“ഇന്ത്യ നന്നായി കളിച്ചില്ല, യാഥാർത്ഥ്യത്തിൽ നിന്ന് ഒളിച്ചോടരുത് ”: മികച്ച ടീം 2023 ലോകകപ്പ് നേടിയില്ലെന്ന നിരീക്ഷണത്തോട് വിയോജിച്ച് ഗൗതം ഗംഭീർ | World Cup 2023

മികച്ച ടീം 2023 ലോകകപ്പ് വിജയിച്ചില്ലെന്ന ചില വിദഗ്ധരുടെ നിരീക്ഷണത്തോട് വിയോജിച്ച് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.ഈ ചിന്തയെ വിചിത്രമെന്ന് വിശേഷിപ്പിച്ച ഗംഭീർ, ഫൈനലിൽ ഏറ്റവും മികച്ച ക്രിക്കറ്റ് കളിച്ച ടീം ലോകകപ്പ് നേടി. ഏറ്റവും മികച്ച രീതിയിൽ കളിക്കുന്നതാണ് പ്രധാനമെന്നും ഗംഭീർ പറഞ്ഞു.ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന 2023 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആറ് വിക്കറ്റിന് ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടു.

ഫൈനലിൽ ഇന്ത്യ മികച്ച ക്രിക്കറ്റ് കളിച്ചില്ലെന്നും അതിനാൽ 2023 ലോകകപ്പ് നേടാൻ അർഹതയില്ലെന്നും ഗംഭീർ തുറന്നു പറഞ്ഞു.”പലർക്കും ഇത് ഇഷ്ടപ്പെട്ടേക്കില്ല. ഏറ്റവും മികച്ച ടീം ലോകകപ്പ് നേടിയിട്ടില്ലെന്ന് ചില വിദഗ്ധർ പറയുന്നത് ഞാൻ കേട്ടു. അത് തീർത്തും ശരിയല്ല. ഞാൻ കേട്ടിട്ടുള്ള വിചിത്രമായ പ്രസ്താവനകളിൽ ഒന്നാണിത്. യഥാർത്ഥത്തിൽ ഇതാണ് ലോകകപ്പ് നേടിയ ഏറ്റവും മികച്ച ടീം. നമുക്ക് സത്യസന്ധത പുലർത്താം” ഗംഭീർ പറഞ്ഞു.

”ഇന്ത്യ 10 മത്സരങ്ങളും ജയിച്ചു. കൂടാതെ ആതിഥേയരുമാണ്. അതുകൊണ്ടാണ് ഇന്ത്യ ഫേവറേറ്റുകളായത്. എന്നാല്‍ ഓസ്‌ട്രേലിയ ആദ്യത്തെ രണ്ട് മത്സരവും തോറ്റ ശേഷം എട്ട് തുടര്‍ ജയങ്ങളാണ് നേടിയെടുത്തത്. ലീഗ് ഘട്ടത്തില്‍ എങ്ങനെ കളിച്ചുവെന്നതും ഒന്നാമനായോ നാലാമനായോ എന്നതിലൊന്നും കാര്യമില്ല. ലീഗ് ഘട്ടത്തില്‍ 10 തുടര്‍ ജയം നേടുന്നതിനെക്കാള്‍ രണ്ട് നോക്കൗട്ട് മത്സരം ജയിക്കുകയെന്നതാണ് പ്രയാസമുള്ള കാര്യം.മികച്ച ടീം മാത്രമേ ലോകകപ്പ് നേടൂ, ഇന്ത്യ 10 മത്സരങ്ങൾ ജയിച്ചെങ്കിലും ഒരു മോശം കളിയാണ് കളിച്ചത്” അദ്ദേഹം കൂട്ടിച്ചേർത്തു.

“എട്ട് ലീഗ് മത്സരങ്ങളിൽ ആറെണ്ണം ജയിക്കുക എളുപ്പമാണ്. എന്നാൽ നോക്ക് ഔട്ടിൽ രണ്ടിൽ രണ്ടും ജയിക്കുന്നത് ബുദ്ധിമുട്ടാണ്. ഏറ്റവും മികച്ച ടീം ലോകകപ്പ് നേടിയെന്ന് സമ്മതിക്കാം. ഇന്ത്യ നന്നായി കളിച്ചില്ല. നമ്മൾ യാഥാർത്ഥ്യത്തിൽ നിന്ന് ഓടിപ്പോകരുത്, ”ഗംഭീർ പറഞ്ഞു.ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 240 റൺസിൽ ഒതുങ്ങി. ട്രാവിസ് ഹെഡ് 120 പന്തിൽ 137 റൺസെടുത്തപ്പോൾ ഓസ്ട്രേലിയ 43 ഓവറിൽ ലക്ഷ്യം കണ്ടു.

Rate this post