ഐപിഎൽ 2024-ൽ രാജസ്ഥാൻ റോയൽസിൻ്റെ മികച്ച പ്രകടനം ചെന്നൈയിൽ വെച്ച് ക്വാളിഫയർ 2-ൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ 36 റൺസിൻ്റെ തോൽവിക്ക് വഴങ്ങിയതോടെ നിരാശാജനകമായ അന്ത്യമായി.മത്സരത്തിന് ശേഷം മുൻ ഹൈദരബാദ് കോച്ച് ടോം മൂഡിയും ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം വീരേന്ദർ സെവാഗും രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസണിൻ്റെ തന്ത്രപരമായ തീരുമാനങ്ങളെ വിമർശിച്ചു.
വെസ്റ്റ് ഇന്ത്യൻ ഷിമ്‌റോൺ ഹെറ്റ്‌മയർ ബാറ്റിംഗ് ഓർഡറിലേക്ക് പ്രവേശിച്ച സമയത്തെ സെവാഗ് ചോദ്യം ചെയ്തു.ഇടംകൈയ്യൻ സ്പിന്നർമാരെ നേരിടാൻ അദ്ദേഹത്തെ നേരത്തെ അയക്കണമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടു.”ഇത്രയും വൈകി ഹെറ്റ്മയറിനെ ബാറ്റിങ്ങിന് അയക്കാനുള്ള തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. അവർ അവനെ നേരത്തെ കൊണ്ടുവരേണ്ടതായിരുന്നു, പ്രത്യേകിച്ച് രണ്ട് ഇടങ്കയ്യൻ സ്പിന്നർമാർ ബൗൾ ചെയ്യുമ്പോൾ.ഒരു ഇടംകൈയ്യൻ ബാറ്റർ എത്ര വേഗത്തിൽ വരുന്നുവോ അത്രയും നല്ലത്,” സെവാഗ് അഭിപ്രായപ്പെട്ടു.
ധ്രുവ് ജുറലിനും ആർ അശ്വിനും ശേഷം ഹെറ്റ്‌മെയറിനെ ഏഴാം നമ്പറിൽ അയച്ചതിലെ തന്ത്രപരമായ പിഴവ് ടോം മൂഡിയും എടുത്തു കാണിച്ചു.ധ്രുവ് ജുറലിനും ആർ അശ്വിനും മുന്നേ ഹെറ്റ്മെയർ വന്നിരുന്നെകിൽ അദ്ദേഹത്തിന് തൻ്റെ സ്വാഭാവിക കളി കളിക്കാമായിരുന്നു, ഒരുപക്ഷേ മത്സരത്തിൻ്റെ ഗതി മാറ്റാമായിരുന്നു എന്നും മൂഡി പറഞ്ഞു.ഈ തന്ത്രപരമായ പിഴവ് സൺറൈസേഴ്‌സ് ഹൈദരാബാദിനെ അവരുടെ സ്പിന്നർമാരെ ഉപയോഗിച്ച് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാൻ അനുവദിച്ചു, ഇത് തന്ത്രപരമായ പിഴവാണ്, ആത്യന്തികമായി രാജസ്ഥാൻ റോയൽസിന് വലിയ നഷ്ടം സംഭവിച്ചു.
ഈ വിജയത്തോടെ ഞായറാഴ്ച ചെപ്പോക്കിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടുന്ന ഐപിഎൽ ഫൈനലിൽ സൺറൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ സ്ഥാനം ഉറപ്പിച്ചു.