ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ കെഎൽ രാഹുലിന് സെഞ്ച്വറി നഷ്ടമായിരുന്നു.97 റൺസിന്റെ തകർപ്പൻ പ്രകടനത്തോടെ ഓസ്ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ വിജയത്തിൽ രാഹുലാണ് പ്ലെയർ ഓഫ് ദി മാച്ച് (POTM).ഒരു മിന്നുന്ന സിക്സറടിച്ചാണ് രാഹുൽ ഇന്ത്യയെ വിജയത്തിലെത്തിച്ചത്.
എന്നാൽ രാഹുലിന് സെഞ്ച്വറി തികയ്ക്കാൻ കഴിഞ്ഞില്ല. ജയം പൂർത്തിയാക്കാൻ ഇന്ത്യക്ക് അഞ്ച് റൺസ് കൂടി വേണ്ടിയിരിക്കെ, ഒരു ബൗണ്ടറിയും ഒരു സിക്സും അടിച്ച് മൂന്നക്കത്തിലെത്താനാണ് രാഹുൽ ശ്രമിച്ചത്.എന്നാൽ പാറ്റ് കമ്മിൻസിനെ സിക്സ് അടിച്ചതോടെ ഇന്ത്യ വിജയത്തിലെത്തുകയും ചെയ്തു.ഇന്ത്യ ജയിച്ചിട്ടും സെഞ്ച്വറി നഷ്ടമായതിൽ രാഹുൽ നിരാശനായിരുന്നു.അദ്ദേഹത്തിന്റെ പ്രതികരണം ക്രിക്കറ്റ് ആരാധകരെ അത്ഭുതപ്പെടുത്തി. രാഹുലിന്റെ പ്രതികരണത്തിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ഗൗതം ഗംഭീർ.
റെക്കോര്‍ഡുകളോടുള്ള ഇന്ത്യന്‍ താരങ്ങളുടെ ഈ അമിതാഭിനിവേശമാണ് കഴിഞ്ഞ 10 വര്‍മായി ഐസിസി കിരീടങ്ങളൊന്നും ഇന്ത്യക്ക് നേടാന്‍ കഴിയാത്തതെന്നും ഗംഭീർ പറഞ്ഞു.ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളോട് റെക്കോർഡുകളോടുള്ള അഭിനിവേശം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തു.”നിങ്ങൾ സ്കോർ ചെയ്യുന്നത് 30, 40 അല്ലെങ്കിൽ 140 ആണെങ്കിൽ, ടീം വിജയിച്ചോ ഇല്ലയോ എന്നതാണ് അവസാനം പ്രധാനം. സ്ഥിതിവിവരക്കണക്കുകളോടുള്ള ഞങ്ങളുടെ അഭിനിവേശമാണ് ഇത്രയധികം വർഷമായി ഒരു ഐസിസി ടൂർണമെന്റ് വിജയിക്കാത്തതിന്റെ ഏറ്റവും വലിയ കാരണങ്ങളിലൊന്ന്” ഗംഭീർ പറഞ്ഞു.
”എന്നെ സംബന്ധിച്ചിടത്തോളം നിങ്ങൾ സെഞ്ച്വറി നേടുന്നുണ്ടോ അല്ലെങ്കിൽ സ്കോർ ചെയ്യുന്നതെന്തുമാകട്ടെ ടീം വിജയിക്കുകയാണെങ്കിൽ അത് പ്രശ്നമല്ല. അവസാനം വരെ ക്രീസില്‍ നിന്ന് ടീമിനെ ജയിപ്പിച്ചോ എന്നത് മാത്രമാണ് പ്രധാനം.. സ്ഥിതിവിവരക്കണക്കുകളോടുള്ള അഭിനിവേശം നമുക്ക് അവസാനിപ്പിക്കാം. സെഞ്ച്വറി സ്കോർ ചെയ്യുന്നത് പ്രശ്നമല്ല, നിങ്ങൾക്ക് ടീമിനെ വിജയത്തിലേക്ക് കൊണ്ടുപോകാൻ കഴിയുമോ ഇല്ലയോ എന്നത് പ്രധാനമാണ്,” ഗംഭീർ സ്പോർട്സ്കീഡയോട് പറഞ്ഞു.
Biggest reason why we have not won an #ICC tournament in years: #GautamGambhir’s no-nonsense take on #KLRahul’s missed ton vs Australia
— News9 (@News9Tweets) October 10, 2023
Read: https://t.co/qi78Z6XYmm#ODIWorldCup2023 pic.twitter.com/uX3ZnXLGqf
മത്സരശേഷം താൻ ഒരു സെഞ്ച്വറി നോക്കുകയാണെന്ന് സമ്മതിച്ച രാഹുൽ മറ്റൊരു ദിവസം അവിടെ എത്തുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചു.സിക്സും ഫോറും അടിച്ച് സെഞ്ചുറിയിലെത്താമെന്നായിരുന്നു കരുതിയതെന്നും എന്നാല്‍ അതിന് കഴിഞ്ഞില്ലെന്നും മറ്റൊരു അവസരത്തില്‍ അതിന് കഴിയുമെന്നാണ് കരുതുന്നതെന്നും മത്സരത്തിന് ശേഷമുള്ള അവതരണത്തിൽ രാഹുൽ പറഞ്ഞു.