സിംബാബ്വെക്കെതിരായ നാലാം ടി 20 യിൽ 10 വിക്കറ്റിന്റെ വിജയവുമായി ഇന്ത്യ. വിജയത്തോടെ അഞ്ചു മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 3 -1 ന് മുന്നിലെത്തി.153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 15 .2 ഓവറിൽ മത്സരം വിജയിച്ചു. ഇന്ത്യക്കായി ഓപ്പണർമാരായ ജയ്സ്വാൾ 53 പന്തിൽ നിന്നും 93 റൺസും ക്യാപ്റ്റൻ ഗില്‍ 39 പന്തിൽ നിന്നും 58 റൺസും നേടി പുറത്താവാതെ നിന്നു.
153 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ഗില്ലും ജൈസ്വാളും ചേർന്ന് നൽകിയത്. ജൈസ്വാളാണ് കൂടുതൽ ആക്രമിച്ചു കളിച്ചത്. പവർ പ്ലേയിൽ 61 റൺസാണ് അടിച്ചു കൂട്ടിയത്. 29 പന്തിൽ നിന്നും ജയ്സ്വാൾ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കുകയും ചെയ്തു. പത്താം ഓവറിൽ ഇന്ത്യൻ സ്കോർ 100 കടന്നു. ജയ്സ്വാളിന്റെ ബാറ്റിൽ നിന്നും യദേഷ്ടം ബൗണ്ടറികൾ തുടരെ തുടരെ വന്നുകൊണ്ടിരുന്നു. 35 പന്തിൽ നിന്നും ഗിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി
പിന്നാലെ ഗിൽ ഫിഫ്റ്റിയും പൂർത്തിയാക്കി. ശേഷം സിക്സ് അടിച്ചു ഗിൽ സ്കോർ 56 റൺസിലും എത്തി. ജൈസ്വാൾ തുടരെ സിക്സ് നേടി 93 റൺസിലേക്കും എത്തി ഇന്ത്യൻ ജയവും പൂർത്തിയാക്കി. പക്ഷെ ഇന്ത്യൻ ജയം പിന്നാലെ നായകൻ ഗിൽ എതിരെ വിമർശനങ്ങൾ ശക്തമായി ഉയരുകയാണ്.ജയ്സ്വാള്‍ സെഞ്ച്വറി പ്രതീക്ഷിച്ച് അതിവേഗം ബാറ്റ് ചെയ്യുകയായിരുന്നു. അര്‍ധ സെഞ്ച്വറി പിന്നിട്ട ശുബ്മാന് ഗില്‍ ജയ്സ്വാളിന് സെഞ്ച്വറിക്കായുള്ള അവസരമൊരുക്കി നല്‍കണമായിരുന്നു. നായകനെന്ന നിലയില്‍ ഗില്‍ ചെയ്യേണ്ടത് അതായിരുന്നു. എന്നാല്‍ ജയ്സ്വാളിന്റെ സെഞ്ച്വറി തടുക്കാന്‍ ഗില്‍ സിക്സര്‍ പറത്തുകയായിരുന്നു.
ഫിഫ്റ്റി നേടിയ ഗിൽ അടിച്ച ആ സിക്സ് തന്നെയാണ് ജൈസ്വാൾ മിന്നും സെഞ്ച്വറി നഷ്ടമാക്കിയതെന്നാണ് ഫാൻസ് അടക്കം നിരീക്ഷണം. നായകൻ തന്നെ ഇങ്ങനെ സെൽഫിഷ് ആയി കളിക്കേണ്ടയിരുന്നു എന്നും ഫാൻസ് അടക്കം സോഷ്യൽ മീഡിയയിൽ കുറിച്ചു. ട്വിറ്ററിൽ സെൽഫിഷ് ഗിൽ ടാഗ് ട്രെൻഡിംഗ് ആയി മാറി. ടി20 ലോകകപ്പില്‍ ബെഞ്ചിലൊതുക്കപ്പെട്ട ജയ്സ്വാള്‍ തൊട്ടടുത്ത പരമ്പരയിലൂടെത്തന്നെ തന്റെ മികവ് വീണ്ടും കാട്ടിയിരിക്കുകയാണ്.