1971 ന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ 500+ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ജോഡിയായി ഗില്ലും രാഹുലും | Shubman Gill | KL Rahul

2025 ലെ ആൻഡേഴ്‌സൺ-ടെണ്ടുൽക്കർ ട്രോഫിയുടെ നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ തോൽവി ഒഴിവാക്കാൻ ഇന്ത്യ പൊരുതുകയാണ്.നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയില്‍.ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 358 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ട് 669 റണ്‍സെടുത്ത് ഇന്ത്യക്ക് വെല്ലുവിളി തീര്‍ത്തു.

311 റണ്‍സിന്റെ വന്‍ ലീഡ് വഴങ്ങിയാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ സ്‌കോറിനൊപ്പമെത്താന്‍ ഇന്ത്യക്ക് 137 റണ്‍സ് കൂടി വേണം.87 റണ്‍സുമായി കെഎല്‍ രാഹുലും 78 റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 174 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.

രണ്ടാം ഇന്നിംഗ്സിൽ മോശം തുടക്കം കുറിച്ച ഇന്ത്യയ്ക്ക് കാര്യങ്ങൾ കൂടുതൽ വഷളായി. യശസ്വി ജയ്‌സ്വാൾ, സായ് സുദർശൻ എന്നിവർ ഓരോരുത്തരും പൂജ്യരായി പുറത്തായി. രണ്ടാം ഇന്നിംഗ്സിലെ തകർച്ചയ്ക്ക് ശേഷം, കെ.എൽ. രാഹുലും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്നിംഗ്സ് സ്ഥിരത കൈവരിച്ചു.നാലാം ദിവസം അവസാനിച്ചത് രാഹുൽ 87 റൺസും ഗിൽ 78 റൺസും നേടി. ടെസ്റ്റ് പരമ്പരയിൽ ഇരുവരും 500+ റൺസ് വീതം നേടി, 1971 ന് ശേഷം ഒരു ടെസ്റ്റ് പരമ്പരയിൽ 500+ റൺസ് നേടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്സ്മാൻ ജോഡിയായി.

മാഞ്ചസ്റ്റർ പോരാട്ടത്തിന്റെ അവസാന ദിവസം മാത്രം ശേഷിക്കെ, ടീം ഇന്ത്യയുടെ കയ്യിൽ എട്ട് വിക്കറ്റുകലുണ്ട്.ജോ റൂട്ടിന്റെയും(150) ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിന്റെയും (141) സെഞ്ച്വറികളും ഓപ്പണര്‍മാരായ സാക്ക് ക്രൗളി (84), ബെന്‍ ഡക്കറ്റ് (94), ഒലി പോപ്പ് (71) എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇംഗ്ലണ്ടിന് വലിയ ടോട്ടല്‍ സമ്മാനിച്ചത്.

ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയ്ക്കായി 500+ റൺസ് :

വിജയ് ഹസാരെ (543) & റൂസി മോദി (560) – 1948 ലെ വിൻഡീസ് പര്യടനം
ദിലീപ് സർദേശായി (648) & സുനിൽ ഗവാസ്കർ (774) – 1971 ലെ വിൻഡീസ് പര്യടനം
ശുബ്മാൻ ഗിൽ (690) & കെഎൽ രാഹുൽ (501) – 2025 ലെ വിൻഡീസ് പര്യടനം