ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ സീനിയർ ബാറ്റർമാരായ രോഹിത് ശർമ്മയും വിരാട് കോഹ്ലിയും ഉണ്ടാകണമെന്ന് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി.2022 നവംബറിൽ ടി20 ലോകകപ്പിന്റെ സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ തോറ്റതിന് ശേഷം ടി20 ഇന്റർനാഷണൽ കളിച്ചിട്ടില്ലാത്ത രോഹിതും കോഹ്ലിയും അഫ്ഗാനിസ്ഥാനെതിരെ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടി20 ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.
ലോകകപ്പ് മുന്നിൽ കണ്ടു കൊണ്ടാണ് ഇരു താരങ്ങളെയും ടീമിലേക്ക് തിരിച്ചു വിളിച്ചിട്ടുള്ളത്.അഫ്ഗാനെതിരെയുള്ള പരമ്പര ജനുവരി 11ന് മൊഹാലിയിൽ ആരംഭിക്കും.ജൂണിൽ വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കുന്ന ടി20 ലോകകപ്പിന് രോഹിതിനെ ക്യാപ്റ്റനായി തിരഞ്ഞെടുക്കാൻ ഗാംഗുലി സെലക്ടർമാരോട് ആവശ്യപ്പെട്ടു.ടി20 ലോകകപ്പിൽ രോഹിത് തന്നെയായിരിക്കണം ക്യാപ്റ്റനെന്നും ഗാംഗുലി പറഞ്ഞു.
Sourav Ganguly on Virat Kohli and Rohit Sharma🗣️#ViratKohli𓃵 #RohitSharma𓃵 pic.twitter.com/YG0ebPV60C
— 12th Khiladi (@12th_khiladi) January 7, 2024
“വിരാട് കോഹ്ലിയും അവിടെ ഉണ്ടായിരിക്കണം. അദ്ദേഹം മികച്ച കളിക്കാരനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.”ഒന്നും സംഭവിക്കില്ല,” നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചുവരുന്ന ഇരുവരോടും ചോദിച്ചപ്പോൾ ഗാംഗുലി പറഞ്ഞു. ദക്ഷിണാഫ്രിക്കയിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച ഗാംഗുലി, ഇന്ത്യ കൂടുതൽ കരുത്തുറ്റ ടീമാണെന്നും പറഞ്ഞു.
According to Sourav Ganguly Rohit Sharma should be the captain of India in the T20 World Cup 2024. (RevSportz) pic.twitter.com/Fb4UAKkLDc
— CricketGully (@thecricketgully) January 7, 2024
“ഒരു മത്സരം തോറ്റതിന് ശേഷം ആളുകൾ ഒരുപാട് കാര്യങ്ങൾ പറയുന്നു, ഇന്ത്യ ശക്തമാണ്. എന്നാൽ അവർ കളിച്ച രീതി നോക്കൂ. അവർ ഏകദിന പരമ്പരകൾ നേടി, ടെസ്റ്റ്, ടി20 ഐ പരമ്പരകൾ സമനിലയിലാക്കി,” മുൻ ഇന്ത്യൻ നായകൻ പറഞ്ഞു.