അവൻ കളിക്കാൻ യോഗ്യനാണോ?, ടെസ്റ്റ് ക്രിക്കറ്റിൽ 900 വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിനും ജഡേജയും എന്ത്കൊണ്ട് കളിക്കുന്നില്ല | India | Australia

ഓസ്‌ട്രേലിയയിൽ കളിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് പെർത്തിൽ ആരംഭിച്ചിരിക്കുകയാണ്.ടോസ് നേടിയ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ തുടക്കകത്തിൽ തന്നെ വിക്കറ്റ് നഷ്ടമായതോടെ ഇന്ത്യൻ ബാറ്റിംഗ് തകർന്നു. അവസാനം വിവരം ലഭിക്കുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 108 റൺസ് എന്ന നിലയിലാണ്.30 റൺസുമായി പന്തും 22 റൺസുമായി നിതീഷ് കുമാർ റെഡ്ഢിയുമാണ് ക്രീസിൽ.

ഇടക്കാല ക്യാപ്റ്റൻ ബുംറയും പരിശീലകൻ ഗൗതം ഗംഭീറും ഇന്ത്യൻ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തിയിരുന്നു. പ്രത്യേകിച്ച് രവിചന്ദ്രൻ അശ്വിനെയും രവീന്ദ്ര ജഡേജയെയും പുറത്താക്കിയത് ആരാധകരെ അമ്പരപ്പിച്ചു. പകരം വാഷിംഗ്ടൺ സുന്ദറിനെ മാത്രം തിരഞ്ഞെടുത്തു.അതുപോലെ നിതീഷ് റെഡ്ഡിക്കും ഹർഷിത് റാണയ്ക്കും അരങ്ങേറ്റത്തിന് അവസരം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ മത്സരത്തിൽ അശ്വിനേയും ജഡേജയേയും പുറത്താക്കിയതിൽ ശക്തമായ പ്രതിഷേധവുമായി മുൻ താരം സുനിൽ ഗവാസ്‌കർ രംഗത്ത് വന്നിരിക്കുകായണ്‌.

“ടെസ്റ്റ് ക്രിക്കറ്റിൽ 900 വിക്കറ്റ് നേട്ടം കൈവരിച്ച അശ്വിനും ജഡേജയും കളിക്കുന്നില്ല, ശരിക്കും അത്ഭുതം.അവർ ഇന്ത്യയിലോ ഉപഭൂഖണ്ഡത്തിലോ മാത്രം കളിക്കാൻ കഴിയുന്ന ബൗളർമാരല്ല. എല്ലാ സാഹചര്യങ്ങളിലും അദ്ഭുതപ്പെടുത്തുന്ന മിടുക്കരായ പരിചയസമ്പന്നരായ ബൗളർമാർ. ഒരു പക്ഷേ വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും എതിരാളികളുടെ റണ്ണുകളുടെ ഗതി നിയന്ത്രിക്കാൻ അവർക്ക് കഴിയും. ഓസ്‌ട്രേലിയക്ക് വലിയ ബൗണ്ടറികളുള്ള ഗ്രൗണ്ടുകൾ ഉള്ളതിനാൽ ഇരുവരും കളിക്കുമെന്ന് ഞാൻ കരുതി” ഗാവസ്‌കർ പറഞ്ഞു.

” നിതീഷ് റെഡ്ഡിയെ തിരഞ്ഞെടുത്തതിൽ തെറ്റൊന്നുമില്ല. എന്നാൽ അവൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ തയ്യാറാണോ? കാരണം അദ്ദേഹം അധികം ആഭ്യന്തര ടെസ്റ്റ് ക്രിക്കറ്റ് കളിച്ചിട്ടില്ല.നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ ആരാധകരെപ്പോലെ നിതീഷ് റെഡ്ഡിയും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. മൊത്തത്തിൽ, അനുഭവപരിചയമില്ലാത്ത യുവതാരങ്ങളുമായാണ് ഇന്ത്യ ഈ ടൂർണമെൻ്റിൽ പ്രവേശിച്ചത്. ആ ഫലം ​​ആത്യന്തികമായി ഇന്ത്യക്ക് തോൽവിയോ വിജയമോ നൽകുമോ എന്ന് കണ്ടറിയണം.

Rate this post