ശ്രീലങ്കയ്ക്കെതിരായ 3 മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് തോറ്റതോടെ ഇന്ത്യൻ ടീമിന്റെ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ അരങ്ങേറ്റം ദുരന്തമായി മാറിയിരിക്കുകയാണ്.രാഹുൽ ദ്രാവിഡിൻ്റെ കോച്ചിംഗ് കാലാവധിയുടെ വിജയകരമായ പര്യവസാനത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ് ഒരു പരിവർത്തന ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്.
ഇന്ത്യയുടെ മുൻ ടി20- ലോകകപ്പ് ജേതാവ് ഗൗതം ഗംഭീറിനാണ് ബാറ്റൺ ഇപ്പോൾ കൈമാറിയിരിക്കുന്നത്. മുൻ ഇന്ത്യൻ ഓപ്പണർ ചില സമൂലമായ ആശയങ്ങൾ കൊണ്ടുവന്നു, മുഴുവൻ സജ്ജീകരണത്തിലും ഒരു മാറ്റം കൊണ്ടുവരാൻ നോക്കുകയാണ്. എന്നാൽ GG ഗ്രെഗ് ചാപ്പലിൻ്റെ 2.0 പതിപ്പിലേക്ക് മാറിയേക്കാം എന്ന് ആരാധകർ ഭയപ്പെടുന്നുണ്ട്.2005-2007 കാലഘട്ടത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പരിശീലകനായിരുന്നു ഓസ്ട്രേലിയൻ ഇതിഹാസം. 2007-ലെ ഏകദിന ലോകകപ്പിൽ ഇന്ത്യയുടെ ഗ്രൂപ്പ് സ്റ്റേജ് പുറത്താകലിലും കലാശിച്ച ഇന്ത്യൻ ക്രിക്കറ്റിലെ ഇരുണ്ട ഘട്ടങ്ങളിലൊന്നായി പലരും ഇതിനെ കണക്കാക്കുന്നു.
ഗംഭീറിൻ്റെ യുഗം ഇന്ത്യൻ ക്രിക്കറ്റിനെ 17-19 വർഷങ്ങൾക്ക് മുമ്പ് കണ്ട ഇരുണ്ട നാളുകളിലേക്കാണോ കൊണ്ടുപോകുമോ എന്ന ചോദ്യം ഉയർന്നിരിക്കുയാണ്.ടി20 പരമ്പരയിൽ ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്തപ്പോൾ ഗംഭീറിന് കീഴിൽ ഇന്ത്യക്ക് മികച്ച തുടക്കമായിരുന്നു.ശ്രീലങ്ക ഉയർത്തിയ 249 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 110 റൺസിൻ്റെ ദയനീയ പരാജയം ഏറ്റുവാങ്ങി, 1997 ന് ശേഷം ശ്രീലങ്കയ്ക്കെതിരായ അവരുടെ ആദ്യ ഏകദിന ഉഭയകക്ഷി പരമ്പര നഷ്ടമായി.സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ടീമിനെതിരെ വലിയ വിമർശനമാണ് ഉയർന്നു വരുന്നത്.
മിക്കവരും ഇന്ത്യൻ ബാറ്റർമാർക്ക് നേരെ വിരൽ ചൂണ്ടുമ്പോൾ മറ്റുള്ളവർ തോൽവിക്ക് കോച്ച് ഗംഭീറിനെ വിമർശിച്ചു.ഫോമിലില്ലാത്ത താരങ്ങളെ ടീമിലെത്തിന്റെ ഫലമാണ് കാണുന്നതെന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ഇത്തരം തീരുമാനങ്ങളെടുക്കുന്നത് ഗംഭീറാണെന്നും അദ്ദേഹത്തിന് ടീമിനെ എങ്ങനെ മുന്നോട്ട് കൊണ്ടുപോവണമെന്ന് അറിയില്ലെന്നും വിമര്ശകര് പറഞ്ഞു. ബാറ്റിംഗ് ഓർഡറിൽ ഗംഭീർ നടത്തിയ പല പരീക്ഷണങ്ങളും ഇന്ത്യക്ക് വലിയ തിരിച്ചടിയായി മാറുകയും ചെയ്തു.