമ്പർ ബാറ്റ്സ്മാൻമാരായി തുടരുന്നു. രണ്ടാം സ്ഥാനക്കാരനായ പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാനേക്കാൾ 100 പോയിന്റിന്റെ ലീഡ് അദ്ദേഹത്തിനുണ്ട്. എയ്ഡൻ മർക്രം മൂന്നാം സ്ഥാനത്തും ബാബർ അസം നാലാം സ്ഥാനത്തുമാണ്. ഐപിഎൽ ലേലത്തിൽ എട്ട് കോടി രൂപയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട റിലീ റോസോവ് അഞ്ചാം സ്ഥാനത്താണ്.
One of England's white ball greats 🙌
— Wisden (@WisdenCricket) December 20, 2023
Adil Rashid is the new No.1 men's T20I bowler in the world 🥇🌎 pic.twitter.com/jB2nt5w7I7
ബൗളർമാരിൽ, ആർ അശ്വിൻ ടെസ്റ്റ് ചാർട്ടുകളിൽ ഒന്നാം സ്ഥാനത്താണ്, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ് ഏകദിന ബൗളർ ഒന്നാം സ്ഥാനത്തും ആദിൽ റഷീദ് (ഇംഗ്ലണ്ട്) ടി20 ചാർട്ടുകളിൽ ഒന്നാമതുമാണ്.അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനെയും ഇന്ത്യയുടെ രവി ബിഷ്ണോയിയെയും പിന്തള്ളിയാണ് ഒന്നാം സ്ഥാനം നേടിയത്.ട്വന്റി 20 ഐ ബൗളർമാരാകുന്ന രണ്ടാമത്തെ ഇംഗ്ലണ്ട് താരമാണ് റഷീദ്
Babar Azam, Pakistan's star batsman, has reclaimed the top spot in the ICC ODI batsmen rankings, displacing Shubman Gill, who now holds the second position. #Pakistan #ICC #ODI #Ranking #First #Top pic.twitter.com/4QEuDV8cs6
— Startup Pakistan (@PakStartup) December 20, 2023
നവംബർ 11 ന് ഇംഗ്ലണ്ടിനെ അവരുടെ അവസാന ലോകകപ്പ് ലീഗ് ഘട്ട മത്സരത്തിൽ നേരിട്ടതിന് ശേഷം പാകിസ്ഥാൻ ഏകദിനം കളിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 26 ന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) ആരംഭിക്കുന്ന ഓസ്ട്രേലിയയ്ക്കെതിരായ ബോക്സിംഗ് ഡേ ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ബാബർ ഇപ്പോൾ.
New No.1 T20I bowler 🏅
— ICC (@ICC) December 20, 2023
New No.1 ODI batter 🏅
Wholesale changes at the top of the charts in the latest @MRFWorldwide ICC Men's Player Rankings 😲https://t.co/Q4Qusm53Q5
ഏകദേശം 40 ദിവസത്തോളം ഏകദിനം കളിക്കാതിരുന്നത് റാങ്കിംഗിൽ അദ്ദേഹത്തെ സഹായിച്ചു, കാരണം അദ്ദേഹത്തിന്റെ റേറ്റിംഗ് പോയിന്റുകൾ കുറഞ്ഞില്ല. അതേസമയം ഇന്ത്യ കളിക്കുമ്പോൾ ഗിൽ ടീമിൽ ഉണ്ടായില്ല.ബൗളർമാരിൽ ഓസ്ട്രേലിയൻ ലെഗ് സ്പിന്നർ ആദം സാമ്പ നാലാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ ഗില്ലിന്റെ അതേ കാരണത്താൽ ഇന്ത്യൻ പേസ് കുന്തമുന ജസ്പ്രീത് ബുംറ അഞ്ചാം സ്ഥാനത്തേക്ക് വീണു.