ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരത്തിൽ വിജയം കൈപ്പിടിയിലൊതുക്കുമെന്നു തോന്നിച്ച ഇന്ത്യക്ക് യ ഇന്ത്യക്ക് അവസാനം സമനില പിടിക്കാനേ സാധിച്ചുള്ളൂ. എന്നാൽ രണ്ടാം മത്സരത്തിൽ അതിലും മോശമായി കളിച്ച ഇന്ത്യ 32 റൺസിന് തോറ്റു. ഓഗസ്റ്റ് നാലിന് കൊളംബോയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 240/9 എന്ന സ്‌കോർ മാത്രമാണ് നേടിയത്.
ക്യാപ്റ്റൻ രോഹിത് ശർമ്മ വീണ്ടും 64 റൺസ് നേടി ശക്തമായ തുടക്കം നൽകി. എന്നാൽ വീണ്ടും പതറിയ ഗിൽ 35 റൺസെടുത്തു. അക്‌സർ പട്ടേലിൻ്റെ 44 റൺസിന് പുറമെ വിരാട് കോഹ്‌ലി, ശിവം ദുബെ, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവർക്ക് വലിയ റൺസ് നേടാനായില്ല.ഇന്ത്യയെ 208 റൺസിന് പുറത്താക്കിയ ശ്രീലങ്ക ടി20 പരമ്പരയിൽ 1 – 0* (3) ലീഡ് നേടി.ഈ തോൽവിക്ക് പ്രധാന കാരണം പുതിയ പരിശീലകൻ ഗൗതം ഗംഭീർ പരിചയ സമ്പന്നരായ സുന്ദറിനെയും ദുബെയെയും 4, 5 സ്ഥാനങ്ങളിൽ ഇറക്കി പരിചയസമ്പന്നരായ ശ്രേയസ് അയ്യരെയും KL രാഹുലിനെയും പുതിയ 6, 7 സ്ഥാനങ്ങളിൽ ഇറക്കി എന്നതാണ്.
എന്നാൽ സാഹചര്യത്തിന് അനുസരിച്ച് ഇടംകൈയ്യൻ, വലംകൈയ്യൻ ബാറ്റ്സ്മാൻമാരെ വേണമെന്നതിനാലാണ് ഗംഭീർ തീരുമാനമെടുത്തതെന്ന് അസിസ്റ്റൻ്റ് കോച്ച് അഭിഷേക് നായർ പറഞ്ഞു.അതുകൊണ്ട് ആ തീരുമാനമല്ല പരാജയത്തിന് കാരണമെന്ന് നായർ പറഞ്ഞു.”ഇന്ത്യയുടെ മധ്യനിരയെ ഒരുക്കിയത് നന്നായി ചിന്തിച്ചു തന്നെയാണെന്നും അതൊരു നല്ല തന്ത്രമായിരുന്നു.കൃത്യമായ ചിന്താഗതി തന്നെയായിരുന്നു ഇതെന്നും എന്നാൽ അത് പരാജയപ്പെടുമ്പോൾ ചോദ്യങ്ങൾ ഉയരുക സ്വാഭാവികമാണ്. മധ്യനിരയിൽ ഇടത്-വലത് കോംബിനേഷൻ കൃത്യമായി നിലനിർത്താനാണ് ഇങ്ങനെയൊരു പരീക്ഷണം നടത്തിയത് .ലങ്കൻ നിരയിൽ ഓഫ് സ്‌പിന്നർമാരും ലെഗ് സ്‌പിന്നർമാരും ഒരുപോലെ ഉണ്ടെന്നതാണ് ഇതിന്റെ കാരണം” അഭിഷേക് നായർ പറഞ്ഞു.
തോൽവി ഞെട്ടലുണ്ടാക്കിയെങ്കിലും അതിശയിക്കാനില്ലെന്നാണ് അസിസ്റ്റൻ്റ് കോച്ച് അവകാശപ്പെടുന്നത്. അവർക്ക് കളി തലകീഴായി മാറാൻ കഴിയുന്ന സാഹചര്യങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.എന്താണ് തെറ്റ് എന്ന് ടീം പുനരാലോചിക്കുമെന്നും അത് തിരുത്തുമെന്നും അസിസ്റ്റൻ്റ് കോച്ച് നായർ പറഞ്ഞു. ഒന്നാം ഏകദിനത്തിലെ പോലെ കൂട്ടുകെട്ടുണ്ടാക്കാൻ ബാറ്റർമാർക്ക് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.