ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യൻ താരം സഞ്ജു സാംസൺ തന്റെ കന്നി ഏകദിന സെഞ്ച്വറി നേടി. ഡിസംബർ 21 വ്യാഴാഴ്ച ബോലാൻഡ് പാർക്കിൽ നടന്ന മത്സരത്തിൽ സാംസണിന്റെ സെഞ്ച്വറി ഇന്ത്യയെ പരമ്പര വിജയത്തിലേക്ക് നയിച്ചു. ഏകദിന ഫോർമാറ്റിൽ സഞ്ജുവിന്റെ നിലവാരമുള്ള ഒരു ബാറ്റർ തുടരേണ്ടതുണ്ടെന്ന് പരമ്പരയ്ക്ക് ശേഷം മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ പറഞ്ഞു.
ട്വന്റി 20 ലോകകപ്പ് ടീമിലടക്കം സഞ്ജുവിന് സാധ്യതയുണ്ടെന്നും മധ്യനിരയില്‍ പക്വതയോടെ കളിക്കാനുള്ള എല്ലാ മികവും സഞ്ജുവിനുണ്ട് എന്ന് ഗംഭീര്‍ പറഞ്ഞു.2021 ലെ അരങ്ങേറ്റം മുതൽ ഏകദിന ടീമിൽ അകത്തും പുറത്തുമാണ് രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ.2023ലെ ഏകദിന ലോകകപ്പ് ഉൾപ്പെടെ സമീപകാല ഐസിസി ടൂർണമെന്റുകളിൽ സാംസണെ ഒഴിവാക്കിയിരുന്നു.തന്റെ കന്നി സെഞ്ചുറിയോടെ സഞ്ജു സാംസൺ തന്റെ അന്താരാഷ്ട്ര കരിയർ ആരംഭിച്ചെന്നും സെലക്ടർമാരെ സമ്മർദ്ദത്തിലാക്കിയെന്നും സ്റ്റാർ സ്പോർട്സിൽ സംസാരിച്ച മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പറഞ്ഞു.
“അദ്ദേഹത്തിന് എത്രമാത്രം കഴിവുണ്ടെന്ന് നമുക്കെല്ലാവർക്കും അറിയാം. ഐപിഎല്ലിൽ അദ്ദേഹം കളിച്ച തരത്തിലുള്ള ഇന്നിംഗ്സുകൾ കണക്കിലെടുക്കുമ്പോൾ ഞങ്ങൾ മാത്രമല്ല, എല്ലാവരും അതിനെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. സൗത്ത് ആഫ്രിക്കക്കെതിരെയുള്ള സെഞ്ചുറിയോടെ അദ്ദേഹം തന്റെ അന്താരാഷ്ട്ര കരിയർ വീണ്ടും ആരംഭിച്ചു.സെലക്ടര്‍മാരെ ആകർഷിക്കുക മാത്രമല്ല, അവഗണിക്കാൻ തോന്നാത്ത തരത്തിലുള്ള പ്രകടനമാണിത്. മുൻനിരയിൽ കളിക്കാൻ ഇന്ത്യക്ക് നിരവധി താരങ്ങളുണ്ട്. മധ്യനിരയിൽ പക്വതോടെ കളിക്കുന്നവരെയാണ് ഇനി വേണ്ടത്. അതിന് പറ്റിയ താരമാണ് സഞ്ജു സാംസണ്, പ്രതിഭക്കൊപ്പം ഇപ്പോൾ പരിചയസമ്പത്തും സഞ്ജുവിനുണ്ട്” ഗംഭീർ പറഞ്ഞു.
Former India batter Gautam Gambhir believes Sanju Samson ‘kickstarted his international career’
— SportsTiger (@The_SportsTiger) December 23, 2023
📷: BCCI#SAvIND #INDvSA #GautamGambhir #TeamIndia #ODICricket #CricketNews #IndianCricketTeam #Cricketworld #CricketMatch #SanjuSamson pic.twitter.com/gVqeu7czlG
2027 ലോകകപ്പിന് മുന്നോടിയായി സാംസണിനൊപ്പം ഇന്ത്യൻ ടീം ഉറച്ചുനിൽക്കണമെന്ന് ഓപ്പണർ വാദിച്ചു. ടൂർണമെന്റിന് നാല് വർഷം ശേഷിക്കുമ്പോൾ ഇന്ത്യൻ ടീമിന്റെ മധ്യനിരയിൽ ഇടംപിടിക്കാൻ സാംസണ് കഴിയുമെന്നും ഗംഭീർ പറഞ്ഞു.
Gautam Gambhir advocates for giving Sanju Samson the opportunity to shine in the middle order 💪🏻🏏#GautamGambhir #SanjuSamson #IndianCricket #Insidesport #CricketTwitter pic.twitter.com/qwdIlc3R7m
— InsideSport (@InsideSportIND) December 22, 2023
“എന്നാൽ, ഈ സെഞ്ച്വറിക്ക് ശേഷവും ഇന്ത്യ അദ്ദേഹത്തോടൊപ്പം നിലനിൽക്കുമോ എന്ന് നമ്മൾ കണ്ടറിയണം, കാരണം അടുത്ത ലോകകപ്പ് നാല് വർഷം അകലെയാണ്. സാംസണെപ്പോലെയുള്ള നിലവാരമുള്ള കളിക്കാരനെ നിലനിർത്തണമെന്ന് എനിക്ക് തോന്നുന്നു.അദ്ദേഹത്തിന്റെ കീപ്പിംഗ് ഉപയോഗിച്ച്, നിങ്ങൾക്ക് മധ്യനിരയിൽ മികച്ച ഓപ്ഷനുണ്ട്. ഇന്ത്യയ്ക്ക് എല്ലായ്പ്പോഴും ശക്തവും കനത്തതുമായ ടോപ്പ് ഓർഡർ ഉണ്ടായിരിക്കും, പക്ഷേ സാംസൺ എപ്പോഴും മധ്യത്തിൽ ആ ഓപ്ഷൻ നൽകും. ഈ സെഞ്ചുറിയോടെ സാംസൺ തന്റെ കരിയർ പുനരാരംഭിച്ചു, ”ഗംഭീർ കൂട്ടിച്ചേർത്തു.